Search This Blog

കഴുതയുടെ മറുപടി:-


മി. കൊണാണ്ടറെ,

ഈ കഴിഞ്ഞ ഒന്നര വർഷത്തിൽ നനഞ്ഞ മഴയും കുടിച്ച ബാർലി വെള്ളോം കൊണാണ്ടർടെ നാലക്ക ചിത്രത്തിലെ ഒന്നാമനാവനല്ലെന്ന് കൊണാണ്ടർക്ക് അറിയാല്ലോ...

പിന്നെ കൊണാണ്ടർടെ ഓർമ്മേൽ നിക്കാൻ ചാൻസില്ലാത്ത ചിത്രങ്ങൾക്കിടയിൽ കഴിഞ്ഞ പത്തിരുപത് ദിനങ്ങളുണ്ടേൽ
 കൊണാണ്ടർടെ ഓർമ്മയിലേക്ക്,
(കൊണാണ്ടർടെ മാത്രം ഓർമയിലേക്ക്)

ഫ്ലാഷ്ബാക്ക്: എന്നത്തേക്കാളും തിരക്ക് പിടിച്ച ദിവസങ്ങൾക്കുള്ളിൽ ഞങ്ങടെ ഏറെ ദിവസത്തേ കാത്തിരിപ്പിന് വിരാമമിട്ട് #വിസ്മയം ലോഞ്ച് ചെയ്യപ്പെടുന്നു.
നാളെ സംവിധായകനും നടനുമായ രൂപേഷ് പീതാബരൻ ഞങ്ങളുടെ ദൗത്യത്തിന് ചുവപ്പ് വീശുന്നു...

തിരക്കിനിടയിൽ
പങ്കാളിയും സർവ്വോപരി ചങ്കിനുള്ളിലെ മറ്റെന്തോക്കൂടിയായ മച്ചാന് ആ രാത്രി ഒരു കോൾ വന്നു
''വച്ച് പിടിക്കടാ എറണാക്കുളത്തിനെന്ന്"

'മ്മക്ക് കൊച്ചി വേണ്ട
നാളെ പിറക്കുന്ന കൊച്ച് മതി'യെന്നും പറഞ്ഞ് പങ്കാളി കോൾ കട്ട് ചെയ്തപ്പോ

പിറക്കാൻ പോകുന്നത് ഇരട്ടയാവല്ലേ എന്ന പ്രതീക്ഷയിൽ
#വിസ്മയത്തിന്റെ പേറ് കോയിക്കോട്ടെ ചായ്പ്പിൽ
ഞങ്ങളും ആഘോഷിച്ചു.

അതേ സമയം
മിണ്ടാതെ ഉരിയാടാതെ
കൊണാണ്ടറും A മുതൽ Z വരെ അതിശയരായ ഒന്നരപ്പേരും മറ്റൊരിടത്ത്
കൂട്ടഅടിയിൽ പിറന്ന സുന്ദരന്റെ മാമോദിസ
 മധുരമായ്  കൊണ്ടാടി എന്നറിഞ്ഞത് അതേ ചായ്പ്പിൽ വച്ച് തന്നെ.

മാമോദിസയേ പറ്റി വാതോരാതെ മഴ
തീരുന്ന വരെ വാചാലനായ കൊണാണ്ടറ് നൻപനെ കൊച്ചി കാണിക്കാൻ  വിളിച്ചത് ഇച്ചിരിക്കൂടി പോയ്,
നൻപനും പിറന്നകൊച്ചിനും മുള്ളിൽ തറച്ച ബന്ധമില്ലെന്ന് ഓർക്കുമ്പോ നൻപന് ആശ്ചര്യം മാത്രമല്ല സഹതാപോം ഉണ്ടന്ന് അറിഞ്ഞത് Tag ലെ മറുപടിക്ക് ശേഷമായിരുന്നു.

 ഒരൊറ്റ Tag ൽ  സോമൻ ഊളയായത് ഫോട്ടോയിലെ പത്രാസ് മോഹിച്ചിട്ടല്ല,
പോസ്റ്റ് മുതലാളി പാതിരാത്രിയും പെരുമഴയത്തും പറഞ്ഞ പാഴ്വാക്കിന്റെ  പൊലിമയോർത്തിട്ടോ അല്ല,
എന്റെ പൊന്നു ദൈവമേ
ഈ കൊണാണ്ടർടേലാണല്ലോ ചങ്കിനേം ചങ്കിടിപ്പിനേം (*"*) ശ്വാസം മറന്ന് ഉറങ്ങാൻ വിട്ടതെന്ന് അറിയാതെ ഓർക്കുമ്പോഴാ...

പിന്നെ  കൊച്ചി കാണിക്കാൻ നൻപനെ വിളിച്ചത്
മോശമായ് എന്നു വീണ്ടും പറയാതെ പറഞ്ഞ് കൊണ്ട് #സുലൈമാനി..

കാര്യത്തിലെപ്പോഴും കഴുതക്കാല് പിടിച്ച കൊണാണ്ടർക്ക് പ്രത്യേകം #സുലൈമാനി

1 comment: