Search This Blog

ഇന്ന് റിലീസ് ചെയ്ത 2 ചിത്രങ്ങൾ കണ്ടു, അഭിപ്രായം വായിക്കേണ്ടവർ തുടർന്ന് വായിക്കുക.

🔹545. കളി (2018)
Gnr :- Thriller
Lang :- മലയാളം

🔻  യാതൊരു ത്രില്ലും നൽകാത്ത ബോറൻ ആഖ്യാനത്തിൽ കഥ പറഞ്ഞ സംവിധായകന്റെ കളി

"My Rating :- 1.5/5".

[ https://m.facebook.com/yaduezr?refid=7 ]
- Yadu EZr

കൊച്ചിയിലെ 6 ചെറുപ്പക്കാർ, പ്രേമിച്ചും തെറി പറഞ്ഞും നടക്കുന്ന ക്ലീഷേ പയ്യൻസ്. ഇവരുടെ ജീവിതം മാറ്റിമറിക്കുന്ന ഒരു മോഷണം, അതിൽ അവർ പെട്ട് പോകുന്നതും രക്ഷപ്പെടലും മരണവും ട്വിസ്റ്റും വില്ലനും എല്ലാമാണ് കളി പറയുന്നത്. പറഞ്ഞ കഥ ത്രില്ലറാണെങ്കിൽ ത്രില്ലും എല്ലുമില്ലാത്ത അവതരണം കൊണ്ട് മെലോഡ്രാമയിൽ പൊതിഞ്ഞ പാതിവെന്ത പലഹാരമാണ് കളി.

പറയാനുള്ള കഥ മികച്ചതായിരുന്നു, പക്ഷേ അത് പറഞ്ഞ വിധം ക്ഷമ പരീക്ഷിക്കുന്ന തരത്തിലും.
ആദ്യ പകുതിയിലെ ഭൂരിഭാഗം രംഗങ്ങളും ചിത്രത്തിന് ഒരു രീതിയിലും ഗുണം ചെയ്യുന്നില്ല. ക്ലൈമാക്സ് ആണെങ്കിൽ 10 വർഷം മുൻപേ പറഞ്ഞ് പഴകിയതുമാണ്.

അഭിനേതാക്കളുടെ പ്രകടനം കൊള്ളാമായിരുന്നു, ഒരു പ്രധാന രംഗത്തിൽ ഷമ്മി തിലകൻ ഗംഭീര മാനറിസത്താൽ ഞെട്ടിച്ചു. ജോജു, ഷെബിൻ, ബാബുരാജ് എന്നിവരും മികച്ചു നിന്നു. ഷമ്മി തിലകന്റെ മകളായ് അഭിനയിച്ച കുട്ടി ക്ലൈമാക്സിൽ വെറുപ്പിച്ചു.
പശ്ചാത്തല സംഗീതവും Dop വിഭാഗവും കൊള്ളാമായിരുന്നു.
എഡിറ്റിംഗിലെ ജംബ്ബിംഗ് വലിയൊരു പോരായ്മ തന്നെയാണ് ചിത്രത്തിൽ.

ചെറിയൊരു കഥയെ വലിച്ച് നീട്ടി ദൈർഘ്യം കൂട്ടി
ആകെ തുകയിൽ നിരാശ മാത്രം സമ്മാനിച്ച ചിത്രമാണ് കളി.

Last worD

അമ്മായ് അശ്ലീല തമാശകളും, ഒരു ലിപ്പ് ലോക്കും, കുറച്ച് ഉഡായിപ്പും പിന്നെ ആദ്യമായ് പ്രണവ് മോഹൻലാൽ റെഫറൻസും 2.30 മണിക്കൂർ ദൈർഘ്യത്തിൽ ചെറിയൊരു കഥയോട് കൂടി കാണണമെങ്കിൽ കളിക്ക് ടിക്കറ്റെടുക്കാം.

"My Rating :- 1.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

next》റോസാപ്പൂ (Mal)

No comments: