Thoughts on🔹"COLLECTION"
🔹 829. "COLLECTION"
Gnr :- Thriller
Lang :- ഇംഗ്ലീഷ്
നായകനെ തട്ടിക്കൊണ്ട് പോകുന്ന സൈക്കോ കില്ലറിനെ കാണിച്ചുക്കൊണ്ടായിരുന്നു ആദ്യഭാഗം അവസാനിച്ചിട്ടുള്ളത് . ശേഷം അയാളെ വെച്ച് കൂടുതൽ പേരെ കളക്റ്റ് ചെയ്യാനിറങ്ങുകയാണ് വില്ലൻ. അതിന് തിരഞ്ഞെടുക്കുന്നത് ഒരു നൈറ്റ് പാർട്ടിയും.
നൈറ്റ് പാർട്ടിയ്ക്കിടെ കെണിവെച്ച് മൃഗ്ഗീയമായ് ആളുകളെ കൊല ചെയ്ത് അവിടെ നിന്ന് എലീന എന്ന പെൺക്കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നു. ഇതിനിടെ അവിടുന്ന് രക്ഷപ്പെടുന്ന ആർക്കിൻ വീണ്ടും സൈക്കോയെ തേടിയെത്തുന്നു.
ഓരോ രംഗവും എൻഗേജ് ചെയ്യിപ്പിച്ച് ത്രില്ലടിപ്പിക്കുന്ന വളരെ മികച്ചൊരു ത്രില്ലറാണ് ഈ ചിത്രം. അത്യാവശ്യം വയലൻസ് രംഗങ്ങൾ ചിത്രത്തിൽ ഉള്ളതിനാൽ ലോലഹൃദയർ കാണാതിരിക്കുന്നതാണ് നല്ലത്.
ആദ്യഭാഗത്തെ പോലെതന്നെ മികച്ച പ്രകടനവും ആഖ്യാനവും തന്നെയാണ് രണ്ടാം ഭാഗത്തിനും പറയാനുള്ളത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം ത്രില്ലർ പ്രേമികൾക്ക് നല്ലൊരനുഭവം തന്നെ നൽകും.
"My Rating : 4/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: