Search This Blog

1431. ഹാർട്ട് ഓഫ് ദി ബീസ്റ്റ്

🔹1431. ഹാർട്ട് ഓഫ് ദി ബീസ്റ്റ് 

Language : ഇംഗ്ലീഷ് 
ഴോണർ   : സർവൈവൽ ഡ്രാമ 
"കണ്ണുനിറച്ച, മനസ്സ് നിറച്ച അതിമനോഹര സിനിമ ❣️"

US ആർമി സ്പെഷ്യൽ ഫോഴ്സസിലെ റിട്ടയർഡ് ഉദ്യോഗസ്ഥനായ ജെയിംസും അദ്ദേഹത്തിന്റെ ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട മിലിട്ടറി കോംബാറ്റ് നായ ഓഡിനുമാണ് HEART OF THE BEAST എന്ന ഇ പടത്തിലെ പ്രധാന കഥാപാത്രങ്ങൾ.

ആർമി യുദ്ധങ്ങളും മിഷൻസും നൽകിയ ഓർമ്മകൾ വഴി ഇരുവരും നേരിടുന്ന PTSD മറികടക്കാൻ നടത്തുന്ന ഒരു യാത്ര... 

ആ യാത്രയ്ക്കിടെ  അലാസ്കയിലെ മനുഷ്യവാസമില്ലാത്ത കാട്ടുപ്രദേശത്ത്  വെച്ച് ജെയിംസിനു ഹാർട്ട് അറ്റാക്ക് വന്നു ഓടിച്ചോണ്ടിരുന്ന വിമാനം തകർന്നു വീഴുകയും ആ കാട്ടിൽ ഒറ്റപെടുകയും ചെയ്യുന്നു.

വന്യമൃഗങ്ങളും മഞ്ഞുവീഴ്ചയും കാടിന്റെ വന്യതയും താണ്ടി 58 മൈൽ ദൂരം മുന്നോട്ടുപോയാലാണ് മനുഷ്യവാസമായ ഒരു സ്ഥലത്ത് എത്താൻ സാധിക്കുകയുള്ളൂ... ഇരുവരുടെയും ആ യാത്രയാണ് ഈ സിനിമ പറയുന്നത്.

ഒരു മാസ് ആക്ഷൻ ഹീറോ എന്നതിലുപരി, ശാരീരിക ബുദ്ധിമുട്ടുകളും മാനസിക ആഘാതങ്ങളും അനുഭവിക്കുന്ന ഒരു മുൻ സൈനികന്റെ വേഷം ബ്രാഡ് പിറ്റും, സ്വാഭാവികവും വൈകാരികവുമായ പ്രകടനത്തിലൂടെ DOGഉം മനോഹരമായ് സ്ക്രീനിൽ എത്തിക്കുന്നുണ്ട്.

രസം കൊല്ലിയാവുന്ന, റിപ്പീറ്റഡായി വരുന്ന ഫ്ലാഷ് ബാക്കും , വന്യജീവികളെ കാണിക്കാൻ ഉപയോഗിച്ച നിലവാരമില്ലാത്ത CGI വർക്കുകളും, സർവ്വേവൽ ത്രില്ലർ ജോണറിന്റെ പ്രധാന പരിമിതിയായ പ്രെഡിക്റ്റീവ് നരേഷനും ഈ സിനിമയുടെ പോരായ്മയുടെ കോളത്തിൽ പെടും..

എന്നിരുന്നാലും അതിജീവനവും വൈകാരിക അടുപ്പവും ഗംഭീരമായി സ്ക്രീനിൽ എത്തിച്ച, HEART OF THE BEAST റീസെന്റ് വാച്ചിലനുഭവപ്പെട്ട ഏറ്റവും ഗംഭീരപടംമാണ്.

My Rating - 4/5❣️

Last Reviews 

വരവ് - https://yaduezr.blogspot.com/2026/09/1430_074465518.html

ഇരുമുടി - https://yaduezr.blogspot.com/2026/09/1429.html

ആശ - https://yaduezr.blogspot.com/2026/09/1428.html

പ്രഥമ ദൃഷ്ടിയാ കുറ്റക്കാരൻ - https://yaduezr.blogspot.com/2026/09/1427.html

തുടക്കം - https://yaduezr.blogspot.com/2026/08/1421.html
 
ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക..
-YaduEZr 

NEXT - #Mandaadi

No comments: