Search This Blog

🔹544. ലവകുശ
Gnr :- Comic Thriller (വധം)
Lang :- മലയാളം

🔻കഥ സംഭാഷണം: നീരജ് മാധവ് 
"="
സൗമ്യ വധകേസ്: ഗോവിന്ദ ചാമി

"My Rating :- .5/5".

തിയേറ്ററിൽ നിന്നും TV യിൽ നിന്നും DvD വാങ്ങിയും ടൊറന്റും ടെലഗ്രാമും online ലും ഫോണിലും എന്തിന് ചില മറുഭാഷ റിലീസുകൾ വ്യാജപ്രിന്റ് വഴിയും തുടങ്ങി, കിട്ടാവുന്ന എല്ലാ രീതികൾ ഉപയോഗിച്ചും ഭാഷ വ്യത്യാസമില്ലാതെ സിനിമ കാണാറുണ്ട്. കാണുന്നവ എങ്ങനെ കണ്ടു എന്നു നോക്കിയല്ല അഭിപ്രായം പറയാറ്.
ഇത്തവണ ടൊറന്റിൽ കണ്ട പുതിയ ചിത്രം "ലവകുശ".

-Yadu_EZr

ബുദ്ധിജീവി പടം പ്രതീക്ഷിച്ചൊന്നുമല്ല ഇതിന് സമയം മാറ്റിവെച്ചത്.
Spy കോമഡി ചിത്രമായതിനാൽ ലോജിക്ക് നോക്കുന്നില്ല.
അസ്സൽ ബോറൻ പടമാണ് ലവകുശ,
യാതൊന്നും നല്ലതെന്ന് പറയാനില്ലാത്ത ത്രില്ലില്ലാത്ത ത്രില്ലർ, ഹാസ്യമില്ലാത്ത കോമഡി ചിത്രമാണ് ലവകുശ.
ഈ തട്ടിക്കൂട്ട് കോമാളി പടം കഴിഞ്ഞ വർഷത്തേ ഏറ്റവും മോശം സൃഷ്ട്ടികളിൽ ഒന്നാണെന്ന് തിരിച്ചറിയാൻ കുറച്ച് വൈകി.

 അവതരണത്തിലെ പോരായ്മയും കൃതൃമത്വം നിഴലിച്ച പ്രകടനവും ശരാശരിക്കും താഴ്ന്ന സംഭാഷണവും ക്ഷമ പരീക്ഷിക്കുന്ന കഥയും
ലവകുശയെ ഓർക്കാനിഷ്ട്ടപ്പെടാത്ത ചിത്രമാക്കി മാറ്റി.

ബാറിൽ വെച്ച് കണ്ടു മുട്ടുന്ന രണ്ടു പേർ, എന്തിനോ അവർ നാട്ടിലേക്ക് ട്രൈയിൻ കേറുന്നു, ട്രൈയിനിലെ സ്വർണകടത്ത്, പോലീസിന്റെ അണ്ടർ കവർ ഓപ്പറേഷൻ പിന്നെ ഇവർ ഭാഗമാകുന്ന പ്രശ്നങ്ങൾ, ബംഗ്ലാൻ എന്ന അധോലോക നായകൻ, അടി പിടി വെടി പുക ക്ലൈമാക്സ്.

നീരജ് മാധവിന്റെ സമീപക്കാലത്തേ ഏറ്റവും ബോറൻ പ്രകടനമാണ് ചിത്രത്തിലുള്ളത്. പരസ്പര ബന്ധമില്ലാത്ത കഥാപശ്ചാത്തലവും അലറലോടലറലായ സംഗീതവും കൊടുത്ത എല്ലാ രംഗങ്ങളും കട്ട് ചെയ്യാതെ 2 മണിക്കൂർ 30 മിനുറ്റ് വലിപ്പിച്ച് നിട്ടിയ എഡിറ്റിംഗും ലവകുശയെ കൂടുതൽ അസഹനീയമാക്കി.

CID മൂസയും അട് സീരീസും മേക്കിംഗിലെ പൂർണതയിൽ കൂടിയാണ് മികച്ച് നിൽക്കുന്നത്,
ലോജിക്ക് വേണമെന്നില്ല, കോമഡി എന്ന പേരിൽ കാണിക്കുന്ന പേക്കൂത്താവരുത് സിനിമകൾ.

Last worD

"ഗൂഡാലോചനയും ലവകുശയും ബോബിയും തിയേറ്ററിൽ നിന്നും കാണാൻ ആഗ്രഹിച്ച് നടക്കാതെ പോയ ചിത്രങ്ങളാണ്. ഇതിൽ ബോബി ഒഴികെ ബാക്കി രണ്ടെണ്ണം ടൊറന്റിൽ കണ്ടു തൃപ്ത്തിയായ്.

"My Rating :- .5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

next》A Conspiracy of Faith (Danish)

No comments: