1424. വിശ്വനാഥ് ആൻഡ് സൺസ്
🔹1424. വിശ്വനാഥ് ആൻഡ് സൺസ്
Language : തമിഴ്
ഴോണർ : ഡ്രാമ
സൂര്യയുടെ വാരിസ് എന്നോ, പണക്കാരുടെ സീരിയൽ എന്നോ, നിർമാതാവിന്റെ കഴപ്പെന്നോ വിളിക്കാവുന്ന ഒരു നിർവികാര ഡ്രാമ....
അതിനെ ഒരുവിധം കണ്ടിരിക്കാവുന്ന രീതിയിൽ സൂര്യയും മമിതയും ചേർന്ന് ആദ്യ പകുതിക്ക് പാസ്മാർക്ക് വാങ്ങിക്കൊടുക്കുമ്പോൾ പിന്നീട് പാസം കൊണ്ട് പൊറുതിമുട്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുക.
വിജയുടെ മകൻ സഞ്ജയ്, അച്ഛന് ഒരു സിനിമ നടിയുമായി പ്രണയം വരുന്നത് അംഗീകരിക്കാൻ സാധിക്കാതെ ഒരു ശപഥം എടുക്കുന്നു, ജീവിതത്തിൽ കല്യാണം കഴിക്കില്ല എന്ന്....
പറഞ്ഞു വരുമ്പോൾ, റിയൽ സ്റ്റോറി ആണെന്നൊക്കെ തോന്നുമെങ്കിലും സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൂര്യ കഥയിൽ അതിസമ്പന്നനും ഒളിമ്പിക് പിസ്റ്റൾ ഷൂട്ടറുമാണ്. അയാളുടെ ജീവിതത്തിലേക്ക് 22 വയസ്സുകാരിയായ മെഡിക്കൽ വിദ്യാർഥിനി 'മാഡി' കടന്നുവരുന്നതും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് പിന്നീട് പറയുന്നത്.
വിവാഹം കഴിച്ച് തന്റെ കുടുംബത്തിനും ബിസിനസിനും ഒരു വാരിസിനെ നൽകണമെന്ന അമ്മയുടെ സമ്മർദ്ദത്തെ തുടർന്ന് , സറോഗസിയിലൂടെ കുഞ്ഞിനെ സ്വന്തമാക്കുന്ന സഞ്ജയ്‌ക്ക് പിന്നീട് നേരിടേണ്ടി വരുന്നത് മകൻ അഭയിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ്. കുഞ്ഞിന്റെ പരിചരണത്തിനായി എത്തുന്ന മാഡി, പതിയെ സഞ്ജയുടെയും അഭയിന്റെയും ജീവിതത്തിലെ നിർണായക സാന്നിധ്യമായി മാറുന്നു.
തുടർന്നത്, വൈകാരിക അടുപ്പത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുന്നതും ശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്.
സൂര്യയുടെ ഡീസന്റ് പെർഫോമൻസും, മമിതയുടെ ഗംഭീര സ്ക്രീൻ പ്രസൻസും ആദ്യപകുതിയും സൗണ്ടും നല്ല റിച്ച് വിഷ്വലുകളും ചിരിപ്പിക്കുന്ന ഒന്നുരണ്ട് തമാശകളും പോസിറ്റീവ് കോളത്തിൽ ഉൾപ്പെടുത്തുമ്പോൾ, പറഞ്ഞുപഴകി തേഞ്ഞ ഒരു കഥയുടെ സകല ചവർപ്പും ഉടനീളം അനുഭവമാകുന്ന ഈ സിനിമ രണ്ടാം പകുതിയിലെ പല രംഗങ്ങളും അസഹ്യമാണ്... നാസറിന്റെ കഥാപാത്രമൊക്കെ എടുത്തു പറയേണ്ട പോരായ്മയാണ്.
ഒരുവട്ടം ചുമ്മാ കണ്ടു മറക്കാവുന്ന, ഒരു ബിലോ ആവറേജ് ഡ്രാമ.
അതിലുപരി പ്രതീക്ഷിക്കാതെ പോയാൽ, രണ്ടര മണിക്കൂർ വിശ്വനാഥിന്റെ ഈ മക്കളെ ആസ്വദിക്കാം.
⚠️ എന്റെ റേറ്റിംഗ് : അഞ്ചിൽ രണ്ട് ❤️
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക..
-YaduEZr
NEXT - #BKU
No comments: