Thoughts on മണി ഹെയ്സ്റ്റ്
🔹 757. "മണി ഹെയ്സ്റ്റ്"
(Money heist - series)
Gnr :- Thriller
Lang :- സ്പാനിഷ്
30 എപിസോഡുകൾ
24 മണിക്കൂർ ദൈർഘ്യം
പൊതുവേ സീരിയലുകൾ ഇഷ്ടപ്പെടാത്ത എന്റെ മുന്നിലേക്ക് അപ്രതീക്ഷിതമായി വന്ന അതിഥിയാണ് മണി ഹെയ്സ്റ്റ് എന്ന സ്പാനിഷ് സീരീസ്.
#Awesome
-Yadu EZr
[ https://www.facebook.com/yaduezr ]
പല ജീവിത സാഹചര്യങ്ങളിൽ നിന്നെത്തിയ കുറച്ച് ആളുകൾ, അവർ ഒരുമിച്ചു ഒരു കവർച്ച പ്ലാൻ ചെയ്യുന്നു.
ഇത് നിയന്ത്രിക്കാൻ പ്രൊഫസർ എന്ന് പേരുള്ള ഒരു ബുദ്ധിരാക്ഷസനും.
അക്രമങ്ങൾ ഇല്ലാതെ ഒരു വലിയൊരു കവർച്ച, അതിനിടെ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങൾ, ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത കഥാഗതി. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചം. അതെ മണി ഹെയ്സ്റ്റ് കാണേണ്ട ചിത്രമാണ്.
ഇതുവരെ പുറത്തിറങ്ങിയത് മൂന്നു സീരീസുകൾ, മൂന്നാം ഭാഗം കണ്ടു കഴിയുമ്പോൾ പ്രേക്ഷകനെ വല്ലാത്തൊരു ത്രില്ലിംഗ് അനുഭവത്തിന്റെ കൊടുമുടിയിൽ കൊണ്ട്നിർത്തി നാലാം ഭാഗത്തിന് കാത്തിരിപ്പ് ആരംഭിക്കുന്നിടത്ത്
മണി ഹെയ്സ്റ്റ് മികച്ച ഒരു കാഴ്ച വിരുന്നു തന്നെയാകുന്നു.
റിസർവ് ബാങ്കിൽ അതിക്രമിച്ച് കയറി അവിടെയുള്ള അച്ചടി മെഷീൻ ഉപയോഗിച്ച് ദിവസങ്ങളോളം നോട്ടടിച്ചു കൊണ്ടിരിക്കുക, റിസർവ് ബാങ്കിലെ തൊഴിലാളികളെയും സന്ദർശകരെയും ബന്ദികളാക്കി പോലീസിനോട് വിലപേശുകയും ഒരു രാജ്യത്തെ തന്നെ മുൾമുനയിൽ നിർത്തുന്ന കവർച്ചക്കാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
തീർത്തും വ്യത്യസ്ത സ്വഭാവക്കാരായ കവർച്ചക്കാർ. അതിൽ തന്നെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ ചുവടെ ചേർക്കുന്നു.
*1.ഡെൻവെർ
ഈ കഥാപാത്രത്തെ അവതരിപ്പിച്ച പുള്ളിയുടെ പ്രകടനവും കഥാപാത്ര സൃഷ്ടിയും കിടിലൻ ആയിരുന്നു.
സ്ത്രീകളോട് ബഹുമാനമുള്ള ചില ആദർശങ്ങളിൽ ജീവിക്കുന്ന എന്നാൽ തെറ്റുകളിലൂടെ സഞ്ചരിക്കേണ്ടി വരുന്ന ഡെൻവർ.
*2. നെയ്റോബി
ഭൂതകാലത്ത് ചെയ്തുപോയ തെറ്റിന് നഷ്ടപ്പെട്ടത് സ്വന്തം മകനെ, തിരിച്ചറിവ് വന്നപ്പോൾ എല്ലാം കൈവിട്ടു പോവുകയും അതിനുവേണ്ടി കവർച്ചയ്ക്ക് ഒപ്പം നിൽക്കേണ്ടിവന്ന നെയ്റോബി.
സംഭാഷണങ്ങൾ പറയുമ്പോൾ വല്ലാത്തൊരു സ്ക്രീൻ പ്രസൻസുണ്ട് നെയ്റോബിക്ക്.
*3.ടോക്കിയോ
എടുത്തുച്ചാട്ടക്കാരി, എല്ലാ പ്രശ്നങ്ങളും ടോക്കിയോയിലൂടെയാണ് ആരംഭിക്കുന്നത്.
മികച്ചൊരു കഥാപാത്രം.
*4. ലിസ്ബൺ
തനിക്ക് ലഭിച്ച രണ്ടു കഥാപാത്രങ്ങളും വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച ലിസ്ബൺ പ്രകടനം കൊണ്ട് കയ്യടി വാങ്ങുന്നുണ്ട്,
ബുദ്ധിരാക്ഷസനായ പ്രൊഫസറുടെ പ്ലാനുകൾ പാളിപോകുന്നതും ലിസ്ബണിന്റെ അടുത്ത് മാത്രമാണ്.
*5.റിയോ
കൂട്ടത്തിലെ ദയാലു, പ്രേമരോഗി, ഒപ്പം സ്നേഹിക്കുന്നവർക്ക് വേണ്ടി മരിക്കാൻ തയ്യാറായി നിൽക്കുന്ന കഥാപാത്രം.
*6.സ്റ്റോക്കോം
ഒരു കവർച്ച കാരണം ജീവിതം തന്നെ മാറി മതിയപ്പെട്ട ഒരു കഥാപാത്രം.
*7.ഹെൽസിൻകി
സഹോദരൻ മരണപ്പെട്ട രംഗം മുതൽ ഈ തടിയൻ കഥാപാത്രത്തെ പ്രേക്ഷകർ ഇഷ്ടപ്പെട്ടു തുടങ്ങും.
*8.മോസ്ക്കോ
ഡെൻവറിന്റെ അച്ഛൻ, ഡെൻവറിനെ പോലെ തന്നെ സത്യസന്ധനായ പാവത്താനായ ഒരു കഥാപാത്രം.
*9.ബെർലിൻ
മരണം മുന്നിൽ കണ്ടു ജീവിക്കുന്ന ഒരു സൈക്കോ. നെഗറ്റീവ് ഷേഡിനൊപ്പം പ്രേക്ഷകരുടെ ഇഷ്ട്ടവും പിടിച്ചുപറ്റുന്ന പ്രകടനം.
*10.പലേർമോ
ബെർലിന്റെ സഹോദര തുല്യൻ, കവർച്ചയുടെ ആശയം രൂപീകരിച്ച വ്യക്തി.
ഇങ്ങനെ പത്ത് പേരുടെ ഒരു കവർച്ച.
ഇവിടെ നിയന്ത്രിക്കുന്ന ഒരു പ്രൊഫസർ.
അദ്ദേഹത്തെ പറ്റി പറയുകയാണെങ്കിൽ,
കള്ളന്മാരുടെ പിതാവ് എന്ന് പറയേണ്ടിവരും!
അജ്ജാതി പ്ലാനിംഗും കവർച്ചയും. ഒറ്റനോട്ടത്തിലാണെങ്കിൽ പാവത്താനായ ഒരു മാന്യൻ, കയ്യിലിരിപ്പ് അത്ര നല്ലതുമല്ല.
ഈ ചിത്രത്തിൽ ഇനിയുമുണ്ട് കഥാപാത്രങ്ങൾ, ഏജലും അലിസൺ പാർക്കറും അർത്തുറോ എന്നിവരുമെല്ലാം ഇതിലൂടെ ഇഷ്ടം പിടിച്ചുപറ്റുന്നുണ്ട്.
ഒരു നിമിഷവും ഉദ്യോഗം ജനിപ്പിക്കുന്ന അത്യന്തം ത്രില്ലടിപ്പിക്കുന്ന അവതരണത്തിലും പ്രകടനത്തിലും മികവുപുലർത്തുന്ന മികച്ച ഒരു സൃഷ്ടിയാണ് "മണി ഹെയ്സ്റ്റ്".
ഇത് കാണാൻ ആഗ്രഹിക്കുന്നവർ ആദ്യത്തെ രണ്ട് സീസണുകൾ കണ്ടു നിർത്തുക, നാലാം ഭാഗം ഇറങ്ങിയിട്ട് മാത്രം മൂന്നാം ഭാഗം കാണാൻ ശ്രമിക്കുക.
#mustWatchable
''My Rating : 5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
next 》》Kaappan

well said
ReplyDelete