Search This Blog

Thoughts on🔹"EXIT'

🔹 EXIT
പഠനത്തിനു ശേഷം ജോലിയൊന്നും ലഭിക്കാതെ വീട്ടുകാരുടെ ചിലവിൽ ജീവിക്കുന്ന നായകൻ (യോങ്-നാം), അമ്മയുടെ പിറന്നാൾ ദിവസം നഗരത്തിലെ ഹോട്ടലിൽ കുടുംബത്തോടൊപ്പം ഒത്തുചേരുന്ന ഇവരിൽ നിന്നാണ് കഥ ആരംഭിക്കുന്നത്.
അന്നേദിവസം നഗരമധ്യത്തിൽ ഒരു വിഷവാതക ടാങ്കർ ആരോ തുറന്നു വിടുകയും നഗരം മുഴുവനത് സ്പ്രെഡ് ചെയ്യുകയും ചെയ്യുന്നു.
അത് ശ്വസിച്ച് നിമിഷം കൊണ്ട് ആളുകൾ മരിക്കുന്നു. 
റോക്ക് ക്ലൈയ്ബിംഗ് അറിയാവുന്ന യോങ്-നാം അതുപയോഗിച്ച്  ഈ അപകടത്തിൽ നിന്ന് തൻ്റെ കുടുംബത്തെ രക്ഷിക്കാനുള്ള  ശ്രമങ്ങളാണ് പിന്നീട് ചിത്രം പറയുന്നത്.

കഴിഞ്ഞവർഷം തിയേറ്ററുകളിലെത്തിയ ഡിസാസ്റ്റർ കോമഡി ജോണറിൽ വന്ന കൊറിയൻ ചിത്രമാണിത്. ഡിസാസ്റ്റർ കഥാപശ്ചാത്തലത്തിൽ പുറത്തിറങ്ങുന്ന ചിത്രങ്ങൾ പൊതുവേ സീരിയസ് മൂഡിലാണ് കഥ പറയാറ്, എന്നാലിവിടെ കോമഡി കലർത്തികൊണ്ടാണ് എക്സിറ്റ് കഥ പറയുന്നത്. അതുകൊണ്ടുതന്നെ മടുപ്പില്ലാതെ എൻഗേജ് ചെയ്യിപ്പിക്കുന്ന നല്ലൊരു ചിത്രമാണിത്..
#EXIT
#Watchable

No comments: