Search This Blog

Thoughts on🔹" ഗാംബിനോസ് "

🔹 962. " ഗാംബിനോസ് "

Gnr :-  Crime Drama
Lang :-  മലയാളം
തരക്കേടില്ലാത്ത ഒരു ട്രെയിലർ കണ്ടാണ് ആമസോൺ പ്രൈമിൽ രണ്ടരമണിക്കൂർ ഇൻവെസ്റ്റ് ചെയ്ത് ഈ തട്ടിക്കൂട്ട് കണ്ടുനിന്നത്.

മലയാളത്തിൻ്റെ peaky blinders എന്നോ , 
ക്രൈം ഫാമിലി എന്ന നല്ലൊരു കൺസെപ്റ്റിൻ്റെ അധപ്പതനമെന്നോ , 
മറ്റൊരു ബിഗ്ബി ശ്രമമെന്നോ, 
എങ്ങനെ നോക്കിയാലും ഗാംബിനോസ് ശരാശരി പോലും എത്തിനോക്കാത്ത തട്ടിക്കൂട്ട് തന്നെയാണ്.

മുസ്തഫ എന്ന നായകകഥാപാത്രം അമ്മയുടെ മരണശേഷം അമ്മയുടെ കുടുംബാംഗങ്ങളുടെ അടുത്തേക്ക് പോവുകയും ഗാംബിനോസ് ചരിത്രമുള്ള അവരുടെ ഫാമിലി നടത്തുന്ന നിയമവിരുദ്ധ ആക്ടിവിറ്റികളിൽ മുസ്തഫ ഭാഗമാകുന്നതും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്.

വാർ&ലൗ അടക്കം വിനയൻ ചിത്രങ്ങളിൽ സഹസംവിധായകനായ ഗിരീഷ് പണിക്കർ  വിനയൻ്റെ മകനെ നായകനാക്കി സംവിധാനം ചെയ്ത ഈ ചിത്രം ഒരുപാട് അപാകതകൾ കൊണ്ട് 
പ്രതീക്ഷിച്ച ഔട്ട്പുട്ട് ലഭിക്കാതെപോയ സിനിമയാണ്.

വിഷ്ണു വിനയ് , രാധിക ശരത്കുമാർ, സമ്പത്ത് , സിജോയ് എന്നിങ്ങനെ ഒരുപറ്റം അഭിനേതാക്കൾ ചിത്രത്തിലുടനീളം കടന്നുപോകുന്നുണ്ട്, ഇതിൽതന്നെ രാധിക ശരത്കുമാറിന് ഭാഗ്യലക്ഷ്മിയുടെ ഡബ്ബിംഗ് വളരെ ബോറായിരുന്നു. 

പ്രേക്ഷകനെ തീരെ എൻഗേജ് ചെയ്യിപ്പിക്കാത്ത ഈ ചിത്രം ചായാഗ്രഹണം കൂട്ടത്തിൽ മെച്ചപ്പെട്ടതായി തോന്നി. ആകെത്തുകയിൽ നിരാശ.

"My Rating : 1/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr

No comments: