Search This Blog

Thoughts on🔹 " The Chronicles of Evil "

🔹 971. " ദി ക്രോണിക്കിൾസ്  ഒഫ് ഈവിൾ "

Gnr :-   THRILLER
Lang :-  കൊറിയൻ
പ്രസിഡൻ്റിൽ നിന്ന് മികച്ച ഡിറ്റക്ടീവിനുള്ള അവാർഡ് നേടി പ്രമോഷൻ കാത്തിരിക്കുന്ന ചോയ് എന്ന ഉദ്യോഗസ്ഥനാണ് നായകൻ. 
തൻ്റെ സഹപ്രവർത്തകർക്ക് പാർട്ടി കൊടുത്ത് വീട്ടിലേക്ക് തിരിച്ചു വരുന്നവഴി ചോയ് ഒരാളെ അബദ്ധത്തിൽ കൊന്നു പോകുന്നു.  ഇത് പുറംലോകം അറിഞ്ഞാൽ തൻ്റെ പ്രമോഷനെ ബാധിക്കുമെന്നതിനാൽ ചോയ് ഇത് മറച്ച് വെക്കുന്നു. എന്നാൽ തൊട്ടടുത്ത ദിവസം പോലീസ് സ്റ്റേഷൻ്റെ മുൻപിൽ ഒരു ക്രെയിനിൽ ആ മൃതദേഹം ആരോ കെട്ടിതൂക്കുന്നു. 

അത്യാവശ്യം ത്രില്ലടിപ്പിക്കുന്ന കഥാഗതിയാണ് ചിത്രത്തിൻ്റേത്. വേഗതകൂടിയ ആഖ്യാനം കൊണ്ട് തെല്ലും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഈ ചിത്രം പ്രധാന അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും ആദ്യവസാനം കഥയോടു ചേർന്നുനിൽക്കുന്നത് കൊണ്ടും കൊറിയൻ ത്രില്ലർ പ്രേമികൾക്ക് ഒരുവട്ടം കണ്ടിരിക്കാവുന്ന ചിത്രമാണിത്.

"My Rating : 3.5/5"

[ മറ്റുള്ളവരുടെ  നിലപാടുകൾക്കും അഭിപ്രായത്തിനും ഒരു പരിധിയിലധികം അടിമപ്പെടരുത്, അനലിസ്റ്റുകളും നിരൂപകരും അതാത് മീഡിയ വ്യൂസിനും റീച്ചിനും ഫേമിനും വേണ്ടി താളം കൊട്ടട്ടെ.
ഒരു സിനിമ എങ്ങനെയുണ്ടെന്ന് മറ്റുള്ളവരോട് ചോദിക്കുന്നതിലും ഭേദം  സ്വയം കണ്ട് അതിനെ വിലയിരുത്തുന്നത് തന്നെയാണ്.]

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: