സ്വപ്നങ്ങൾക്കൊപ്പം ഇന്നിവൾ മണ്ണിലലിഞ്ഞ് തീരുന്നത്
എന്തിന് വേണ്ടിയാണ്!
ഇവൾ എന്ന വാക്കിന്
ഇന്നത്തേ പേര് മിഷേൽ ആണെങ്കിൽ
നാളത്തേ ഹാഷ് ടാഗ് മറ്റൊരു നാമത്തിൽ
മറ്റൊരു പ്രദേശത്തിൽ.
അപ്പോഴും
ചാനൽ നിരങ്ങി ചുണ്ടിന്റെ ചുമപ്പ് കാണിക്കാൻ ചായം പൂശി നടക്കുന്ന
സ്ത്രീ പക്ഷ ചിന്തകരും
പ്രമുഖ എന്ന് ഉച്ചത്തിൽ വിളിക്കാൻ
പോലും മുട്ടിടിക്കുന്ന
മൂന്നാംകിട പരിണാമ പ്രവർത്തകരും
സ്ഥിരക്കാഴ്ച്ചക്കാരന്റെ
നോക്കിനേയും വാക്കിനേയും
സ്വാധീനിപ്പിക്കാൻ കരഞ്ഞും പിടഞ്ഞു
പരിശ്രമിക്കുന്ന നാണംക്കെട്ട കാഴ്ച്ച
ഇനി ഇതിലും പ്രതീക്ഷിക്കുന്നു.
നാട്ടിൽ സ്വപ്നങ്ങൾ പോലും നിഷേദിക്കുന്ന
നാട്ടിൽ നീ എനി വേണ്ട...
മെഴുകുതിരിയുടെ വെളിച്ചവും
ചന്ദനഗന്ധവും നിന്നെ വരവേറ്റത്
മറ്റൊരു ലോകത്തേക്കാണെങ്കിൽ
മിഷേൽ നീ ഭാഗ്യവതിയാണ്,
അതൊരുപക്ഷേ നരകമായാൽ പോലും!
എന്തിന് വേണ്ടിയാണ്!
ഇവൾ എന്ന വാക്കിന്
ഇന്നത്തേ പേര് മിഷേൽ ആണെങ്കിൽ
നാളത്തേ ഹാഷ് ടാഗ് മറ്റൊരു നാമത്തിൽ
മറ്റൊരു പ്രദേശത്തിൽ.
അപ്പോഴും
ചാനൽ നിരങ്ങി ചുണ്ടിന്റെ ചുമപ്പ് കാണിക്കാൻ ചായം പൂശി നടക്കുന്ന
സ്ത്രീ പക്ഷ ചിന്തകരും
പ്രമുഖ എന്ന് ഉച്ചത്തിൽ വിളിക്കാൻ
പോലും മുട്ടിടിക്കുന്ന
മൂന്നാംകിട പരിണാമ പ്രവർത്തകരും
സ്ഥിരക്കാഴ്ച്ചക്കാരന്റെ
നോക്കിനേയും വാക്കിനേയും
സ്വാധീനിപ്പിക്കാൻ കരഞ്ഞും പിടഞ്ഞു
പരിശ്രമിക്കുന്ന നാണംക്കെട്ട കാഴ്ച്ച
ഇനി ഇതിലും പ്രതീക്ഷിക്കുന്നു.
എണ്ണിയാൽ തീരാത്ത മിഷേലുമാർ
ദിനംപ്രതി ജനിക്കുന്നനാട്ടിൽ സ്വപ്നങ്ങൾ പോലും നിഷേദിക്കുന്ന
നാട്ടിൽ നീ എനി വേണ്ട...
മെഴുകുതിരിയുടെ വെളിച്ചവും
ചന്ദനഗന്ധവും നിന്നെ വരവേറ്റത്
മറ്റൊരു ലോകത്തേക്കാണെങ്കിൽ
മിഷേൽ നീ ഭാഗ്യവതിയാണ്,
അതൊരുപക്ഷേ നരകമായാൽ പോലും!


No comments: