Thoughts on🔹 " JERSEY"
🔹 "ജേഴ്സി"
Gnr :- Sports Drama
Lang :- തെലുഗു
അർജുൻ എന്ന ക്രിക്കറ്ററുടെ ജീവിതത്തിലൂടെയാണ് സിനിമ കഥ പറയുന്നത്.
തൻറെ കരിയറിലെ ഏറ്റവും മികച്ച സമയത്ത് ക്രിക്കറ്റ് കളി ഒഴിവാക്കുകയും കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടി വരികയും വർഷങ്ങൾക്കുശേഷം തന്നെ അറിയാവുന്നവർക്ക് മുന്നിൽ യാതൊരു വിലയും ഇല്ലാതെ തലകുനിച്ച് നിൽക്കേണ്ടിവരുകയും ചെയ്യേണ്ടിവരുമ്പോൾ തൻറെ അടുത്തുനിന്നും നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന സാധാരണ മനുഷ്യനെയാണ് സിനിമ കാണിച്ച് തരുന്നത്.
സിനിമ പറയുന്ന ഇമോഷൻസ് പലതാണ്, അതെല്ലാം അതിൻറെ പൂർണ്ണമായ അവസ്ഥയിൽ അഭിനയിച്ച് വിജയിപ്പിക്കാൻ നാനി എന്ന താരത്തിന് കഴിഞ്ഞു. കഴിഞ്ഞു എന്നല്ല ആ കഥാപാത്രത്തെ മറ്റൊരു ഓപ്ഷൻ ചിന്തിക്കാൻ ഇല്ലാത്ത തരത്തിൽ ചെയ്തു ഫലിപ്പിച്ചു എന്നു വേണം പറയാൻ.
നാനിയുടെ ഗംഭീരപ്രകടനം മനസ്സിൽ നിന്നും പോകുന്നില്ല, അത്ര മികച്ചതായിരുന്നു അത്.
സിനിമയുടെ അവതരണവും കൂടെ പശ്ചാത്തലസംഗീതമടുക്കം എല്ലാ മേഖലയും അതിഗംഭീരമായിരുന്നു.
ചിത്രത്തിൽ കാണിക്കുന്ന ക്രിക്കറ്റ് മാച്ചുകളും നാനി അവതരിപ്പിച്ച അർജുൻ എന്ന കഥാപാത്രത്തിൻറെ സ്റ്റൈലും എല്ലാം കാണാൻ നല്ല രസമുണ്ടായിരുന്നു.
രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഒരു സ്ലോ പേസ് ചിത്രമായിട്ട് പോലും ഒരു രംഗം പോലും കല്ലുകടി ഉണ്ടാക്കുന്നില്ല..
എൻറെ മകനും കോച്ചും മാത്രമാണ് തന്നെ വിശ്വസിക്കുന്നതെന്നും അവർക്ക് മുന്നിൽ പോലും വിജയിച്ച് കാണിക്കേണ്ട അവസ്ഥ വരുന്നതും അതിനുള്ള അർജുന്റെ പ്രയത്നങ്ങളും സിനിമ കാണിച്ചു തരുന്നു.
നാനിയെ കൂടാതെ ശ്രദ്ധ, സത്യരാജ്, സനുഷ തുടങ്ങി താരനിരയെല്ലാം നല്ല പ്രകടനമായിരുന്നു.
''My Rating : 4.5/5"
പ്രതീക്ഷിക്കാതെ കിട്ടിയ ഒരു മികച്ച അനുഭവമാണ് ജേഴ്സി എന്ന ഈ ചിത്രം.
സ്ലോ പേസ്ഡ് സിനിമയാണെന്ന ബോധത്തോടുകൂടി തന്നെ എല്ലാവരും കാണാൻ ശ്രമിക്കുക. ഇഷ്ടപ്പെടും തീർച്ച.
#കാണേണ്ട_ചിത്രം
LastworD
തെലുങ്ക് സംസാരിക്കുന്ന നായകന്മാരെ സ്ഥിരം മസാല ചേരുവകളിൽ മാത്രം കെട്ടിയിടുന്നത് ഒരുതരത്തിൽ ക്രൂരതയാണ്. അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലേക്ക് ഇവരെ പരിഗണിക്കുമ്പോൾ തിയേറ്റർ വിജയം തുലാസിൽ ആകുമ്പോഴും തിളങ്ങുന്ന പ്രകടനം തന്നെയാണ് ഇവർ നൽകുന്നത്. അല്ലു അർജുൻ, Jr. NTR, മഹേഷ് ബാബു തുടങ്ങിയവരുടെ അവസാന ചിത്രങ്ങൾ നോക്കുമ്പോൾ ഇക്കാര്യം മനസ്സിലാകും.
ഒരു കഥാപാത്രത്തിനെ അതിന്റെ പൂർണ്ണതയിലെത്തിക്കാൻ കെൽപ്പുള്ള താരങ്ങൾ ആണിവർ. മോൾഡ് ചെയ്തെടുത്താൽ ഇനിയും ഒരുപാട് തിളങ്ങാൻ കെൽപ്പുള്ള അഭിനേതാക്കൾ.
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
No comments: