Dance #Item 05
episode 05 - H I N D I
കഥയിൽ ഒരാവശ്യമില്ലെങ്കിലും വൻ മുതൽമുടക്കിൽ പാർട്ടി സെറ്റിട്ട് ഐറ്റം സോങ്ങും പാർട്ടി സോങ്ങും ബോളിവുഡ് സിനിമകളുടെ വർഷങ്ങളായുള്ള ടെംപ്ലേറ്റ് ഫോമിൽ ഉള്ള കാര്യമാണ്. എന്നെ സംബന്ധിച്ച് 90% ഇത്തരം സിനിമകളും പാട്ടും അരോചകമായാണ് അനുഭവപ്പെടാറ്. കണ്ടു ഇഷ്ടപ്പെട്ട രണ്ടു പാട്ടുകളെ താഴെ പറയാം.
01. Chikni Chameli
Movie : Agneepath
2006ൽ പുറത്തിറങ്ങിയ Jatra എന്ന മറാത്തി ചിത്രത്തിലെ "Kombdi Palali" എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ ഹിന്ദി പതിപ്പാണ് ഇന്ത്യൻ സിനിമ ലോകം ഒരുപോലെ വരവേറ്റ Chikni Chameli യായ് രൂപപ്പെട്ടത്.
2012 ൽ പുറത്തിറങ്ങിയ റിത്വിക് റോഷൻ ചിത്രം അഗ്നിപഥിൽ ഗണേഷ് ആചാര്യ കൊറിയോഗ്രാഫി ചെയ്ത് ശ്രേയ ഘോഷാൽ പാടിയ ചിക്കിനി ചമ്മേലി കത്രീന കൈഫിൻ്റെ അതിഗംഭീര പ്രകടനം കൊണ്ട് എന്നെ സംബന്ധിച്ച് ബോളിവുഡിലെ ഏറ്റവും മികച്ച ഐറ്റം സോങ്ങായ് അനുഭവപ്പെടുത്തുന്നു.
കത്രീന കൈഫിൻ്റെ തന്നെ ''Sheila Ki Jawani" (Bombay Talkies) & "KAMLI" (Doom 3) എന്നീ ഐറ്റം സോങ്ങുകൾ ഈ കാറ്റഗറിയിൽ ക്വാളിറ്റി കൊണ്ട് ഒന്നാം സ്ഥാനത്ത് നിൽക്കുന്നവയാണ്.
02. Laila Main Laila
Movie : Raees
ഷാരൂഖ് ഖാൻ നായകനായി 2017ൽ പുറത്തിറങ്ങിയ ആക്ഷൻ ക്രൈം ചിത്രമാണ് റയീസ്.
ഈ ചിത്രത്തിൽ Pawni Pandey ആലപിച്ച് സണ്ണിലിയോൺ അവതരിപ്പിച്ച ഐറ്റം ഡാൻസ് യഥാർത്ഥത്തിൽ കാഴ്ചയെ ത്രസിപ്പിക്കും വിധമാണ് ഒരുക്കിയിട്ടുള്ളത്.
എപ്പോൾ കണ്ടാലും ഒരു ഫ്രഷ് മൂഡ് ക്രിയേറ്റ് ചെയ്യുന്ന കൊറിയോഗ്രാഫി കൊണ്ടും
' സണ്ണി - ഷാരൂഖ് ' സ്ക്രീൻ പ്രസൻസ് കൊണ്ടും ഈ കാറ്റഗറിയിൽ എൻറെ ഇഷ്ടപ്പെട്ട പാട്ടാണിത്.
-/End/-
No comments: