Search This Blog

1425. Soulmates ഒരു സാത്തുകൂടി പ്രണയം

1425. Soulmates ഒരു സാത്തുകൂടി പ്രണയം....

 Written and Convinced by Joel Davis✌️
 ഉദയനാണ് താരം, ബെസ്റ്റ് ആക്ടർ, ഹീറോ, ഒരു വടക്കൻ സെൽഫി,  വർഷങ്ങൾക്കുശേഷം.... തുടങ്ങിയ സിനിമകൾ കാണുമ്പോൾ, അതിലെ പ്രധാന കഥാപാത്രങ്ങൾ സംവിധാനം ചെയ്യുന്ന സിനിമകൾ കണ്ടു അതിലെ കഥാപാത്രങ്ങൾ കൈയ്യടിക്കുന്ന രംഗങ്ങളൊക്കെ കാണുമ്പോൾ അവ എവിടെയെങ്കിലും ഒക്കെ റിലീസ് ചെയ്തിരുന്നെങ്കിൽ എന്ന് ആലോചിക്കാറുണ്ട്... 

 ബത്ലഹേം കുടുംബയൂണിറ്റ് കണ്ടവർക്ക് അതിൽ ജോയൽ ഡേവിസ് എന്ന സംഗീത് പ്രതാപിന്റെ ക്യാരക്ടർ  സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ഓർമ്മയുണ്ടാകുമല്ലോ,

അതിപ്പോൾ യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുകയാണ്...

അതായത് ഈ ഷോർട്ട് ഫിലിമിന്റെ, behind the scenes എന്നോണമാണ് ആ സിനിമയെ കാണാൻ സാധിക്കുക✌️

Peak promotion 💥📈

 ഇങ്ങനെ ഒരു ചിന്ത ആരുടെതാണെങ്കിലും, വൻ വൻ വൻ വെറൈറ്റി ആയിട്ടുണ്ട്👍✌️

 ഷോർട്ട് ഫിലിമിലേക്ക് വരുമ്പോൾ, സിനിമയിലെ പോലെ ഒരുപാട് റഫറൻസുകളും, നിവിൻ പോളി, മമിത എന്നിവരുടെ ഗസ്റ്റ് അപ്പിയറൻസും, Ai പാട്ടും ഒന്ന് രണ്ട് നല്ല തമാശകളും ഒക്കെയായി 15 മിനിറ്റ് എന്റർടൈനിംഗ് ആണ് ✌️....

ഇഷ്ട്ടപ്പെട്ടു ❤️

No comments: