Search This Blog

Thoughts on🔹" ലുഡോ "

🔹 987. " ലുഡോ "

Gnr :-  Hyperlink Thriller Drama
Lang :-  ഹിന്ദി
വിരലിലെണ്ണാവുന്ന കുറച്ച് നല്ല ചിത്രങ്ങളെ മാറ്റിനിർത്തിയാൽ OTTയിൽ റിലീസിനെത്തിയ ഭൂരിഭാഗം ചിത്രങ്ങളും അടപടലം അറുബോറായിരുന്നു. 
ലുഡോ സമീപകാലത്ത് ഹിന്ദി സംസാരിച്ച നല്ല ചിത്രങ്ങളിൽ ഒന്നാണ്.

ഹൈപ്പർലിങ്ക് ആഖ്യാനത്തിൽ കഥ പറയുന്ന ത്രില്ലർ ചിത്രങ്ങൾ കാണാനൊരു താല്പര്യം എപ്പോഴുമുണ്ടാകും, ചെറുതായൊന്ന് പാളിയാൽ മുഴുവൻ സിനിമയും പ്രേക്ഷകന് അരോചകമാകും വിധം മൂക്ക്കുത്തുന്നിടത്ത് നിന്ന് ഈ ജോണർ ചിത്രങ്ങൾ വിജയം കൈവരിക്കണമെങ്കിൽ അതിന് അവതരണ-പ്രകടന മികവ് അത്രമേൽ ഉണ്ടായിരിക്കണം.
അത്തരമൊരു ചിത്രമാണ് ലുഡോ.

നാല് വ്യത്യസ്ത ജീവിത തിയിലൂടെ പോകുന്ന കുറച്ചാളുകളുടെ കഥയാണ് ചിത്രം പറയുന്നത്, ഒരു സെക്സ് ടേപ്പ് ലീക്ക് ആയതിനെ തുടർന്ന് അത് അന്വേഷിച്ച് പോകുന്ന രണ്ടുപേരും, ജയിലിൽ നിന്നിറങ്ങി തൻറെ മകളെ അന്വേഷിച്ച് പോകുന്ന അഭിഷേക് ബച്ചൻ കഥാപാത്രവും സ്നേഹിച്ച പെണ്ണിന് വേണ്ടി ഇറങ്ങിപ്പുറപ്പെടുന്ന ഒരു കഥാപാത്രവും ചെറിയ സാലറിയിൽ കഷ്ടപ്പെട്ട് ജീവിക്കുന്ന രണ്ടുപേരുടെ കഥയും പാരലലായ് പ്രേക്ഷകന് മുന്നിൽ വന്നു പോവുകയും ഏതൊക്കെയോ പോയൻ്റിൽ ഇവരെല്ലാവരും ഒരുമിക്കുന്നതും ഇവർക്കിടയിലെ പ്രശ്നങ്ങളും അവയുടെ പരിഹാരവുമെല്ലാമായ് സീറോ ലാഗിൽ എൻഗേജ് ചെയ്യിപ്പിക്കുന്ന ചിത്രമാണ് ലുഡോ.

 എന്നെ സംബന്ധിച്ച് അഭിഷേക് ബച്ചൻ ഒരു പരാജയമായാണ് തോന്നിയിട്ടുള്ളത്.( അദ്ദേഹത്തിൻറെ എടുത്തുപറയത്തക്ക പ്രകടനം ഞാൻ കാണാത്തതുകൊണ്ടാകാം). എന്നാൽ ഈ ചിത്രത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് അഭിഷേക് ബച്ചൻ തന്നെയാണ്, തന്നിലെ പാരമ്പര്യം ഊറ്റിവലിച്ച് കച്ചവടമാക്കി ഒരു വഴിക്കായ അഭിഷേക് ഇതൊരു തിരിച്ചുവരവായ് കണ്ട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാട്ടെ. അഭിഷേകിനെ കൂടാതെ സാനിയ മൽഹോത്ര ,ആദിത്യ റോയ്, പേളി മാണി , രാജ്കുമാർ തുടങ്ങി അഭിനയിച്ച എല്ലാവരും കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്നുണ്ട്.

അനുരാഗ് ബസു എഴുതി സംവിധാനം ചെയ്ത ഈ ചിത്രം എല്ലാവിധ പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ കെൽപ്പുള്ള റിലീസ് തന്നെയാണ്. ഒരുപക്ഷേ കൊറോണ വന്നില്ലായിരുന്നുവെങ്കിൽ തീയറ്ററുകളിൽ വമ്പൻ വിജയം നേടേണ്ടിയിരുന്ന സിനിമ.

" My Rating : 4/5 "

profile ]

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

next 》》 #അന്ധകാരം

No comments: