Search This Blog

Thoughts on NINE (9)

🔹670. " നയൻ (9) "

" ആൻറണി മോസസ്, ക്രിസ്റ്റഫർ മോറിയാർട്ടി, എസ്ര.......
അതെ ഞാനാണത്... "

Gnr :- science fiction-horror thriller
Lang :- മലയാളം

ഇതുവരെ കാണാത്ത ലൊക്കേഷനുകളും ക്യാമറ മൂവ്മെന്റ്സും കഥാപശ്ചാത്തലവുമായ് അന്താരാഷ്ട്ര ക്വാളിറ്റി കാഴ്ച്ചാനുഭവമാക്കി മാറ്റുന്ന സിനിമകൾ മലയാളത്തിലിറങ്ങുന്നുണ്ടെങ്കിൽ അവയിൽ ഭൂരിഭാഗം സിനിമകളും പൃഥ്വിരാജ് ചിത്രങ്ങളാണ്.
ഇത്തരം ചിത്രങ്ങളുടെ പിറകെ പോകുമ്പോൾ തുടരെയുള്ള പരാജയവും തകർന്നുകൊണ്ടിരിക്കുന്ന സൂപ്പർസ്റ്റാർഡവും ഈ നടനിൽ വന്നു ചേർന്നു കൊണ്ടിരിക്കുന്നു. അതിനുള്ള കാരണം ആ സിനിമകളിൽ തന്നെ നമുക്ക് കാണാവുന്നതുമാണ്.
നയൻ അത്തരമൊരു ഫോർമാറ്റിൽ രൂപംകൊണ്ട സിനിമയാണ്.
പക്ഷേ ഈ കഥ അത് ആവശ്യപ്പെടുന്നുണ്ട്.
#watchable


-Yadu EZr
https://www.facebook.com/yaduezr ]

ഒരു ഗ്ലോബൽ ഇവന്റും  അതിനെ പ്രേക്ഷകന് മനസ്സിലാക്കിത്തരുന്ന രംഗങ്ങളുമായാണ് സിനിമ തുടങ്ങുന്നത്.
ഒരു വാൽനക്ഷത്രം ഭൂമിയിലേക്ക് വരുന്നതും ഇതേത്തുടർന്ന്
വൈദ്യുതിയോ വാഹനങ്ങളോ അവശ്യസാധനങ്ങളോ ഇല്ലാതെ 9 ദിവസം കടന്നുപോകേണ്ട അവസ്ഥയും ഇതിൽ ഭാഗമാകുന്ന കുറച്ച് ആളുകളും അവരുടെ ജീവിതവുമാണ് നയൻ (9) പറയുന്നത്.

ഒരുപാട് ലയറുകൾ ഉള്ള കഥാപാത്രമാണ് പൃഥ്വിരാജിന്റെ ആൽബർട്ട് എന്ന വേഷം. വരാൻ പോകുന്ന ഒമ്പത് ദിവസത്തെ ശാസ്ത്ര രംഗത്ത് ജോലിചെയ്യുന്ന ആൽബർട്ട് നോക്കിക്കാണുന്നത് മറ്റൊരു തരത്തിലാണ്. 
എന്നാൽ തൻറെ ബോസ്
 Dr. ഇനയത്ത് ഖാനിലൂടെ മറ്റൊരു ദൗത്യമായി ഈ 9 ദിവസം ആൽബർട്ടിന് ഹിമാലയത്തിലേക്ക്  പോകേണ്ടിവരുന്നു.  ഭാര്യയുടെ മരണവും മകൻ വരുത്തിവെക്കുന്ന പ്രശ്നങ്ങളുമായി ഇമോഷണലി ഡിസ്റ്റർബായ്കൊണ്ടിരിക്കുന്ന ആൽബർട്ട് ഈ യാത്രയിൽ മറ്റൊരു പ്രശ്നത്തേ അഭിമുഖീകരിക്കേണ്ടി വരുന്നു. തൻറെ മകൻറെ ജീവനും സംരക്ഷിക്കേണ്ടി വരുമ്പോൾ ഈ 9 ദിവസം ആൽബർട്ടിനെ കൂടുതൽ കുഴപ്പത്തിലാക്കുന്നു.

സയൻസ് ഫിക്ഷൻ തീംമിൽ കഥ പറഞ്ഞു ഹൊറർ പശ്ചാത്തലത്തിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് ,പ്രകാശ് രാജ്, വാമിഖ, മമ്ത, അലോക് തുടങ്ങിയവരും വേഷമിടുന്നു.
സംഭാഷണങ്ങളിലെ നാടകീയത നിറഞ്ഞു നിൽക്കുന്ന ഈ ചിത്രം ഈ പോരായ്മ കൊണ്ട് പല രംഗങ്ങളും മടുപ്പിക്കുന്നുണ്ട്.
വാമിക അവതരിപ്പിച്ച ഇവ എന്ന വേഷം അതിഗംഭീരമായി ആ നടി ചെയ്തു. കൂടാതെ അലോക് എന്ന ബാലതാരവും നന്നായിരുന്നു.

മലയാളത്തിൽ ആദ്യമായിരിക്കും ഇത്തരമൊരു ചിത്രം വരുന്നത്, ഇതുകൊണ്ടുതന്നെ കണ്ടുകൊണ്ടിരിക്കുമ്പോൾ ഈ പുതുമ അനുഭവപ്പെടുത്തുന്നുണ്ട് നയൻ.
ചിത്രത്തിന്റെ ഏറ്റവും മികച്ചതെന്ന് എനിക്ക് അനുഭവപ്പെട്ടത് ശേഖർ മേനോന്റെ പശ്ചാത്തല സംഗീതമാണ്. അതുപോലെ ഗംഭീര ചായാഗ്രഹണവും മോശം പറയിപ്പിക്കാത്ത VFXഉം ജനുസ് മുഹമ്മദിന്റെ കൊള്ളാവുന്ന സംവിധാനവും അടങ്ങി തെറ്റില്ലാത്ത കാഴ്ച തന്നെയാകുന്നുണ്ട് ഈ ചിത്രം.

ഊഹിക്കാവുന്ന കഥാഗതി ആണെങ്കിലും സയൻസ് ഫിക്ഷനിൽ ഹൊറർ മിക്സ് ചെയ്തതും പ്രേക്ഷകന്റെ ലോജിക്കിന് സ്ഥാനം കൊടുത്തുകൊണ്ടുള്ള കഥപറച്ചിലും ചിത്രത്തെ മികച്ചതാക്കുന്നു.
സമീപകാലത്ത് പൃഥ്വിരാജ് ചിത്രങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന അതേ ട്വിസ്റ്റ് തന്നെ ഇവിടെയും വരുമ്പോൾ അതിനുശേഷം കാണിക്കുന്ന രംഗങ്ങൾ കൊണ്ട് ചിത്രത്തേ രക്ഷിക്കുന്നുണ്ട് സംവിധായകൻ.

ക്ലൈമാക്സിൽ പൃഥ്വിരാജിന്റെ (ഇഹ് ഇഹ്) കരച്ചിലും പ്രകാശ് രാജ് പറഞ്ഞു കൊടുക്കുന്ന കഥയും ഭൂരിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തില്ല.
എന്നിരുന്നാലും മലയാളത്തിൽ ഈയിടയായി വരുന്ന  ഫീൽ ഗുഡ്, റിയലിസ്റ്റിക് ചിത്രങ്ങൾക്കിടയിൽ ഇത്തരമൊരു വ്യത്യസ്ത ചിത്രം വരുമ്പോൾ അത് കാണാൻ ശ്രമിക്കുക.
നല്ലൊരു തീയറ്ററിൽ നിന്നാണ് കാണുന്നതെങ്കിൽ ഈ ചിത്രം കൂടുതൽ ഇഷ്ടപ്പെടാനും സാധിക്കും.

വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെ ടിക്കറ്റ് എടുത്താൽ ബോറടിപ്പിക്കാതെ വ്യത്യസ്തമായൊരു കഥ പ്രേക്ഷകന് സമ്മാനിക്കുന്ന ചിത്രമാണ് നയൻ.ആകെത്തുകയിൽ പല പോരായ്മകളും മുഴച്ചു നിൽക്കുമ്പോഴും വ്യത്യസ്ത പശ്ചാത്തലത്തിലൊരുക്കിയ ഈ ചിത്രം നിരാശപ്പെടുത്തില്ല.
പല ലോജിക് പ്രശ്നങ്ങളും രണ്ടാം കാഴ്ചയ്ക്ക് പ്രേക്ഷകനുമായി കൂടുതൽ കണക്ട് ചെയ്യുന്ന വിധത്തിലും പ്രേക്ഷകന്റെ ചിന്തയ്ക്ക് വിട്ടുകൊണ്ടുള്ള ക്ലൈമാക്സും എല്ലാമായി പൃഥ്വിരാജിന്റെ ഈ ചിത്രം തിയേറ്ററിൽ നിന്നും തന്നെ കാണുക. നിരാശപ്പെടുത്തില്ല.

Last worD

പല തരത്തിലുള്ള ചിത്രങ്ങൾ വരണം. ത്രില്ലറും മെലോഡ്രാമയും ഹൊററും സയൻസ് ഫിക്ഷനും ഫാൻറസിയും തുടങ്ങി എല്ലാ തരത്തിലുള്ള ചിത്രങ്ങളും അതിന്റെ മികച്ച ക്വാളിറ്റിയിൽ ഇവിടെ വരണം...
എന്നാൽ കള്ളിമുണ്ട് ഇട്ട് കൊച്ചി ഭാഷ പറഞ്ഞാൽ റിയലിസ്റ്റിക്കും മോട്ടിവേഷൻ ക്ലാസ്സ് എടുത്താൽ ഫീൽ ഗുഡും വെള്ളതുണിയുടുത്ത് പ്രതികാരം ചെയ്താൽ ഹൊററും എന്ന് നിലപാട് മാറ്റി പ്രേക്ഷകൻ തിയേറ്ററിലെത്തിയാൽ മാത്രമേ വ്യത്യസ്തത പരീക്ഷിക്കുന്നവർക്ക് പ്രചോദനം ആകുകയുള്ളൂ.
അത്തരത്തിൽ കൂടെ മാത്രമേ നമ്മുടെ സിനിമയും വളരുകയുള്ളൂ..
നയൻ എല്ലാം തികഞ്ഞ ഒരു സിനിമയല്ല പക്ഷേ വിത്യസ്തമായ കഥാപശ്ചാത്തലം ആഗ്രഹിക്കുന്നവർക്ക് നയൻ ആശ്വാസമാണ്.

 ''My Rating : 3/5


ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

Next :- കുമ്പളങ്ങി നൈറ്റ്സ്

No comments: