Search This Blog

Thoughts on വെളൈപൂക്കൾ

🔹710. വെളൈപൂക്കൾ

Gnr :- Thriller Drama
Lang :- തമിഴ്

ഒരുപാട് മികച്ച റിവ്യൂസ് കണ്ടിട്ട് കാണാൻ ഇരുന്നതാണ്, പക്ഷേ അത്രയ്ക്കൊന്നും ഉള്ളതായി തോന്നിയില്ല. ഇനിയും നന്നാക്കാവുന്ന ഒരു സബ്ജക്ട്.  അത്രയേ ഉള്ളൂ.
#കണ്ടിരിക്കാം

-Yadu EZr

തമിഴ് കോമഡി താരം വിവേക് നായകനായ ഒരു ത്രില്ലർ ചിത്രത്തേ പ്രധാന സിനിമാ ഗ്രൂപ്പുകളെല്ലാം വൻ അഭിപ്രായം പറയുന്നത് കണ്ടപ്പോൾ ചിത്രം കാണണമെന്ന് തോന്നി. അത്യാവശ്യം പ്രതീക്ഷയോടെ തന്നെയാണ് കാണാനിരിക്കുന്നതും. എന്നാൽ തെറ്റില്ലാത്ത ഒരു ശരാശരി ചിത്രം എന്നുമാത്രം പറയാവുന്ന ഒരു സാധാരണ ചിത്രം മാത്രമാണ്  വെള്ളൈപൂക്കൾ.

''My Rating : 2.5/5"

അതിസമർത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ. റിട്ടയർമെൻറ്നുശേഷം  പിണങ്ങി നിൽക്കുന്ന അമേരിക്കയിലുള്ള മകൻറെ അടുത്തേക്ക് പോകുന്നു. അവിടെ നടക്കുന്ന തുടർച്ചയായ ക്രൈമുകൾ തന്റെതായ ശൈലിയിൽ അന്വേഷിക്കുന്ന അയാൾ ഒടുക്കം എല്ലാം ചിത്രങ്ങളെയും പോലെ സ്വന്തം കുടുംബത്തിലേക്ക് ഈ ക്രൈം വന്നുചേരുമ്പോൾ അതിസമർഥമായി കണ്ടുപിടിക്കുന്നു.

നല്ലൊരു സസ്പെൻസ് ചിത്രത്തിലുണ്ട്. കൂടാതെ ചായാഗ്രഹണവും കഥ പറയുന്ന രീതിയും നന്നായിരുന്നു.
ചിത്രത്തിന്റെ ഏറ്റവും പ്രധാന ന്യൂനത വിവേകിന്റെ പ്രകടനം തന്നെയാണെന്ന് തോന്നി.
പ്രധാന രംഗങ്ങളിലെല്ലാം ആർട്ടിഫിഷ്യലിറ്റി തോന്നിക്കുന്ന പ്രകടനമാണ് വിവേക് ചെയ്തിട്ടുള്ളത്.
ഒരുപക്ഷേ മറ്റൊരു താരമായിരുന്നെങ്കിൽ ചിത്രത്തിലെ വൈകാരിക രംഗങ്ങൾ കൂടുതൽ നന്നായേനെ.

ഒരുപാട് കണ്ടിട്ടുള്ള ഒരു ശരാശരി കഥ. പ്രധാന താരങ്ങളുടെ ശരാശരി പ്രകടനം. നല്ലൊരു ക്ലൈമാക്സ്. ഇതാണ് വെള്ളപ്പൂക്കൾ എന്ന തമിഴ് ചിത്രം എന്നിലെ പ്രേക്ഷകനു നൽകിയത്.

''My Rating : 2.5/5"

             🔸🔹🔸

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

Next :- ഉണ്ട

No comments: