Search This Blog

🔹538. സ്ട്രീറ്റ് ലൈറ്റ്സ്
Gnr :-  Thriller
Lang :- മലയാളം

🔻"അറുബോറൻ തട്ടിക്കൂട്ട് ഉറക്കഗുളിക."
ഈ അടുത്തക്കാലത്ത് കണ്ട ഏറ്റവും മോശം പടം
"My Rating :- .5/5"

- Yadu EZr

4 തരം കൂളിങ് ഗ്ലാസും, പളപളാ മിന്നുന്ന ഡ്രസ്സും ഉണ്ടേൽ കഥ പോലും കേൾക്കാതെ ഡേറ്റ് കൊടുക്കുന്ന നാലാംതരം സ്റ്റാറുകളുടെ മൊക്കപടം കാണാൻ കഷ്ട്ടപ്പാടിന്റെ കണക്കുപറയുന്ന എന്റെ 120 രൂപ,

ഹൈപ്പർലിങ്ക് കഥകൾ ട്രൈന്റ് ആയ ഒരു കാലമുണ്ടായിരുന്നു. ആ സമയത്ത് ട്രാഫിക്ക് പോലുള്ള ഒന്നാന്തരം ചിത്രങ്ങളും മെട്രോ യും ചാപ്റ്റേഴ്സും പോലുള്ളവയും പ്രദർശ്ശനത്തിനെത്തി, ഭൂരിഭാഗവും പകർപ്പുകളായപ്പോൾ മലയാളത്തിൽ പിന്നീടത് വന്നുകണ്ടില്ല. മാനഗരവും കുരങ്ങുബൊമ്മയും ലോബഡ്ജറ്റ് ഹൈപ്പർലിങ്ക് കഥപറഞ്ഞ മികച്ച സൃഷ്ട്ടികളാണ്.
എനി നമ്മുടെ തെരുവ് വിളക്കിന്റെ ചുവട്ടിലേക്ക് വരാം.

ദി ട്രൈയിൻ എന്ന ജയരാജിന്റെ മമ്മൂട്ടി പടവുമായ് ഈ ചിത്രത്തിന് ബന്ധം തോന്നി,
നല്ല നടന്റെ മോശം അഭിനയവും
എന്തിനോ വേണ്ടി രാവിലെ ബെൽറ്റും മുറുക്കി അങ്ങിങ്ങ് അലയുന്ന കഥാപാത്രങ്ങളും വെറുതേ കാണിക്കുന്ന പൊട്ട ഹീറോയിസവും
കൊച്ചു കുട്ടി പരിപാലനവും നാടുനന്നാക്കുന്ന നന്മയിൽ ഗോപാലന്മാരും
കമിതാക്കളും ക്രിമിനലുകളും തുടങ്ങി
 വന്നവനും പോയവനും  ഒരു ദിവസം ഒത്തുചേരുന്ന അഡാറ് കാഴ്ച്ച.
ഇത് തന്നെയാണ് മറ്റൊരു തരത്തിൽ സ്ട്രീറ്റ് ലൈറ്റ്സ്.

പോലീസ് ഉദ്യോഗം ഒരു ദിവസത്തേക്ക് മാറ്റിവെച്ച് ഫ്ലാഷ്ബാക്കിലെ തമിഴനെ തേടുന്ന മൂവർ സംഘം അതിലൊന്നാണ് ജെയിംസ്... ഏത് നമ്മുടെ ഇക്ക,
 പുള്ളി അമ്മായിയുടെ 5 കോടിയുടെ മോഷണം പോയ നെക്ലേസും തേടി പാതിരാത്രിക്ക് കൂളിങ് ഗ്ലാസും കോട്ടുമിട്ട് വഴിവിളക്കിന് വെട്ടം നിൽക്കുന്ന ഈ ചിത്രം
എനിക്ക് നൽകിയ നിരാശ വളരെ വലുതാണ്.

ആക്ഷനും കോമഡിയും ത്രില്ലും പ്രണയവും പ്രതികാരവും സംഗീതവും പിന്നെ പറയാൻ മറന്ന വേറെ പലതുമുള്ള ഈ ചിത്രത്തിൽ ഹരീഷ് കണാരന്റെ സ്ഥിരം സംഭാഷണ ശൈലി കൊള്ളാമെന്ന് പറയാം, അതുപോലെ സൗബിന്റെ റെസ്റ്റോറന്റ് രംഗസ് കൊള്ളാം. ഒരു പക്ഷേ ഇതു മാത്രമായിരിക്കാം ഈ തട്ടിക്കൂട്ട് പടത്തിന്റെ ആകെ തുകയിലെ കൊള്ളാവുന്ന ഘടകവും.
വളരെ ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ചതിനാൽ നിർമ്മാതാവിന് നഷ്ട്ടം സംഭവിക്കില്ല എന്നുറപ്പ്.

മാസ്റ്റർ പീസ് എന്ന കൊള്ളാവുന്ന എന്റർടൈനർ പോലും അംഗീകരിച്ച എന്നെ സ്ട്രീറ്റ്ലൈറ്റ്സ് നിരാശപ്പെടുത്തി.

Last worD

പറ്റുമെങ്കിൽ എല്ലാവരും പടം കാണാൻ ശ്രമിക്കുക.
അനുഭവിച്ചറിയുക മാസ്മരിക കാഴ്ച്ച.

"My Rating :- .5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

next 》》"ബാഗമതി" (mal)

No comments: