Thoughts on 🔹"BANSHEE"
🔞
സമീപകാലത്ത് കണ്ട മികച്ച 2 ഇംഗ്ലീഷ് 18+ കാറ്റഗറി സീരീസുകളാണ് "ബാഷി, സെക്സ് എഡ്യൂക്കേഷൻ" എന്നിവ. ആദ്യ സീസൺ പിന്നിടുമ്പോൾ രണ്ടും ഒരു പ്രേക്ഷകനെന്ന നിലയിൽ മികച്ച അനുഭവം തന്നെയാണ് നൽകിയത്.
-YaduEZr
🔹 960. " ബൻഷി (BANSHEE)"
Gnr :- Action Thriller
Lang :- ഇംഗ്ലീഷ്
വർഷങ്ങളുടെ ജയിൽ ശിക്ഷക്കു ശേഷം പുറത്തിറങ്ങുന്ന നായകൻ, തന്നെ അറിയാത്ത മറ്റൊരു ടൗണിലേക്ക് ചേക്കേറുന്നു. ബാഷിയുടെ മണ്ണിലെ തിന്മകൾക്ക് മുന്നിൽ നായകനെത്തുമ്പോൾ ഒന്നൊഴിഞ്ഞു പ്രശ്നങ്ങൾ ഗുരുതരമാകുന്നു, ഒപ്പം ആ നാട്ടിൽ നായകന് പുതിയൊരു ഐഡൻറിറ്റി കൂടി ലഭിക്കുന്നു.
ആദ്യരംഗം മുതൽ ആദ്യ സീസണിലെ അവസാന രംഗം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കഥാഗതിയും അവതരണ മികവും ഒപ്പം ഒരു ഡസൻ കിടിലൻ കഥാപാത്രങ്ങളും എല്ലാമായി ബൻഷി 100% തൃപ്തിപ്പെടുത്തുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്.
ഓരോ എപ്പിസോഡിലും ആക്ഷനും കയ്യടി വാങ്ങുന്ന മാസ് രംഗങ്ങളും ന്യൂഡിറ്റിയും വയലൻസുമെല്ലാമായ് 18+ കാറ്റഗറി കാഴ്ചക്കാരന് മുഷിപ്പിക്കാത്ത അനുഭവമാണ് ഈ സീരീസിലെ ആദ്യ സീസണിലെ 10 എപ്പിസോഡുകളും നൽകുന്നത്.
☑️Detailed Review
Antony Starr അവതരിപ്പിച്ച ലുക്കസ് ഹുഡ് എന്ന നായകവേഷം മികച്ചതായിരുന്നു.
15 വർഷത്തെ ജയിൽവാസത്തിനുശേഷം പുറത്തിറങ്ങി
ബാൻഷി എന്ന തീർത്തും വ്യത്യസ്തമായൊരു പട്ടണത്തിലെത്തുന്ന ലൂക്കസ് ഹുഡിന് അവിടെവച്ച് രണ്ട് കാര്യങ്ങൾ സംഭവിക്കുന്നു.
1. അവൻ്റെ മുൻ കാമുകിയെ കണ്ടുമുട്ടുന്നു.
2. ആ നാട്ടിൽ ചാർജ് എടുക്കാൻ വരുന്ന പുതിയ പോലീസ് മേധാവി തൻറെ കൺമുൻപിൽ വച്ച് മരണപ്പെടുന്നു.
മരണപ്പെട്ട പോലീസുകാരൻ്റെ ബോഡി മറവ് ചെയ്ത് നായകൻ പോലീസായ് വേഷം മാറുന്നു. തുടർന്ന് ആ നാട്ടിൽ പ്രശ്നങ്ങളുടെ ഒരു നിര തന്നെ നടക്കുന്നു. എല്ലാം ലുക്കസ് ഹുഡ് എന്ന ഒരൊറ്റ പേരിൽ വന്നു നിൽക്കുന്നു.
കായ് പ്രോക്ടർ എന്ന ഒരു കിടിലൻ വില്ലൻ കഥാപാത്രമുണ്ട്, സീരീസ് മുഴുവൻ പുള്ളി മാനറിസങ്ങൾ കൊണ്ട് തകർത്തിട്ടുണ്ട്.
കൂടാതെ ജോബ് എന്ന മാസ്സ് ഹാക്കർ റോൾ. വാ തുറന്ന തെറിയാണെങ്കിലും നായകനൊപ്പം ജോബ് ഉണ്ടെങ്കിൽ പിന്നെ സമയം പോകുന്നതറിയില്ല.
റാബിറ്റ്, കാരി, ബർട്ടൻ, മൂഡി ബ്രദേഴ്സ്, കെല്ലി, കിനഹോ കമ്യൂണിറ്റി, അമിഷ് സമുഹം എന്നിങ്ങനെ കഥാപരിസരവും കഥാപാത്രങ്ങളും ഒരുപാടുണ്ട്, ഇവയിൽ
പ്രോക്ടറുടെ ബന്ധു റബേക്ക എന്ന കഥാപാത്രം വല്ലാത്തൊരു അട്രാക്ഷൻ നൽകുന്നുണ്ട്.
10 എപ്പിസോഡുകൾ ഒറ്റയിരുപ്പിന് കണ്ട് തീർക്കാൻ സാധിക്കുംവിധം എൻഗേജ് ചെയ്യിപ്പിക്കുന്ന അവതരണ - പ്രകടനമികവിനാൽ ബാൻഷി എന്ന ഈ മാസ്സ് സീരീസ് ഒരുവിധം പ്രേക്ഷകർക്കെല്ലാം ഇഷ്ട്ടപ്പെടും.
"My Rating : 4/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
No comments: