Thoughts on🔹" ഗോൺ ഗേൾ "
🔹 992. " ഗോൺ ഗേൾ "
Gnr :- Thriller
Lang :- ഇംഗ്ലീഷ്
ഡേവിഡ് ഫിഞ്ചറിൻ്റെ സംവിധാനത്തിൽ 2014ൽ റിലീസ് ചെയ്ത ത്രില്ലർ ചിത്രമാണ് GoneGirl . ഒരുപാട് നാളായ് ഹാർഡ് ഡിസ്ക്കിൽ വാച്ചിംങ് ലിസ്റ്റിൽ ഉൾപ്പെട്ട് കിടക്കുന്ന ഈ ചിത്രം കഴിഞ്ഞദിവസം കാണാനിരുന്നു. എല്ലാത്തരത്തിലും തൃപ്തിപ്പെടുത്തിയ ഗോൺ ഗേൾ സംവിധായകൻ്റെ മുൻ ചിത്രങ്ങളെപ്പോലെ അവതരണത്തിലും പ്രകടനത്തിലും ഒരുപോലെ ക്വാളിറ്റി നിലനിർത്തിയിരിക്കുന്നു. ഇനിയും ചിത്രം കാണാത്തവർക്ക് വളരെ പെട്ടെന്നുതന്നെ ഡൗൺലോഡ് ചെയ്ത് കാണാം, നിരാശപ്പെടുത്തില്ല എന്ന് ഉറപ്പ്.
നിക്ക് , എമി എന്നിവരിലൂടെയാണ് ചിത്രം കഥ പറയുന്നത്, പെട്ടെന്നൊരുനാൾ എമിയെ കാണാതാവുകയും അത് അന്വേഷിക്കുന്ന പോലീസ് അടക്കം എല്ലാവരുടെയും ചൂണ്ടുവിരൽ ഭർത്താവ് നിക്കിലേക്ക് നീളുകയും തുടർന്ന് അതിൽ നിന്ന് രക്ഷപ്പെടാൻ നിക്ക് നടത്തുന്ന കാര്യങ്ങളും എമിയ്ക്ക് എന്ത് സംഭവിച്ചു എന്നതും ഇരുവരുടെയും മുൻകാല ജീവിതവും ഇഴകലർത്തികൊണ്ടാണ് ചിത്രം കഥ പറയുന്നത്.
ഉദ്യോഗം ജനിപ്പിക്കുന്ന ആദ്യപകുതിയും സംവിധായകൻ്റെ മുൻ ചിത്രങ്ങളെ ഓർമ്മപ്പെടുത്തുന്ന വേഗതയിൽ കഥ പറയുന്ന ത്രില്ലറായ രണ്ടാം പകുതിയും പൂർണ്ണമല്ലെങ്കിൽ കൂടി എല്ലാവിധ പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന പര്യവസാനവും ചിത്രത്തെ നല്ലൊനുഭവമാക്കിത്തീർത്തു. ഇനിയും കാണാത്തവർക്ക് ഉറപ്പായും സമയം മാറ്റിവെക്കാം, ആഖ്യാനത്തിലെ വേഗത കുറവ് ചെറുതായൊന്ന് മുഷിപ്പിക്കുമെങ്കിലും പതിയെ അതും ത്രില്ലടിപ്പിക്കും.
" My Rating : 4.5/5 "
[ profile ]
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
next 》》 #PaavaKadhaigal
No comments: