Search This Blog

🔹 *ബോഗൻ*

*Ma Rating : 3.5/5*
( കൂട്ട്ക്കെട്ടിന്റെ ഹൈപ്പ് നിലനിർത്തിയ വിജയം )
@ *YaduEzr*
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

തനി ഒരുവൻ എന്ന വലിയ ഹിറ്റിന് ശേഷം ജയംരവി - അരവിന്ദ് സ്വാമി കൂട്ടുക്കെട്ടിൽ റോമിയോ ജൂലിയെറ്റ് ഒരുക്കിയ ലക്ഷ്മണൻ സംവിധാനം ചെയ്ത ഫാന്റസി ത്രില്ലർ ചിത്രമാണ് ബോഗൻ.


പ്രഭുദേവ നിർമ്മിച്ച് Dഇമ്മൻ സംഗീതം ചെയ്ത ചിത്രത്തിൽ
ഹൻസിക നായിക വേഷം ചെയ്യുന്നു.

*പരകായപ്രവേശം* വിഷയമാക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത് .
ഒരു സെക്കന്റ് പോലും ബോറടിക്കാത്ത ഈ ത്രില്ലർ ചിത്രത്തിൽ സിദ്ധാർഥ് അഭിമന്യുവിന് ശേഷം ആദിത്യവർമ്മയായ
 അരവിന്ദ് സ്വാമിയുടെ ഗംഭീര പ്രകടനവും കട്ടക്ക് നിക്കുന്ന ജയം രവിയേയും കാണാം.

ആദ്യ പകുതിയിലെ വില്ലനും നായകനും വേഷം വെച്ച്
കൂട് മാറുമ്പോൾ കണ്ടിരിക്കുന്ന പ്രേക്ഷകന് മികച്ച അനുഭവമാകുന്നു ബോഗൻ.

നാസർ ,അക്ഷര, വരുൺ തുടങ്ങി താരനിരയെല്ലാം മികച്ച് നിന്നു,

രണ്ടാം ഭാഗത്തിനുള്ള
അലയൊലി മാറ്റിവെച്ച്കൊണ്ട് തൃപ്ത്തി നൽകിയ ക്ലൈമാക്സും
ചിത്രത്തിന്റെ പ്ലസ് പോയിന്റ് ആണ്.

💭വാൽകഷ്ണം

മലയാളത്തിൽ
അനന്തഭദ്രവും ഇതിഹാസയും പരകായപ്രവേശത്തിനെ
പ്രതിപാദിച്ചിരുന്നു.
അതിൽ നിന്നും വ്യത്യസ്തമായ് ഈ സിദ്ധിയെ പറ്റി പറയുന്ന ഈ ചിത്രം നിങ്ങളെ നിരാശരാക്കില്ല

*Ma Rating : 3.5/5*
➖➖➖➖➖➖➖➖➖
[https://m.facebook.com/?_rdr]
🎥@YaduEzr

No comments: