1414. ദേവദൂതൻ
🔹1414. ദേവദൂതൻ
Language : മലയാളം
ഴോണർ : Horror mystery
RATING : 4/5
മോഹൻലാൽ, ജയപ്രദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഘുനാഥ് പാലേരിയുടെ എഴുത്തിൽ സിയാദ് കൊക്കർ നിർമ്മിച്ചു സിബി മലയിൽ സംവിധാനം ചെയ്ത് 2000ത്തിൽ പുറത്തിറങ്ങിയ മിസ്റ്ററി ഹൊറർ ചിത്രമാണ് ദേവദൂതൻ.
റിലീസ് സമയത്ത് തിയേറ്റർ വിജയം നേടാൻ സാധിക്കാതെ പോയ ഈ സിനിമ കഴിഞ്ഞവർഷം ഫോർ കെ റീമാസ്റ്ററിംഗ് ചെയ്തു പുറത്തിറങ്ങിയിരുന്നു...
കാലത്തിനു മുൻപേ സഞ്ചരിച്ച കഥയും ആഖ്യാനവും പുതിയ കാലത്തിന്റെ ശബ്ദ ദൃശ്യ മികവിൽ പുറത്തിറങ്ങിയപ്പോൾ ഈ സിനിമ നേടിയ വമ്പൻ തിയേറ്റർ വിജയം പിന്നീട് ഒരുപാട് സിനിമകൾ ഇതുപോലെ പുറത്തിറങ്ങാൻ കാരണമായി.
പണ്ട് അമൃത ടിവിയിൽ ഒരിക്കൽ കണ്ടു എന്നതല്ലാതെ ഈ സിനിമ തീർത്തും പുതിയൊരു അനുഭവം തന്നെ തിയറ്ററിൽ നൽകി.
അന്ന് കണ്ടപ്പോൾ ഉണ്ടായിരുന്ന അനാവശ്യമെന്നു തോന്നിപ്പിച്ച പല രംഗങ്ങളും ഈ 4k വേർഷനിൽ കാണാൻ സാധിച്ചിട്ടില്ല...
മോഹൻലാൽ അടക്കം എല്ലാവരുടെയും ഗംഭീര പെർഫോമൻസുകൾ, ഹൊററും മിസ്റ്ററിയും വർക്ക്ഔട്ട് ആയ ഗംഭീര എഴുത്ത്, നല്ല മേക്കിങ്, വിദ്യാസാഗറിന്റെ GOAT കമ്പോസിംഗ്.... ഇങ്ങനെ പോസിറ്റീവുകൾ നിറഞ്ഞൊഴുകുന്ന ദേവദൂതൻ ഗംഭീരമായ സിനിമാനുഭവം ആണ് നൽകിയത്.
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക..
-YaduEZr
NEXT - സമ്മർ ഇൻ ബത്ലഹേം
No comments: