Search This Blog

Thoughts on🔹 "THE CALL "

🔹 989. " ദി കോൾ "

Gnr :-  Thriller 
Lang :-  കൊറിയൻ
ചില ചിത്രങ്ങൾ കാണുമ്പോൾ ഈ കഥയൊക്കെ ഇവർക്ക് എവിടുന്നു കിട്ടുന്നെന്ന് തോന്നിപ്പിക്കാറുണ്ട്, അത്രമേൽ നമ്മളെ ഞെട്ടിപ്പിക്കുന്ന ഭൂരിഭാഗം ചിത്രങ്ങളും കൊറിയൻ ഭാഷ സംസാരിക്കുന്നത് സാധാരണയുമാണ്.
ദി കോൾ ഒരു സാധാരണ വൺലൈൻ കഥയുടെ അതിഗംഭീര ആഖ്യാനത്തിൽ അങ്ങേയറ്റം മികവുപുലർത്തിയ ചിത്രമാണ്. സമീപകാലത്ത് കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്.

ചികിത്സയിൽ കഴിയുന്ന അമ്മയെ കാണാൻ വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തുന്ന നായിക, യാത്രാമധ്യേ മൊബൈൽഫോൺ നഷ്ടപ്പെടുകയും അടഞ്ഞുകിടക്കുന്ന തൻറെ പഴയ വീട്ടിലെ ഫോൺ ഉപയോഗിക്കുകയും ചെയ്യുന്നു, ശേഷം ആ ഫോണിലേക്ക് ഒരു കോൾ വരുന്നു,  വർഷങ്ങൾക്ക് പിറകെ നിന്നുള്ള ആ കോളിൽ നായികയുടെ ജീവിതം ഒന്നാകെ മാറ്റിമറിക്കും വിധം ചില സംഭവങ്ങൾ അരങ്ങേറുന്നു.

പ്രധാന നായികയുടേയും പ്രതിനായികയുടേയും മികച്ച പ്രകടനവും അത്യന്തം ആവേശം ജനിപ്പിക്കുന്ന കഥാഗതിയും ഈ ഫാൻ്റസി ത്രില്ലർ ജോണറിൽ എത്തിയ ചിത്രത്തെ മികച്ചൊരു അനുഭവമാക്കി തീർത്തിട്ടുണ്ട്. Netflixൽ ഈ വർഷം റിലീസ് ചെയ്ത ഈ ചിത്രം ഇതിനോടകംതന്നെ പ്രേക്ഷകപ്രീതി സ്വന്തമാക്കി മികച്ച അഭിപ്രായം നേടിയെടുത്തിട്ടുണ്ട്.

" My Rating : 4/5 "

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

next 》》 #ബാൻഷിs2

No comments: