Search This Blog

Thoughts on പേരൻപ്

🔹669. *" പേരൻപ് "*

"അവൾ എനിക്ക് പകർന്നു നൽകിയ അറിവുകൾക്ക് ഞാൻ നൽകിയ പേര് - പേരൻപ്."

Gnr :- Drama
Lang :- തമിഴ്

Oasis എന്നൊരു കൊറിയൻ ചിത്രമുണ്ട്. ബുദ്ധി വൈകല്യമുള്ള യുവതിയെ അത്തരമൊരു അവസ്ഥയിലുള്ള ഒരാൾ ബലാത്സംഗം ചെയ്ത് പോകുന്നു. തുടർന്ന് അവൾക്ക് അവനോട് പ്രണയം തോന്നുന്നകയും അതുവഴിയുള്ള അവരുടെ ജീവിതം പറയുകയും ചെയ്യുന്ന ആ ചിത്രം ചിന്തിപ്പിക്കുകയും മനസ്സുലക്കുകയും ചെയ്യുന്ന കാഴ്ചയാണ് സമ്മാനിച്ചത്.
ഇവരൊക്കെ എങ്ങനെ ഇതുപോലെയൊക്കെ ചിന്തിച്ചു കൂട്ടുന്നുവെന്ന് ആലോചിച്ചു പോകും ഇത്തരം ചിത്രങ്ങൾ കാണുമ്പോൾ.
പേരന്പ് അത്തരം ഒരു കാഴ്ചയാണ്, തീർത്തും ഞാൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത മറ്റൊരു കാഴ്ച. കുറച്ച് ജീവിതങ്ങൾ.

#ഗംഭീരം
                
-Yadu EZr
https://www.facebook.com/yaduezr ]

കട്രാത് തമിഴ്, തങ്കമീൻങ്കൾ, തരമണി എന്നീ ശ്രദ്ധേയമായ സിനിമകൾ ഒരുക്കിയ റാം തന്റെ അടുത്ത ചിത്രത്തിൽ മമ്മൂട്ടിയെ പ്രധാനകഥാപാത്രമാക്കി എന്നറിഞ്ഞപ്പോൾ റാം തന്റെ കഴിവിന്റെ പരമാവധി മമ്മൂട്ടിയിലെ അഭിനേതാവിനെ ഉപയോഗിക്കുമെന്ന് ഉറപ്പായിരുന്നു. ഇന്ന് ടിക്കറ്റ് എടുക്കും വരെ അതിൽ ഉറച്ചു വിശ്വസിച്ചിരുന്നു, ശേഷം സിനിമ കണ്ടിറങ്ങിയപ്പോൾ എന്റെ മുൻ-വിശ്വാസത്തെ ഊട്ടിയുറപ്പിക്കും വിധമായിരുന്നു പേരൻപ്.

വൈകല്യമുള്ള മകളെ തനിച്ചാക്കി മറ്റൊരാളുടെ കൂടെ ജീവിക്കാൻ പോയ അമ്മ. ശേഷം പാപ്പാ എന്ന അവൾ അമുദൻ എന്ന തന്റെ അച്ഛനിലൂടെയാണ് ജീവിക്കുന്നത്. അവളുടെ നഷ്ടങ്ങളെ കുറിച്ചോർത്ത് വ്യാകുലപ്പെടാതെ, സങ്കടപ്പെടാതെ വൈകല്യത്തിന്റെ പരിമിതികളിൽ പാപ്പായ്ക്ക് സന്തോഷം പകരുന്ന അമുദൻ മെഗാസ്റ്റാറിന്റെ പ്രകടനമികവിൽ മറ്റൊരു തലത്തിലെത്തുന്നു. അത്രയ്ക്ക് മനോഹരമായിട്ടാണ് മമ്മൂട്ടി ആ വേഷം ചെയ്തിട്ടുള്ളത്. ഇത്രയേറെ ആത്മസംഘർഷങ്ങൾ നിറഞ്ഞ അമുദവൻ എന്ന കഥാപാത്രം ഇതിലും മികച്ചതായി ചെയ്യാൻ മറ്റൊരു ഓപ്ഷൻ ഇല്ല എന്നുതന്നെ പറയാം.
വർണിക്കാൻ വാക്കുകൾ കിട്ടാത്ത കഥാപാത്രവും പ്രകടനവും.

വൈകല്യമുള്ള തന്റെ മകൾക്ക് വേണ്ടി അമുദവൻ ഒരു വേശ്യയുടെ അടുത്ത് പോകുന്നുണ്ട്. (ട്രെയിലറിൽ ഒരു സ്ത്രീ മമ്മൂട്ടിയുടെ മുഖത്തടിക്കുന്ന രംഗം)... സൂക്ഷ്മാഭിനയത്താൽ മമ്മൂട്ടിയിലെ അഭിനേതാവ് വിസ്മയിപ്പിച്ച ഒരു രംഗം തന്നെയാണത്.
ഇതുപോലെ തൻറെ മുൻഭാര്യയെ കാണാൻ പോകുമ്പോൾ അവൾക്ക് മറ്റൊരു കുഞ്ഞുണ്ടായെന്നും ആ കുഞ്ഞിന് യാതൊരു കുറവുകളും ഇല്ല എന്നും പറയുമ്പോൾ മമ്മൂട്ടിയുടെ മുഖത്തെ ഭാവങ്ങൾ അതിശയിപ്പിക്കുംവിധം ആയിരുന്നു.
മാത്രമല്ല പലരംഗങ്ങളിലും ബ്രില്യന്റായ സംവിധായകന്റേയും എക്സ്പീരിയൻസ്ഡായ അഭിനേതാക്കളുടെയും കയ്യൊപ്പ് പതിപ്പിച്ചുകൊണ്ടു തന്നെയാണ് പേരന്പ് കഥപറയുന്നത്.

അമുദവനെ കൂടാതെ പാപ്പയായ് വേഷമിട്ട കുട്ടിയും അഞ്ജലി അമീറും പാകപ്പിഴകൂടാതെ കഥാപാത്രത്തെ അടയാളപ്പെടുത്തി.
തുടക്കംമുതൽ അവസാനം വരെ ഇതൊരു റാം ചിത്രമാണ്. കഥ ഡിമാൻഡ് ചെയ്യുന്ന വേഗതയും അതിനു യോജിച്ച ചായാഗ്രഹണവും റാം ചിത്രങ്ങളെ ഓർമ്മപ്പെടുത്തിയ എഡിറ്റിങ്ങും പശ്ചാത്തല സംഗീതവുമായി ലാഗ് തോന്നിപ്പിക്കാത്ത നല്ലൊരു ചിത്രമാണിത്.

റിയൽ എസ്റ്റേറ്റ് ചതികളും സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളും ട്രാൻസിനോടുള്ള മനോഭാവവും എല്ലാം പക്വമായ ആവിഷ്കരണത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം
എല്ലാതരം പ്രേക്ഷകരേയും രസിപ്പിച്ചെന്ന് വരില്ല. സ്ലോപേസ്ഡായ സീരിയസ് മൂഡിലുള്ള ഈ ചിത്രം സിനിമയെ കാര്യമായി സമീപിക്കുന്നവർക്ക് നിരാശ നൽകില്ല.

LastworD

പ്രിവ്യൂ ഷോ കണ്ടതിനുശേഷം മലയാളത്തിലെ ഒരുപറ്റം സംവിധായകർ പേരൻപിനെ പറ്റി വാതോരാതെ സംസാരിക്കുന്നത് കേട്ടു... അതിലൊരാൾ പറഞ്ഞു തനിയാവർത്തനത്തിനു ശേഷം താൻ കരഞ്ഞുപോയ ചിത്രമാണെന്ന്...
ഈ അഭിപ്രായത്തോടടക്കം വിയോജിച്ചുകൊണ്ട് പറയട്ടെ....
കോട്ടും കൂളിംഗ് ഗ്ലാസും മാറ്റിനിർത്തി മമ്മൂട്ടിയിലെ അഭിനേതാവിനെ "നിങ്ങൾ" മറക്കുന്നത് കൊണ്ടാണ് ഇവിടെ ഇത്തരം ചിത്രങ്ങൾ ലഭിക്കാത്തത്...
സ്വകാര്യമായി മമ്മൂട്ടിയോട് ചോദിച്ചാൽ അങ്ങോരും പറയും വേണ്ടത് മാസാമാസം വരുന്ന മാസ്റ്റർപീസുകളല്ല മറിച്ച് പേരന്പ് പോലുള്ള ക്ലാസിക്കുകളാണെന്ന്.
Awesome

 ''My Rating : 5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

No comments: