Thoughts on🔹" SEVEN DAYS "
കൊറിയൻ സിനിമാപ്രേമികൾ ഭൂരിഭാഗവും കണ്ട സിനിമയാകും മൊണ്ടാഷ്. ഒരു മികച്ച ത്രില്ലർ എന്നതിനപ്പുറം എക്കാലവും ഓർത്തുവെക്കാവുന്ന അതിഗംഭീര സിനിമ കൂടിയാണ് മൊണ്ടാഷ്.
ആ ചിത്രത്തിൻ്റെ വികലമായൊരു പതിപ്പ് എന്നതിൽകൂടുതൽ യാതൊരു മേന്മയും എടുത്തു പറയാനില്ലാത്ത സിനിമയാണിത്...
🔹 S E V E N D A Y S
വിജയം മാത്രം കരിയറിലുള്ള പ്രമുഖയായ വക്കീൽ, അവരുടെ മകളെ ആരോ തട്ടിക്കൊണ്ടു പോകുന്നു, അവർ ആവശ്യപ്പെടുന്നത് പണമല്ല, പകരം വധശിക്ഷയ്ക്ക് വിധിച്ച ഒരു കുറ്റവാളിയെ രക്ഷപ്പെടുത്തുക എന്ന ദൗത്യമാണ്, ശിക്ഷ വിധിക്കാൻ മൂന്നുദിവസം മാത്രം.
ഈ സമയം കൊണ്ട് യഥാർത്ഥ കുറ്റവാളിയെ കണ്ടുപിടിച് തൻ്റെ മകളെ രക്ഷപ്പെടുത്തണം....
ഒരു നല്ല ത്രില്ലറിനുള്ള വകുപ്പെല്ലാം കഥയിലുണ്ട്, എന്നാൽ ആഖ്യാനത്തിൽ കാണിച്ച പാളിച്ച ചിത്രത്തെ ശരാശരിയിൽ മാത്രമായൊതുക്കി...
No comments: