1422. ഖലീഫ
🔹1422. ഖലീഫ
Language : മലയാളം
ഴോണർ : ആക്ഷൻ
തുടക്കം മുതൽ തീരുന്ന വരെ എൻജോയ് ചെയ്തു കണ്ടു✌️ ഇഷ്ടപ്പെട്ട് കൈയടിച്ച് തിയേറ്റർ വിട്ടിറങ്ങി,
ശേഷം, സോഷ്യൽ മീഡിയ തുറന്നു നോക്കിയപ്പോൾ, ആവറേജും ബിലോ ആവറേജും അഭിപ്രായങ്ങൾ കൊണ്ട് അവിടം നിറഞ്ഞു കൊണ്ടിരിക്കുന്നു....
പക്ഷേ എനിക്ക് അനുഭവപ്പെട്ടത് വേണമല്ലോ എന്റെ അഭിപ്രായമായി പറയാൻ.....
പുതിയതെന്ന് പറയാൻ ഒരു കഥയോ, ഇമോഷണലി ഹുക്ക് ചെയ്യുന്ന കഥാസന്ദർഭങ്ങളൊ ഇല്ലാത്ത, എന്നാൽ ഒരു ആക്ഷൻ പടം പ്രതീക്ഷിച്ചു പോകുന്നവർക്ക് നല്ല കിടിലൻ ആയി കൊറിയോഗ്രാഫി ചെയ്ത കുറച്ചേറെ ആക്ഷൻ ബ്ലോക്കുകൾ നൽകുന്ന,
അവയ്ക്ക് വീര്യം കൂട്ടുന്ന സൗണ്ടിങ്ങുള്ള,
പൃഥ്വിരാജിന്റെ നല്ല പെർഫോമൻസുള്ള,
ഏറെക്കാലത്തിനുശേഷം മലയാളത്തിൽ വന്ന എനിക്ക് വർക്ക് ആയ ഒരു ആക്ഷൻ പടം....
ഖലീഫ ❤️
ഒരു ഫെസ്റ്റിവൽ സീസൺ റിലീസായി വന്ന ഈ ആക്ഷൻ പടം വലിച്ചു കീറി മുറിച്ചൊട്ടിക്കാൻ പേഴ്സണലി ഞാൻ ആഗ്രഹിക്കുന്നില്ല,
കണ്ടിരിക്കാവുന്ന സിനിമയാണ് ഖലീഫ , ഈ ജോണർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് മടുപ്പിക്കുന്ന ബോറടിപ്പിക്കുന്ന ഒരനുഭവമാകാൻ സാധ്യതയില്ലാത്ത ഒരു സിനിമ✌️
⚠️ എന്റെ റേറ്റിംഗ് : അഞ്ചിൽ മൂന്ന്👍
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക..
-YaduEZr
NEXT - #DC
No comments: