Search This Blog

1423. DC

🔹1423. DC
Language : തമിഴ്
ഴോണർ   : ആക്ഷൻ

എമ്പുരാൻ റിലീസിനു ശേഷം സംഗീത സംവിധായകൻ ദീപക് ദേവ് നടത്തിയ ഒരു പരാമർശമുണ്ടായിരുന്നു, 

"സംഗീതത്തിന് ഒരു സിനിമയെ ഒരുപാടൊന്നും ലിഫ്റ്റ് ചെയ്യാൻ സാധിക്കില്ല, സംഗീതത്തിന് അതിന്റേതായ  പരിമിതികളുണ്ട് എന്ന്...."

 പ്രിയപ്പെട്ട ദീപക് ദേവ്,

DC, നിങ്ങളെപ്പോലുള്ളവർക്കുള്ള മറുപടിയാണ്.... അതിമനോഹരമായ മറുപടി.

 ഒരു സാധാ സിനിമയായി മാറാവുന്ന, അരുൺ മാത്തെശ്വർ ഷൂട്ട് ചെയ്തുവെച്ച വിഷ്വലിനെ 
 'അനിരുദ്ധ് രവിചന്ദർ' എന്ന സംഗീത സംവിധായകൻ ഏതളവിൽ കൊണ്ടുവച്ചു എന്ന് ദീപക് ദേവിനെ പോലുള്ള സംഗീത സംവിധായകർക്ക് പാഠ്യ വിഷയമാക്കാവുന്നതാണ്.

 പെർഫോമൻസിലും, എഴുത്തിലും, വിഷ്വലിലും, സംഗീതത്തിലും എന്നുവേണ്ട സകല മേഖലയിലും തികവുതൊട്ട മനോഹര സിനിമ...

ഗംഭീര സിനിമ... 
Outstanding. 
ഒരു മസ്റ്റ് വാച്ച് തിയേറ്റർ എക്സ്പീരിയൻസ്.
അതിൽ കുറഞ്ഞതൊന്നും പറയാനില്ല.

ഒരു ക്രൈമിനെ തുടർന്ന് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ദേവദാസ് എന്ന കഥാപാത്രത്തിന്റെ  അതിജീവനവും സംഘർഷങ്ങളുമാണ് 'DC'യിലൂടെ സംവിധായകൻ പ്രേക്ഷകനു മുന്നിലെത്തിക്കുന്നത്.

 അയാളുടെ യാത്രയിൽ അയാൾക്കൊപ്പം സഞ്ചരിക്കുന്ന വികാരങ്ങൾക്കും വിചാരങ്ങൾക്കുമൊപ്പം 'ചന്ദ്ര' എന്ന യുവതി കൂടി ചേരുമ്പോൾ, 

തുടക്കം മുതൽ തീരുന്ന വരെ Goosbumbs നൽകുന്ന, ഹൈമൊമെൻസുകളുടെ ചാകരയാണ് പിന്നീട് കാണാൻ സാധിക്കുക...

 പെർഫോമൻസിൽ, ആദ്യ പടത്തിന്റെ പതർച്ചയേതുമില്ലാതെ ലോകേഷ് ഞെട്ടിക്കുന്നുണ്ട്, പുള്ളി ഒരേസമയം സംവിധായകനായും അഭിനേതാവായും ഇൻഡസ്ട്രിയിൽ തുടരട്ടെ....
ഒപ്പം വാമികയും സഞ്ജനയും ശ്രീകൃഷ്ണ ദയാലും ഒക്കെ സ്ട്രോങ്ങ് പെർഫോമൻസ് കൊണ്ട് സിനിമയിലൂടെനീളം കയ്യടി നേടുന്നുണ്ട്...

 ഇതുപോലൊരു സിനിമ തിയേറ്ററിൽ മിസ്സ് ചെയ്യരുത്, ഒരുപക്ഷേ കണ്ണടച്ച് കണ്ടാൽ പോലും കൊടുത്ത കാശ് മുതലാക്കാവുന്ന ചുരുക്കം സിനിമകളിൽ ഒന്നാണ് DC.
#mustWatch

⚠️ എന്റെ റേറ്റിംഗ്  : അഞ്ചിൽ അഞ്ച് 💥
 
ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക..
-YaduEZr 

NEXT - #വിശ്വനാഥ് ആൻഡ് സൺസ്

No comments: