Search This Blog

Thoughts on🔹" വെൽക്കം ഹോം 🔞 "

🔹 980. " വെൽക്കം ഹോം 🔞 "

Gnr :-  MYSTERY THRILLER
Lang :-  ഹിന്ദി
ജനസംഖ്യ സർവ്വേയ്ക്ക് വേണ്ടി ഒറ്റപ്പെട്ടുകിടക്കുന്ന ഒരു പഴയ വീട്ടിലേക്ക് പോകുന്ന രണ്ട് അദ്ധ്യാപികമാർ, തീർത്തും വ്യത്യസ്തമായൊരു കുടുംബത്തെയാണ് അവർക്കവിടെ കാണാൻ സാധിച്ചത്, കണക്കെടുപ്പുകൾ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അവിടെ സംസാരിച്ച ഗർഭിണിയായ സ്ത്രീയുടെ
കഴുത്തിലെ പാടുകൾ ശ്രദ്ധയിൽ പെടുന്നു, തുടർന്ന് ആ സംശയങ്ങൾ മാറ്റുവാൻ അടുത്തദിവസം ഇരുവരും അതേ വീട്ടിലേക്ക് വീണ്ടും ചെല്ലുന്നതോടെ ചിത്രം മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കുന്നു.

യഥാർത്ഥത്തിൽ നടന്ന ഒരു കഥയുടെ സിനിമാവിഷ്കാരമാണ് ചിത്രം, അത്യാവശ്യം  വയലൻസ് സീനുകൾ അടങ്ങിയ ഈ ചിത്രം മികച്ച പ്രകടനം കൊണ്ടും അവതരണം കൊണ്ടും ജോണറിനോട് 100% നീതി പുലർത്തിയിട്ടുണ്ട്. 

രണ്ട് സ്ത്രീകളുടെ മരണത്തിനും ജീവിതത്തിനും നടുക്കുള്ള സർവൈവലാണ് ഭയപ്പെടുത്തുന്ന രംഗങ്ങളാൽ ചിത്രം പ്രേക്ഷകന് നൽകുന്നത്, ക്വാളിറ്റി കൊണ്ട് യാതൊരു പോരായ്മയും പറയാനില്ലാത്ത ഈ ചിത്രം നല്ലൊരനുഭവം തന്നെ പ്രേക്ഷകന് നൽകും.

" My Rating : 4.5/5 "

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: