Search This Blog

Thoughts on🔹" THE KUNG-FU MASTER "

🔹 961. " ദി കുങ്ഫു മാസ്റ്റർ "

Gnr :-  Action
Lang :-  മലയാളം
ഈ ചിത്രത്തിൽ അഭിനയിച്ച 99% ആളുകളും പുതുമുഖങ്ങളാണ്. അതിൽ തന്നെ 80%പേരും മോശം പ്രകടനം കൊണ്ട് മുഷിപ്പിക്കുന്നുണ്ട്.
ഇത് മാറ്റിവെച്ചാൽ മലയാളത്തിൽ ഇന്നോളം വന്നതിൽ ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങളുള്ള സിനിമ ഇതു തന്നെയായിരിക്കും.

സ്ഥിരം പറയാറുള്ള അതേ റിവഞ്ച് സ്റ്റോറിയാണ് ഇവിടേയും പറയുന്നത്, കുടുംബത്തെ ഇല്ലാതാക്കിയ വില്ലനെ പകതീരുവോളം ഇടിച്ച് കൊല്ലുക. 

പൂമരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നിതപ്പിള്ള , അവരുടെ സഹോദരനായ് അഭിനയിച്ച ആൾ (റിതു റാം, റിഷിറാം ), ഇരുവരുടേയും ബോഡി മൂവ്മെൻ്റും കിക്കും സ്പീഡുമെല്ലാം ആവേശം ജനിപ്പിക്കുന്ന രീതിയിൽ എബ്രിഡ് ഷൈൻ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. ഇരുവരും പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്.
കുങ്ഫുവിൻ്റെ മറ്റൊരു വകഭേദമായ വിങ്ച്ചുൻ മലയാളത്തിൽ അവതരിപ്പിച്ചപ്പോൾ പശ്ചാത്തലം ഉത്തരാഖണ്ഡ് ആണ്. അതുകൊണ്ടുതന്നെ താരതമ്യേനെ പുതുമയുള്ള ദൃശ്യങ്ങളും ചിത്രം നൽകുന്നുണ്ട്.

വില്ലൻ്റെ പ്രകടനം ഇഷ്ടപ്പെട്ടില്ല, ചില കഥാപാത്രങ്ങളുടെ ഡയലോഗുകളും പ്രകടനവും വളരെ മോശമായി തന്നെ അനുഭവപ്പെട്ടു ഈ രണ്ട് പോരായ്മകൾ മാറ്റിനിർത്തി ഈ ചിത്രത്തെ സമീപിച്ചാൽ രണ്ടുമണിക്കൂർ ദൈർഘ്യത്തിൽ ക്വാളിറ്റിയുള്ള ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ നല്ലൊരു ചിത്രം ഈ  കുങ്ഫു മാസ്റ്റർ പ്രേക്ഷകന് നൽകും.

"My Rating : 3.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr

No comments: