Search This Blog

ഇടതു വശത്തെ പ്രേഡേറ്റർ 🤡

രാഷ്ട്രീയം ചർച്ച ചെയ്യേണ്ട സമയത്ത്, പ്രതിഷേധവും സമരങ്ങളും വാർത്തയാകേണ്ട കാലത്ത്, 
ഇത്തരം നാറികൾ വഴി പാർട്ടിക്കും ഇ പ്രസ്ഥാനത്തെ സ്നേഹിക്കുന്നവർക്കും തല താഴ്ത്തേണ്ടി വരുന്നെങ്കിൽ ഇന്നലെകളിൽ പാർട്ടിയെടുത്ത തീരുമാനങ്ങളിലെ പിഴവ് കൊണ്ട് മാത്രമാണത്.....

സ്ത്രീപീഡകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും, ഇത് ഇടതുപക്ഷമാണ്, ഇവിടുത്തെ സംവിധാനം ഇങ്ങനെയാണ്... എന്നെല്ലാം വെച്ച് കാച്ചുമ്പോൾ, 

സി.പി.ഐ.(എം) പാലക്കാട്‌ ജില്ല സെക്രട്ടറി ആയിരുന്ന E N സുരേഷ് ബാബു, ഇത് ആദ്യമായല്ല പാർട്ടിക്ക് കളങ്കം വരുത്തുന്നത്....

ആദ്യമായല്ല, അയാൾക്കെതിരെ പരാതി വരുന്നതും പുറത്താക്കുന്നതും,

2007ൽ ലോക്കൽ കമ്മിറ്റി ഓഫീസിലെ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച്, അതുവഴി പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്നും പുറത്താക്കപ്പെട്ട ഒരുത്തനാണ് E N സുരേഷ് ബാബു,

ഏതാനും മാസങ്ങൾ കൊണ്ട് തന്റെ സ്ഥാനമാനങ്ങളിലേക്ക് അയാൾ തിരിച്ചു വന്നെങ്കിൽ,
പാർട്ടി പറയുന്ന സ്ത്രീപീഡകർക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത നടപടിയിൽ വല്യ വിശ്വാസം പോരാ... മാത്രമല്ല,

ഇത്തരക്കാർ വരും കാലങ്ങളിലും ഇത് ആവർത്തിക്കുകയും രാഷ്ട്രീയ രംഗത്തെ സ്ത്രീ സുരക്ഷ തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമെന്ന് ഇതിലൂടെ എങ്കിലും പാർട്ടി പഠിക്കണം.

പാർട്ടിയുടെ സകല സ്ഥാനമാനങ്ങളിൽ നിന്നും പ്രിവില്ലേജിൽ നിന്നും, എന്തിനു പാർട്ടി ഓഫീസിന്റെ പത്തടി ദൂരത്തു നിന്ന് പോലും ഇവനെ പോലുള്ളവരെ അകറ്റി നിർത്തണം, അത് കണ്ണിൽ പൊടിയിടാൻ തക്ക പത്തു ദിവസമല്ല, ആജീവനാന്തം✌️

No comments: