Search This Blog

Thoughts on🔹" CENTIGRADE "

🔹 990. "CENTIGRADE"

Gnr :-  Survival Thriller 
Lang :-  ഇംഗ്ലീഷ്
ഗർഭിണിയായ ഭാര്യയോടൊപ്പം കാറിൽ സഞ്ചരിക്കുന്ന നായകൻ രാത്രി മഞ്ഞുവീഴ്ചയെ തുടർന്ന് കാർ ഒരിടത്ത് പാർക്ക് ചെയ്യുകയും ശേഷം ഇരുവരും ഉറങ്ങുകയും ചെയ്യുന്നു, എന്നാൽ തൊട്ടടുത്ത ദിവസം എഴുന്നേൽക്കുമ്പോൾ കാർ പൂർണമായും മഞ്ഞിനടിയിൽ ആവുകയും യാതൊരു തരത്തിലും രക്ഷപ്പെടാൻ സാധിക്കാത്ത വിധം ഇരുവരും അപകടത്തിൽ പെടുകയും ചെയ്യുന്നു. തുടർന്ന് എന്ത് എന്നതാണ് ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യത്തിൽ ഈ ചിത്രം പറയുന്നത്.

ഒരു റിയൽ ഇൻസിഡൻ്റിനെ ബേസ് ചെയ്ത് ഈ വർഷം റിലീസ് ചെയ്ത നല്ലൊരു സർവൈവൽ ത്രില്ലർ എന്നതിലുപരി അവതരണം കൊണ്ടും പ്രകടനം കൊണ്ടും നല്ലൊരനുഭവം തന്നെയാകും ചിത്രം.

ഇത്തരം കഥാഗതിയിൽ വരുന്ന സ്ഥിരം ക്ലീഷേ എലമെൻ്റുകൾ ഇവിടേയും കാണുന്നുണ്ട്, അത് ആകെത്തുകയിൽ പോരായ്മയുമാണ്. 

സാധാരണഗതിയിൽ ഒരു അപകടത്തിൽ പെടുന്ന ഗർഭിണി എന്ന കോൺസെപ്റ്റ് വരുന്ന ചിത്രങ്ങളിൽ ഓരോ രംഗവും പ്രേക്ഷകനെ വല്ലാതെ അലോസരപ്പെടുത്തും, ഈ ചിത്രം കാണാനിരിക്കുമ്പോൾ പ്രധാന കഥാപാത്രം ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അതേ ഒരു മൂഡിൽ തന്നെയായിരുന്നു തുടങ്ങിയത്. ഇത്തരം സർവൈവൽ ചിത്രങ്ങൾ കാണാൻ താല്പര്യപ്പെടുന്നവർ മാത്രം കാണുക, അതല്ലാത്തവർക്ക് ഒന്നേമുക്കാൽ മണിക്കൂർ പോലും വലിയൊരു നേരമായി
അനുഭവപ്പെടും.

" My Rating : 3/5 "

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

next 》》 #ബാൻഷിs2

No comments: