Search This Blog

ലജ്ജാവഹം NO_02

സിനിമയെന്ന പേരും പറഞ്ഞ് ഞാൻ തീയേറ്ററിൽ നിന്നും കണ്ട ഒന്നിനും കൊള്ളാത്ത 10 സിനിമകളെ പരിചയപ്പെടുത്തുകയാണിവിടെ! 
🔹 അച്ഛാദിൻ

മമ്മൂക്കയുടെ ഇതുപോലെ റിലീസാവുന്ന സിനിമകൾക്ക് വെറുതെ ടിക്കറ്റ് തരാമെന്ന് പറഞ്ഞാലും ഞാൻ സാധാരണ പോകാറില്ല. KL 10 എന്ന സിനിമ കാണാൻ മുക്കം അഭിലാഷിൽ പോവുകയും ഹൗസ്ഫുൾ ആയതുകൊണ്ട് ടിക്കറ്റ് കിട്ടാതെ തൊട്ടടുത്ത തീയേറ്ററിൽ മധുരനാരങ്ങ എന്ന സിനിമയ്ക്ക് ടിക്കറ്റ് എടുക്കുകയും ചെയ്തു. പക്ഷേ നിർഭാഗ്യവശാൽ(*) വെപ്രാളത്തിൽ എടുത്ത ടിക്കറ്റ് മാറി മനസ്സില്ലാമനസ്സോടെ അച്ഛാദിന് തലവെക്കേണ്ടി വന്നു.

ഈ സിനിമയ്ക്കു മുൻപ് മമ്മൂക്കയുടെ ഇതുപോലൊരു മോശം സിനിമ ഞാൻ വേറെ കണ്ടിട്ടില്ല. അത്ര അധപ്പതിച്ച , അത്ര വൃത്തികെട്ടൊരു സിനിമയാണ് അച്ഛാദിൻ.

ബിഗ് ബ്രദറിൽ അഭിനയം മറന്ന് അട്ടം നോക്കി നിൽക്കുന്ന മോഹൻലാൽ ആണെങ്കിൽ അച്ഛാദിൻ മമ്മൂട്ടിയുടെ ഏതാണ്ട് അതേ അവസ്ഥയിലുള്ള പ്രകടനമാണ് കാണിക്കുന്നത്.

ആയിരങ്ങളും ലക്ഷങ്ങളും മുടക്കി സന്തോഷ് പണ്ഡിറ്റ് ഒരുക്കുന്ന സിനിമകളുടെ മേക്കിംഗ് ക്വാളിറ്റിയാണ് കോടികളുടെ ഈ മെഗാസ്റ്റാർ ചിത്രത്തിന് മാർത്താണ്ഡൻ എന്ന സംവിധായകൻ വക എനിക്ക് ലഭ്യമായത്. സീരിയൽ പോലെ തോന്നിപ്പിക്കുന്ന ചായാഗ്രഹണവും കളറിംങ്ങും അതിനേക്കാൾ മോശമായ സംഭാഷണവും തിരക്കഥയും പ്രകടനവും എല്ലാമായപ്പോൾ അസഹനീയ അരോചക സിനിമാനുഭവമായി ഈ അച്ഛാദിൻ.

@yaduEZr

റേറ്റിംഗ് O/5 നിലയിലുള്ള ചിത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നത്, അതുകൊണ്ട് ഇവയെ കാണാതിരിക്കാൻ ശ്രമിക്കുന്നതാകും നല്ലത്.

NEXT- #ലജ്ജാവഹം_NO_03

3 comments:

  1. അതെ ലജ്ജാവഹം തന്നെ

    ReplyDelete
  2. ഈ സിനിമ തീയറ്ററിൽ കണ്ട ഒരാളും ഇന്ന് ജീവനോടെ ഇരിപ്പുണ്ടാവില്ല

    ReplyDelete