Thoughts on🔹 " UGRAM "
🔹 "ഉഗ്രം"
Gnr :- Action
Lang :- കന്നഡ
തത്വങ്ങൾക്ക് വേണ്ടി, സ്നേഹത്തിനു വേണ്ടി , കൊടുത്ത വാക്കിന് വേണ്ടി,
കോപത്തിനെതിരെ പോരാടി.
കോപത്തോടെയും പോരാടി.
ഇനിമുതൽ തലകുനിച്ച് കൈകെട്ടി ജീവിക്കാൻ പോവുകയാണ്.
#അതിനാരെങ്കിലും_ഭീഷണിയുമായി_വന്നാൽ...
"My Rating : 4/5"
കന്നടയുടെ തലവര മാറ്റിയ KGF എല്ലാം തികഞ്ഞൊരു ആക്ഷൻ ചിത്രമായിരുന്നു, ടെക്നിക്കലി ഇത്ര സൗണ്ടായ ചിത്രം ഒരുക്കിയത് പ്രശാന്ത് നീൽ എന്ന സംവിധായകനാണ്.
വെറും രണ്ട് ചിത്രങ്ങൾ മാത്രം ഒരുക്കിയ പ്രശാന്ത് KGFന് മുൻപ് ചെയ്ത ചിത്രമാണ് ഉഗ്രം.
KGF ബാഹുബലി ആണെങ്കിൽ ഉഗ്രം 'മഗധീര'യാണ്. ആക്ഷൻ ത്രില്ലർ പ്രേമികൾക്ക് നിരാശ സമ്മാനിക്കാത്ത ചിത്രം.
അമ്മയുടെ ശവകുടീരം കാണാൻ ഓസ്ട്രേലിയയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്ന നായിക (നിത്യ), അപ്രതീക്ഷിതമായി അവരെ ആരൊക്കെയോ തട്ടിക്കൊണ്ടുപോകുന്നു, യാതൊരു പരിചയവുമില്ലാത്ത ഒരാൾ (അഗസ്ത്യ) രക്ഷിക്കാനും..
തുടർന്ന് അവർക്കിടയിലെ കഥയും ഭൂതകാലവും പ്രതികാരവുമാണ് ചിത്രം പറയുന്നത്.
KGFനോട് സാമ്യം തോന്നിക്കുന്ന അവതരണവും പശ്ചാതലസംഗീതവുമാണ് ഉഗ്രത്തിലും കാണാൻ സാധിക്കുന്നത്.
കന്നടയിൽ താരതമ്യേന ഇത്തരം കഥകളും ക്വാളിറ്റിയുള്ള അവതരണവും ഒരുപാട് ചിത്രങ്ങളിൽ കാണാറില്ല.
സംവിധായകൻറെ അളിയൻ തന്നെയാണ് ചിത്രത്തിൽ നായകവേഷം കൈകാര്യം ചെയ്യുന്നത്. ഫൈറ്റ് രംഗങ്ങളിലും മാസ്സ് രംഗങ്ങളിലും പൂർണ്ണത നൽകാൻ ശ്രീമുരളി എന്ന ഈ അഭിനേതാവിന് സാധിക്കുന്നുണ്ട്.
ആദ്യപകുതിയിൽ നായികയുടെ കോമഡി റൊമാൻസ് രംഗങ്ങൾ അങ്ങിങ്ങായി വെറുപ്പിക്കുന്നുണ്ടെങ്കിലും
ക്ലൈമാക്സിനോടടുക്കുമ്പോൾ നിത്യ-അഗസ്ത്യ രംഗങ്ങൾ അതിമനോഹരം തന്നെയാണ്.
4വർഷത്തോളം 300ലധികം ഷെഡ്യൂളുകളായ് പൂർത്തിയാക്കിയ ഈ സിനിമ ഏതൊരു പ്രേക്ഷകനേയും തൃപ്തിപ്പെടുത്തുമെന്നത് തീർച്ചയാണ്.
"My Rating : 4/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
KGF ജൂനിയർ
ReplyDelete