Thoughts on🔹" The Purity Of Vengeance "
🔹" The purity of vengeance "
Gnr :- investigation Thriller
Lang :- Spanish
വളരെ ശ്രദ്ധേയമായ Department Q സീരീസിലെ നാലാമത്തെ ചിത്രമാണിത്. വേഗത കുറഞ്ഞ ആഖ്യാനത്തിൽ കുറ്റാന്വേഷണ കഥകൾ പറയുന്ന ഈ സീരീസ് ഓരോ പ്രേക്ഷകനും നല്ലൊരു അനുഭവമാണ് സമ്മാനിക്കാറുള്ളത്.
ഡിറ്റക്റ്റീവ് കാളും ആസാദും ഒരു കുറ്റാന്വേഷണം തുടങ്ങുന്നതും ശേഷം നടക്കുന്ന കാര്യങ്ങളും ആണ് ചിത്രം പറയുന്നത്..
ഒരു അപ്പാർട്ട്മെന്റിന്റെ ജോലിക്കിടയിൽ ആരും കാണാതെ സൂക്ഷിച്ചുവെച്ച 3 ശവശരീരങ്ങൾ കിട്ടുന്നു. വർഷങ്ങൾ പഴക്കമുള്ള ആ മൃതദേഹങ്ങൾ ആസിഡിൽ സൂക്ഷിച്ചു വെക്കുകയും ശരീരഭാഗങ്ങൾ മുറിച്ച് കുപ്പിയിൽ ആക്കുകയും ചെയ്തിട്ടുണ്ട്.
ആരാണ് ഈ ദാരുണ കുറ്റകൃത്യം ചെയ്തതെന്നാണ് കാളും ആസാദും ഇത്തവണ അന്വേഷിക്കുന്നത്. അവരുടെ ഈ അന്വേഷണം ഞെട്ടിപ്പിക്കുന്ന പല കാര്യങ്ങളിലേക്കും ആണ് സഞ്ചരിക്കുന്നത്.
രണ്ടു മണിക്കൂർ ദൈർഘ്യത്തിൽ വളരെ പതിഞ്ഞ താളത്തിലാണ് ചിത്രം കഥ പറഞ്ഞു തുടങ്ങുന്നത്. എന്നാൽ കണ്ടിരിക്കുന്ന പ്രേക്ഷകനെ എൻഗേജ് ചെയ്യിപ്പിച്ചു കൊണ്ട് ഒട്ടും ബോറടിപ്പിക്കാതെ
ഓരോ രംഗങ്ങളും ഡീറ്റൈൽ ആയിട്ടാണ് കഥ പറയുന്നത്.
ഒരേസമയം രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രവും കഥ പറയുന്നത്.
ഈ സീരീസിലെ ഏറ്റവും മികച്ച ചിത്രമായി എനിക്ക് തോന്നിയിട്ടുള്ളത് "Conspiracy of Faith" എന്ന മൂന്നാം ഭാഗമാണ്. കടലിൽ നിന്നും കിട്ടിയ ഒരു കുപ്പിയും അതിനുള്ളിലെ എഴുത്തും തുടർന്നുണ്ടാകുന്ന അന്വേഷണവും മറ്റുമായി ആ ചിത്രം പ്രതീക്ഷയ്ക്ക് മുകളിൽ നിന്നിരുന്നു.
The purity of vengeance ഉം നിരാശപെടുത്തില്ല.
#watchable
''My Rating : 4/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
No comments: