Search This Blog

മേനോനെ കുറുപ്പാക്കിയ കോട്ടിട്ട കോമാളി🤡

മേനോനെ കുറുപ്പാക്കിയ കോട്ടിട്ട കോമാളി🤡 @hashmi taj ibrahim
 സുകുമാരക്കുറുപ്പിനെ കണ്ടെത്തി എന്ന വാർത്ത കൊടുക്കുമ്പോൾ, അത്തരമൊരു കൊടും കുറ്റവാളിയുടെ ചിത്രം എന്ന ലേബലിൽ സംശയമേതുമില്ലാതെ ഒരു മനുഷ്യന്റെ ചിത്രം പൊതുമധ്യേ പ്രചരിപ്പിപ്പിക്കുമ്പോൾ, അതിന്റെ പേരിൽ വാർത്തകളുടെ ചാകരയുണ്ടാക്കുമ്പോൾ,

നെടു നീളൻ പ്രാസ്സമൊപ്പിച്ച ഡയലോഗ് വിത്ത് വിധി പറയാനിരിക്കുന്ന ജഡ്ജിയുടെ കോൺഫിഡൻസ് ഉണ്ടെന്നല്ലാതെ പ്രിയപ്പെട്ട മാധ്യമ പ്രവർത്തകരെ, 
ആ വിഷയത്തെക്കുറിച്ച് എന്ത് ബേസിക് സ്റ്റഡിയാണ് നിങ്ങൾ നടത്തിയത്.....?

 ഒരു മനുഷ്യന്റെ സ്വകാര്യതയ്ക്ക്, അയാളുടെ ആത്മാഭിമാനത്തിന് നിങ്ങൾ എന്തു വിലയാണ് കൊടുക്കുന്നത്? 

 സത്യങ്ങളിൽ നിന്നും അർദ്ധ സത്യങ്ങളിൽ നിന്നും മാറി അസത്യങ്ങളുടെ നിർമ്മാണ ഫാക്ടറികൾ ആകുന്നുണ്ട് മലയാളത്തിലെ മാധ്യമ സ്ഥാപനങ്ങൾ എല്ലാം തന്നെ, രാഷ്ട്രീയ പ്രേരണയും റേറ്റിംഗ് ഗിമ്മിക്കുകളും ഇവിടുത്തെ ജേണലിസത്തെ ക്യാൻസർ എന്നോണം ബാധിച്ചിട്ടുണ്ട്. 

പത്ത് നോട്ടെടുത് വീശിയാൽ വീഴാത്ത, ഏതു മാധ്യമപ്രവർത്തകനുണ്ട്? ഏതു മാധ്യമ സ്ഥാപനമുണ്ട് ഇന്ന് കേരളത്തിൽ.... 

തെരുവ് വേശ്യയുടെ വർക്ക് എത്തിക്സ് പോലുമില്ലാത്ത വർഗ്ഗം, തിരുത്തപ്പെടേണ്ടതാണ്.... 

 തന്റെ ചിത്രം ഉപയോഗിച്ച് ഒരു തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന്റെ പേരിൽ, ആ മനുഷ്യൻ ഈ അസത്യ നിർമ്മാണ ഫാക്ടറിക്കും അവിടുത്തെ ഹാഷമിയെ പോലുള്ള നെറികെട്ടവന്മാർക്കും എതിരെ നിയമപരമായി മുന്നോട്ടു പോകട്ടെ....

No comments: