Thoughts on ഉണ്ട
🔹711. ഉണ്ട
Gnr :- Drama
Lang :- മലയാളം
അനുരാഗ കരിക്കിൻ വെള്ളം സംവിധാനംചെയ്ത ഖാലിദ് റഹ്മാൻ മമ്മൂട്ടിയെ നായകനാക്കി അണിയിച്ചൊരുക്കിയ സിനിമയാണ് ഉണ്ട.
സമീപകാലയളവിൽ ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കാവുന്ന പ്രതീക്ഷകളെല്ലാം തന്നെ ഈ ചിത്രത്തിന് ലഭിച്ചിരുന്നു. എന്നാൽ ഇന്ന് റിലീസ് ആയ ഈ ചിത്രം ഒരു മമ്മൂട്ടി ചിത്രത്തിന്റെ റിലീസിന് വിപരീതമായി യാതൊരു പ്രമോഷനും ഇല്ലാതെ എത്തിയതുപോലെ തോന്നി, (പലർക്കും ഈ ചിത്രം ഇന്ന് റിലീസ് ചെയ്തത് പോലും അറിയില്ലായിരുന്നു).
റിയലിസ്റ്റിക് അപ്രോച്ച് എന്ന് പറഞ്ഞു മെലോഡ്രാമ കളിക്കുന്നത് എന്നെ സംബന്ധിച്ച് അസഹനീയമാണ്. അതുകൊണ്ടുതന്നെ റിയലിസ്റ്റിക് ചിത്രമാണെങ്കിൽ അഭിപ്രായം അറിഞ്ഞിട്ട് മാത്രമേ ടിക്കറ്റെടുക്കാറുള്ളു.
ഖാലിദ് റഹ്മാനിലെ വിശ്വാസം എന്നെ തീയേറ്ററിൽ എത്തിച്ചപ്പോൾ
വെറുതെ രണ്ടു മണിക്കൂർ ഒരു സിനിമ കണ്ടിറങ്ങിയ ഫീൽ മാത്രം നൽകി ഉണ്ട ഒരു ശരാശരി അനുഭവമായി.
-Yadu EZr
കഴിഞ്ഞ ഒരു എട്ടു വർഷത്തോളമായി വിരലുകളിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ ഇക്കയുടെതായി എന്റെ ഫേവറേറ്റ് ലിസ്റ്റിൽ ഉള്ളൂ.
പേരന്പ് ,പത്തേമാരി, ഫയർമാൻ, മുന്നറിയിപ്പ്, ഗ്രേറ്റ്ഫാദർ, ബാവൂട്ടിയുടെ നാമത്തിൽ, ഇങ്ങനെ കുറച്ച് ചിത്രങ്ങൾ മാറ്റി നിർത്തിയാൽ തള്ളിയും തള്ളാതെയും വന്ന പല ചിത്രങ്ങളും എന്നെ സംബന്ധിച്ച് ഇഷ്ടപ്പെടാത്തവയാണ്.
അതുകൊണ്ടുതന്നെ റിവ്യൂ എഴുതുന്ന ഭൂരിഭാഗം മമ്മൂട്ടി ചിത്രങ്ങളും മോശം മോശം എന്ന് പറയേണ്ട അവസ്ഥയും എനിക്ക് വരുന്നുണ്ട്..
ഞാൻ ഒരു താരത്തിന്റേയും ആരാധകനല്ല എന്നു പറഞ്ഞു കൊണ്ട് തന്നെ ഉണ്ടയുടെ എന്റെ അഭിപ്രായത്തിലേക്ക് വരാം.
കേരളത്തിൽ നിന്നും മാവോയിസ്റ്റ് ഭീഷണിയുള്ള ഏരിയയിലേക്ക് ഇലക്ഷൻ ഡ്യൂട്ടിക്ക് വേണ്ടി പോകുന്ന ഒരു സംഘം പോലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്.
ഇത്തരം പോലീസുകാർ അവിടെ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ നമുക്ക് ചിന്തിക്കുന്നതിനും അപ്പുറമാണ് എന്ന് ചിത്രം കാണിച്ചു തരുന്നു.
കൊല്ലുക എന്ന് മാത്രം ലക്ഷ്യം വെച്ച് മുന്നിലേക്ക് വരുന്ന മാവോയിസ്റ്റിനെ നേരിടാൻ കേരള പോലീസിൻറെ ലാത്തിക്കോ ഉണ്ടയില്ലാത്ത തോക്കിനോ സാധിക്കുമോ.
ഇത്തരം സ്ഥലങ്ങളിലെ പ്രധാന പ്രശ്നം മാവോയിസ്റ്റ് ആണോ അതോ മറ്റാരെങ്കിലും ആണോ എന്നതും ചിത്രം പറയുന്നു. ഇതിൽ കൂടുതലൊന്നും ചിത്രത്തിന് പറയാനുമില്ല.
ഞാൻ കാണാൻ ഇഷ്ടപ്പെടുന്ന മമ്മൂക്കയെ അതിന്റെ പൂർണ്ണതയിൽ കൊണ്ടനിർത്തിയിരിക്കുകയാണ് ഖാലിദ് റഹ്മാൻ ഈ ചിത്രത്തിൽ.
പ്രായത്തിനൊത്ത വേഷം, അതിനൊത്ത പ്രകടനം ഇതാണ് മമ്മൂട്ടിയുടെ മണി എന്ന SI വേഷം.
ആദ്യപകുതിയിൽ മമ്മൂക്ക വെടി ശബ്ദം കേട്ട് പേടിക്കുന്നുണ്ട്, തുടർന്ന് അതിനു മാപ്പ് പറയുന്ന രംഗവുമുണ്ട്, അതുപോലെതന്നെ ചിത്രത്തിലുടനീളം പറ്റാവുന്ന രംഗങ്ങളിലെല്ലാം മണി എന്ന വേഷം ഇക്ക മികച്ചതാക്കിയിട്ടുണ്ട്.
എന്നാൽ മമ്മൂട്ടിയെ ചലഞ്ച് ചെയ്യുന്ന ചിത്രമോ കഥാപാത്രമോ അല്ല ഉണ്ടയിലെ മണിസാർ.
മമ്മൂട്ടിയെ കൂടാതെ അഭിനയിച്ചവരെല്ലാം നല്ല പ്രകടനമായിരുന്നു.
ആസിഫ് അലിയുടെ അനാവശ്യ ഗസ്റ്റ് റോൾ എടുത്തു പറയാവുന്ന ഒരു പോരായ്മയും ആണ്.
ചിത്രത്തിലെ പോരായ്മകളിലേക്ക് വരാം,
ഒരു വൺലൈൻ കഥ മാത്രമാണ് ചിത്രത്തിലുള്ളത്, അത് രണ്ടുമണിക്കൂർ വലിച്ചു നീട്ടുമ്പോൾ മേജർ രവി ചിത്രങ്ങളിലെ ആദ്യപകുതിയിൽ പട്ടാളക്കാരുടെ സെൻറിമെൻസ് സീനുകൾ കാണിക്കുന്ന സ്ഥിരം ഫോർമാറ്റ് ഓർമ്മയിലേക്ക് വരും.
ചക്ക മുറിക്കുമ്പോൾ അമ്മിണിക്കുട്ടി പ്രസവിച്ച കഥ പറയാൻ വിളിക്കുന്ന ഭാര്യ, ദാമ്പത്യത്തിലെ പ്രശ്നങ്ങൾ ഡിവോഴ്സിൽ എത്തിനിൽക്കുന്ന വേറെ രണ്ടു പേർ, അന്തർമുഖനായ ഒരാൾ, കർക്കശക്കാരനായ മറ്റൊരാൾ, ഹിന്ദിയിൽ നന്മ വിതറാൻ വേറൊരാൾ, കല്യാണം ഉറപ്പിച്ച ഒരാൾ അങ്ങനെ കണ്ടുമടുത്ത കഥാപാത്രങ്ങളുടെ തസ്തികയിലെ പുനർസൃഷ്ടി കൂടിയാണ് ഉണ്ട.
ചിത്രത്തിന്റെ ക്ലൈമാക്സിനോടടുക്കുമ്പോൾ ഷൈൻ ടോം ചാക്കോ വെടിവെക്കുന്ന ഒരു രംഗമുണ്ട്. സത്യം പറയാലോ പ്രകടനം കണ്ട് കൂവിപ്പോയി. പോലീസുകാരെ കളിയാക്കിയതാണോ ഹേ.
അതുപോലെതന്നെ അനാവശ്യമായി വൃത്തികേടാക്കിയ വേറെയും രംഗങ്ങൾ ചിത്രത്തിലുണ്ട്.
പറയേണ്ട കഥ ഒരു പക്ഷേ ഇതിലും വേഗതയിൽ പറഞ്ഞാൽ പ്രേക്ഷകന് കുറച്ചുകൂടി രസിക്കുമായിരുന്നു.
ഈ ചിത്രം മോശമാണെന്നല്ല,
ഇത് കണ്ടാലും ഇല്ലെങ്കിലും പ്രത്യേകിച്ചൊന്നും ഓഫർ ചെയ്ത്ത ഒരു സാധാരണ ചിത്രമാണിത്. ഒരുപക്ഷേ ഒത്തിരി നന്നാക്കാവുന്ന ഒരു സബ്ജക്ടിലെ ശരാശരി സിനിമ.
ചായാഗ്രഹണം മികച്ചതായിരുന്നു, എന്നാൽ അതിന്റെ ക്വോളിറ്റി കളറിങിലൂടെ നശിപ്പിച്ചു എന്നാണ് എനിക്ക് തോന്നിയത്. പശ്ചാത്തലസംഗീതം ചിത്രത്തിന് നല്ല ഫീൽ നൽകുന്നുണ്ട്. ഇതുകൂടാതെ ബാക്കിയുള്ള മേഖലയെല്ലാം എടുത്തുപറയേണ്ടതായി തോന്നിയില്ല.
ഈ താരനിരയിൽ, ഈ അണിയറ പ്രവർത്തകർക്കിടയിൽ നിന്നും ഇതുപോലൊരു ചിത്രം ആരും പ്രതീക്ഷിക്കില്ല. അതുകൊണ്ടുതന്നെ സിനിമ കാണാൻ ആഗ്രഹിക്കുന്നവർ ഫാനരന്മാരുടെ തള്ളലുകൾ, അനാവശ്യ പ്രതീക്ഷകൾ രണ്ടും തിയേറ്ററിനു പുറത്ത് വെച്ച് സിനിമ കാണുക.
രണ്ടുമണിക്കൂർ ലാഭമോ നഷ്ടമോ ഇല്ലാതെ കണ്ടിറങ്ങാവുന്ന ചിത്രം തന്നെയാണ് ഉണ്ട.
Last_worD
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും ഉണ്ട.
- ആസിഫ് അലി
ആരാധകർക്ക് നെഞ്ചുംവിരിച്ച് തീയേറ്ററിൽ നിന്ന് ഇറങ്ങി വരാം.
-ശ്രീകുമാരമേനോൻ
ഇതുപോലെ പരസ്പരബന്ധമില്ലാതെ നമ്മളെ കബളിപ്പിക്കുന്ന കൂട്ടുകാർ നിങ്ങൾക്കുണ്ടോ?
നമ്പാതെ!
🔸🔹🔸
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
Next :- Kavaludaari

No comments: