Search This Blog

Thoughts on ക്ഷണം

🔹549. ക്ഷണം (2016)
Gnr :-  Thriller
Lang :- തെലുങ്ക്

🔻 ജീവിതം ഒരു "ക്ഷണ"ത്തിൽ മാറും

"My Rating :- 4.5/5".

കുറേ കാലമായ് കാണാനാഗ്രഹിച്ച ചിത്രമാണ് ക്ഷണം.
ഒരു പാട് അന്വോഷിച്ചിട്ടും ഈ ചിത്രത്തിന്റെ പ്രിന്റ് കിട്ടിയില്ല, ഇന്ന് ചിത്രം കണ്ടു , ഒരുപാടൊരുപാട് ഇഷ്ട്ടപ്പെട്ടു.


"4 വർഷങ്ങൾക്ക് ശേഷം എന്തിന് അവളെന്നെ വിളിച്ചു,
ഇന്നെനിക്ക് പോയവർഷങ്ങളുടെ ലക്ഷ്യമുണ്ട്, ജീവൻ കളഞ്ഞും ഞാൻ കൂടെ നിൽക്കും..!"

ഗംഭീര സിനിമ.
നീലക്കുറുഞ്ഞി പൂക്കുന്ന പോലെ തെലുങ്കിൽ പിറക്കാറുള്ള ബ്രില്യന്റ് ചിത്രം.
കണ്ടിരിക്കേണ്ട ത്രില്ലർ അനുഭവമാണ് ക്ഷണം.
ചിത്രത്തിലേക്ക് വരാം.

Swetha - റിഷി എന്നിവരുടെ  കോളേജ് പ്രണയവും വിരഹവും 4 വർഷമായ് ഇരുവരേയും ഒരുപാട് മാറ്റിയിരിക്കുന്നു.
റിഷി ഇപ്പോൾ അമേരിക്കയിൽ ബിസ്സിനെസ്സ് ചെയ്യുന്നു, നഷ്ട്ടപ്രണയത്തിന്റെ വേദന റിഷിയിൽ പ്രകടമാണ്. 4 വർഷങ്ങൾക്കിപ്പുറം ശ്വേദ റിഷിയെ ഇന്ത്യയിലേക്ക് വിളിക്കുന്നു. അവിടെ അവനെ കാത്തിരുന്നത് മറ്റ് പലതുമായിരുന്നു, ഒരു പക്ഷേ റിഷിയുടെ ജീവിതം മാറ്റിമറച്ച ചിലതിന് പ്രേക്ഷകനെ സാക്ഷിയാക്കുന്നു സംവിധായകൻ.

അർജ്ജുൻ റെഡ്ഡിക്കു ശേഷം കൊള്ളാവുന്ന ഒരു തെലുങ്ക് ചിത്രം കണ്ട ഫീൽ മാത്രമല്ല ക്ഷണം നൽകുന്നത്, മറിച്ച് എന്നിലെ പ്രേക്ഷകനെ പൂർണമായും തൃപ്ത്തിപ്പെടുത്തിയ
എല്ലാ മേഖലയിലും മികവ് പുലർത്തിയ ഉത്തമ സൃഷ്ട്ടിയായാണ് ക്ഷണം അനുഭവപ്പെടുത്തിയത്.

കഥാപാത്രങ്ങളും DOP യും സംഗീതവും സംഭാഷണങ്ങളും ഒന്നിനൊന്ന് മികച്ചപ്പോൾ സമീപക്കാലത്ത് ഞാൻ കണ്ട ഏറ്റവും മികച്ച എഡിറ്റിംഗ് കൂടിയാണ് ക്ഷണം എന്ന ഈ തെലുങ്ക് ചിത്രത്തിൽ കണ്ടത്.
#കണ്ടിരിക്കേണ്ട_ചിത്രം

Last Word

സ്ലോ പേസിൽ കഥ പറഞ്ഞ് ട്വിസ്റ്റും ത്രില്ലും നിറച്ച് അമ്പരപ്പിക്കുന്ന ഈ ചിത്രം ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒത്തിരി രംഗങ്ങൾ പ്രേക്ഷകനു സമ്മാനിക്കുന്നു.

"My Rating :- 4.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

No comments: