1438. അവറാച്ചൻ & സൺസ്
🔹1438. അവറാച്ചൻ & സൺസ്
Language : മലയാളം
ഴോണർ : കോമഡി ഡ്രാമ
ട്രാഫിക്, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടൽ, ഹൗ ഓൾഡ് ആർ യു, ചിറകൊടിഞ്ഞ കിനാവുകൾ....
തുടർച്ചയായി ഇത്തരം ഗംഭീര സിനിമകൾ ചെയ്ത ലിസ്റ്റിൻ സ്റ്റീഫൻ അവസാനം ചെയ്ത 5 സിനിമകളുടെ പേര് പറയുകയാണെങ്കിൽ... പടക്കകടയും ദീപാവലിയും ഒക്കെ ആയിരിക്കും ഓർമ്മയിലേക്ക് വരിക...
മാജിക് ഫ്രെയിംസിന്റെ ഷോക്കേസിലെ ആ ലിസ്റ്റിലേക്കുള്ള അവസാന എൻട്രിയായിരുന്നു ബിജു മേനോൻ നായകനായ അവറാച്ചൻ ആൻഡ് സൺസ്.
ഒരുകാലത്ത് ഗംഭീര പടങ്ങളുടെ ഭാഗമായ നിർമാതാവ്, ഇന്നെന്തടിസ്ഥാനത്തിലാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത്?
എന്തായാലും സ്ക്രിപറ്റല്ല.
കാരണം ഈ അവസാനം വന്ന പടപ്പടക്കം ഈ നിർമ്മാണ കമ്പനിയുടെ കഴിഞ്ഞ ഒരു സിനിമകളിലും സ്ക്രിപ്റ്റ് കാണാൻ സാധിക്കില്ല.
അവറാച്ഛന്റെ കാര്യം പറയുകയാണെങ്കിൽ, പലകുറി പറഞ്ഞതാണെങ്കിലും എന്റർടൈനറാക്കാൻ സാധ്യത ഉണ്ടായിരുന്ന കഥയെ എന്തെല്ലാമോ കാണിച്ചുകൂട്ടി ഒരു ഇമോഷനും തോന്നിപ്പിക്കാത്ത വിധം അവിയൽ പരുവമാക്കി വെച്ചിട്ടുണ്ട്.
ഒരു മോശം സിനിമയായി മാറ്റിയിട്ടുണ്ട്.
പടത്തിലെ ഏക പോസിറ്റീവ് വിനയ് ഫോർട്ടാണ്... നല്ല ക്യാരക്ടർ നല്ല പെർഫോമൻസ്✌️
തന്റെ സിനിമകൾക്ക് ഫേസ്ബുക്കിൽ അഭിപ്രായം പറയുന്നവരുടെ റിവ്യൂ കളയാൻ എടുക്കുന്ന ഊർജ്ജത്തിന്റെ പകുതിയെങ്കിലും കഥയെഴുതി പടമാക്കാൻ വരുന്നവർക്ക് കൈ കൊടുക്കുന്നത്തിന് തൊട്ടുമുൻപ് അതൊന്നു വായിക്കാൻ കാണിച്ചാൽ.... ചെറിയ പ്രായത്തിൽ വളർത്തിയെടുത്ത മാജിക് ഫ്രെയിംസ് എന്ന ബ്രാൻഡ് കോട്ടം തട്ടാതെ നശിക്കാതെ നിലനിൽക്കും...
അവറാച്ചൻ ആൻഡ് സൺസ്... ഒരു മോശം സിനിമാനുഭവും
My Rating - 1/5
Last Reviews
ഹാർട്ട് ഓഫ് ദി ബീസ്റ്റ് - https://yaduezr.blogspot.com/2026/10/1431.html
വരവ് - https://yaduezr.blogspot.com/2026/09/1430_074465518.html
ഇരുമുടി - https://yaduezr.blogspot.com/2026/09/1429.html
ആശ - https://yaduezr.blogspot.com/2026/09/1428.html
പ്രഥമ ദൃഷ്ടിയാ കുറ്റക്കാരൻ - https://yaduezr.blogspot.com/2026/09/1427.html
തുടക്കം - https://yaduezr.blogspot.com/2026/08/1421.html
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക..
-YaduEZr
NEXT - #Mandaadi
No comments: