Search This Blog

Thoughts on ODE TO MY FATHER & 100


🔹708.  ODE TO MY FATHER

🔹709.  100


ODE TO MY FATHER

Gnr :- Drama
Lang :- കൊറിയൻ

മാസങ്ങൾക്ക് മുൻപ് ഈ സിനിമ ഡൗൺലോഡ് ചെയ്തു വെച്ചിരുന്നു, എന്തുകൊണ്ടോ കാണാൻ തോന്നിയില്ല. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സൽമാൻ ഖാൻ ചിത്രം ഭാരത് ഈ കൊറിയൻ ചിത്രത്തിന്റെ റീമേക്ക് ആണെന്നറിഞ്ഞപ്പോൾ കണ്ടു നോക്കിയതാണ്...
#അതിഗംഭീരം

പറയാൻ വാക്കുകളില്ല എന്നൊക്കെ പറയുന്ന പോലെ അത്രയും മികച്ച ഒരു ഗംഭീര സിനിമ. ഈ സിനിമ കാണാതിരുന്നാൽ അതൊരു വലിയ നഷ്ടം തന്നെ ആയേനെ.

''My Rating : 5/5"

1950 കാലഘട്ടത്തിൽ നടന്ന കൊറിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം തുടങ്ങുന്നത്. പട്ടാളത്തിന്റെ കപ്പലിൽ ആളുകൾ മറ്റൊരു സ്ഥലത്തേക്ക് കുടിയേറി പോകുന്നതിൽ തുടങ്ങുന്ന കഥ അങ്ങനെ പോകുന്ന ഒരു കുടുംബത്തിലേക്ക് പ്രേക്ഷകനെ ക്ഷണിക്കുകയാണ്.

ഭാര്യയേയും നാല് കുട്ടികളെയും കൊണ്ട്
കപ്പലിൽ കയറുന്നതിനിടെ മൂത്ത മകന്റെ അടുത്തു നിന്നും ഏറ്റവും ഇളയകുട്ടി വെള്ളത്തിലേക്ക് വീണുപോകുന്നു. കുട്ടിയെ നോക്കാൻ വേണ്ടി അയാൾ വീണ്ടും കപ്പലിൽ നിന്നിറങ്ങുമ്പോൾ തിരിച്ച് കയറാൻ സാധിക്കുന്നില്ല. എന്നാൽ അച്ഛന് കൊടുത്ത വാക്കു പാലിക്കാൻ ആ മകൻ ചെയ്യുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്.

ഒരു സിനിമ പ്രേക്ഷകന് നൽകുന്ന ഇമോഷൻ എന്തു തന്നെ ആയാലും അത് പ്രേക്ഷകനുമായി കണക്ട് ആകുന്നുണ്ടെങ്കിൽ അത് 100% വിജയിച്ചു എന്നാണർത്ഥം. ODE TO MY FATHER കണ്ടു കഴിയുമ്പോൾ വല്ലാത്തൊരു മരവിപ്പ് മനസ്സിൽ വരും. ചിത്രത്തിലെ ഒന്നു രണ്ടു രംഗങ്ങൾ കണ്ടു ചിലപ്പോൾ കരഞ്ഞെന്നും വരും.

പ്രധാന താരങ്ങളുടെ പ്രകടനവും അവതരണലാളിത്യവും അങ്ങനെ ഒരു സിനിമയ്ക്കു വേണ്ട എല്ലാ വശവും ഒരു പോലെ മികച്ചതാക്കിയ ഒരു അസ്സൽ ഗംഭീര സൃഷ്ട്ടി.
ഏതൊരു സിനിമാസ്വാദകനും കണ്ടിരിക്കേണ്ട ഒരു ചിത്രം .

''My Rating : 5/5"

➖➖➖➖➖➖➖➖➖➖➖

🔹709. 100

Gnr :- Thriller
Lang :- തമിഴ്

വലിയ പ്രതീക്ഷയൊന്നും കൊടുക്കാതെ നേരമ്പോക്കിന് കണ്ടുതുടങ്ങിയ ചിത്രമായിരുന്നു 100.
അധർവ്വ, ഹൻസിക എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ആദ്യപകുതി ശരാശരിയും രണ്ടാം പകുതി മികച്ചതുമായ ഈ ചിത്രം ത്രില്ലർ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത്.

പോലീസ് ആകാനുള്ള അപ്പോയ്മെൻറ് ഓർഡർ കാത്തിരിക്കുന്ന സത്യ എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത് . എന്നാൽ പോലീസ് ആകുമ്പോൾ സത്യ വിചാരിക്കുന്നതൊന്നുമല്ല നടക്കുന്നത്.
അങ്ങനെ മനസ്സില്ലാമനസ്സോടെ ജോലി ചെയ്തു നടക്കുന്ന സത്യക്ക് മുന്നിൽ ഒരു ക്രൈം നടക്കുന്നു.
പിന്നീട് ചിത്രം ട്രാക്കിൽ കയറുന്നു.

സിനിമയിൽ സംവിധായകൻ ശ്രദ്ധിച്ച പല കാര്യങ്ങളും ചിത്രത്തിൻറെ കോളിറ്റി ഉയർത്തുന്നുണ്ട്. അതുപോലെ തമിഴ് മാസ്മസാല തട്ടുപൊളിപ്പൻ ചിത്രമാക്കാതെ അസഹനീയ രംഗങ്ങളോ ചിത്രത്തിന്റെ പേസിംഗ് നഷ്ടപ്പെടുത്തുന്ന പാട്ടുകളോ ഒന്നും തന്നെ ഇല്ലാതെ വളരെ വൃത്തിയിൽ നല്ലൊരു കഥ പറയുന്നണ്ട് ചിത്രം.

ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകന് പ്രതീക്ഷിക്കാതെ കിട്ടുന്ന ബിരിയാണി തന്നെയായിരിക്കും 100.

''My Rating : 3.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

NEXT : vellaipookkal

No comments: