🔹542. ശിക്കാരി ശംഭു
Gnr :- Comady Thriller
Lang :- മലയാളം
🔻"ജയിൽ ചാടി കുറച്ച് മണ്ടന്മാരെയും പറ്റിച്ച് പള്ളീലച്ചന്മാരായ് ഒരു ഗ്രാമത്തിൽ ഒളിച്ച് കഴിയുന്ന രണ്ട് കള്ളന്മാർ. അവരുടെ പ്രേമം, തമാശ പിന്നെ രണ്ടാംപകുതിയിലേക്കുള്ള മാസ്സ് അപ്പീലിന് നിറം കൂട്ടാൻ ഒരു ട്വിസ്റ്റും. ഇതായിരുന്നു ബോബൻ സാമുവൽ ഒരുക്കിയ റോമൻസ്"... മറ്റൊരു ഭാഷയിൽ പറഞ്ഞാൽ കഥാഗതിയിൽ ഇതുതന്നെയാണ് ശിക്കാരി ശംഭു
"My Rating :- 3.5/5"
- Yadu EZr
കള്ളന്മാരായ പീലി, ഷാജി, അച്ചു എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. ചില ഉദ്ദേശങ്ങളുമായ് ഇവർ കാട്ടിലെ ഒരു ഗ്രാമത്തിൽ എത്തുന്നതും പുലി ഇറങ്ങി ആളുകളെ കൊല്ലുന്ന ആ കാട്ടിൽ വേട്ടക്കാരായ് അവർ പറ്റിച്ച് ജീവിക്കുന്നതുമാണ്
കഥ, പ്രണയവും കോമഡിയും മാസ്സും പിന്നെ കുറച്ച് ട്വിസ്റ്റും ചേർന്ന കണ്ടിരിക്കാവുന്ന എന്റർടൈനർ തന്നെയാണ് സുഗീത് ഒരുക്കിയ ഈ ചിത്രം.
കുഞ്ചാക്കോയുടെ പീലിപ്പോസ് എന്ന പുലിപീലിയുടെ തകർപ്പൻ പ്രകടനവും ഹരീഷ് കണാരന്റെ കോമഡിയും
ചിത്രത്തിലെ പാട്ടുകളും മികച്ച് നിന്നു.
CIDമൂസ, തുറുപ്പുഗുലാൻ എന്നിവ ഒരുക്കിയ ജോണി ആന്റണിയും ഹോട്ടൽ കാലിഫോർണിയ ഒരുക്കിയ അജി ജോണും ഈ ചിത്രത്തിൽ വേഷമിട്ടു. മോശം പറയാനില്ലായിരുന്നു അവരുടെ പ്രകടനവും.
ശിവദ അവതരിപ്പിച്ച അനിത എന്ന വേഷം കന്മദത്തിലെ മഞ്ജുവിനെ ഓർമ്മിപ്പിച്ചു എന്നു കേട്ടു. അത്, തലയിൽ വെച്ച വിറക് കൊള്ളിക്കും കൈയിലെ അരിവാളിലും മാത്രമായാണ് എനിക്ക് തോന്നിയത്.
വിയറ്റ്നാമിൽ പോയാണ് പുലിയുടെ രംഗങ്ങൾ ഷൂട്ട് ചെയ്തതെന്ന് പറഞ്ഞ് കേട്ടു. പക്ഷേ സിനിമ കണ്ടാൽ ആ രംഗങ്ങൾ ഗ്രാഫിക്സ് ആണെന്നേ പറയൂ, എന്നിരുന്നാലും ഇതൊന്നും ചിത്രത്തേ ബാധിക്കുന്നില്ല.
ആദ്യ പകുതിയേ അപേക്ഷിച്ച് വേഗതയിലാണ് രണ്ടാംപകുതി പറയുന്നത്. കൂടാതെ ആക്ഷനും ട്വിസ്റ്റിനും പ്രാധാന്യം കൊടുത്ത ക്ലൈമാക്സും.
കാടിന്റെ ഭംഗി ഒപ്പിയെടുത്ത ദൃശ്യങ്ങളും DI കളറിംഗും പശ്ചാത്തല സംഗീതവും എഡിറ്റിംഗും എല്ലാം ചിത്രത്തിന്റെ കഥയോടും അവതരണത്തോടും ചേർന്ന് നിൽക്കും വിധമാണ്.
എന്തുകൊണ്ടും കുടുംബമായ് ചെറുപുഞ്ചിരിയോടെ കണ്ടിറങ്ങാവുന്ന ചിത്രമാണ് ശിക്കാരി ശംഭു.
Last worD
അങ്ങനെ അഞ്ച് കോടി ക്ലബിലെത്തി എന്ന് കണാരൻ പറയുന്നതും, വണ്ടി തള്ളാൻ സലിം കുമാർ പറയുമ്പോൾ പുലിമുരുകനിലെ മൂപ്പന്റെ സയലോഗ് പറയുന്നതും, ശിവദയുടെ വീട്ടിൽ പോയ് കണാരൻ വിളിക്കുന്നതുമൊക്കെ വീണ്ടും ഓർക്കുമ്പോൾ ചിരി വരുന്ന രംഗങ്ങളാണ്.
തിയേറ്ററുകളിൽ ഉള്ള ഈ ചിത്രം കാണാൻ ശ്രമിക്കുക. നിരാശപ്പെടുത്തില്ല.
"My Rating :- 3.5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
next》》 Mayavan(Tamil)

No comments: