Thoughts on🔹 "The Platform" (EL HOYO)
The people above won't listen to me.
--why not?
I can't shit upwards!
🔹 825. "The Platform" (EL HOYO)
Gnr :- Thriller Drama (18+)
Lang :- സ്പാനിഷ്
ഇവർക്കെല്ലാവർക്കുമുള്ള ഭക്ഷണം ഓരോ നിലകളും താണ്ടി താഴെയെത്തണം.
ചുരുക്കി പറഞ്ഞാൽ മുകളിലുള്ളവരുടെ ഉച്ചിഷ്ടം താഴെയുള്ളവർ കഴിക്കണം. ഇത് താഴെ എത്തുമ്പോഴേക്കും ശൂന്യവുമാകും.
കുറ്റവാളികളെ മാത്രം പാർപ്പിക്കുന്ന തടവറയല്ല ഇത്, കാരണം നായകനടക്കം പലരും കുറ്റംചെയ്തു വന്നവരല്ല. ഓരോ മാസവും തടവറകൾ മാറ്റുകയും വ്യത്യസ്ത സെൽമേറ്റുകൾക്കൊപ്പം താമസിക്കുകയും വേണം. താഴത്തെ നിലകളിൽ ഭക്ഷണം ലഭിക്കാത്ത സ്ഥിതി വരുമ്പോൾ കൂടെയുള്ളവരെ കൊന്ന് അവൻറെ ശരീരം ഭക്ഷണമാക്കുന്ന അവസ്ഥ വരെ ചിത്രം കാണിക്കുന്നുണ്ട്.
ഭക്ഷണം എന്നത് കഥ പറയാൻ ഉപയോഗിച്ച ഒരു മെറ്റീരിയൽ മാത്രമാണ്, താഴെ നിലയിൽ ജീവിതം കൊണ്ടു പോകുന്നവർക്ക് മുകളിലുള്ളവരുടെ ഉച്ചിഷ്ടം കഴിക്കേണ്ടി വരുന്നതും,
വളരെ കുറഞ്ഞ സമയ ദൈർഘ്യത്തിൽ പാർക്കാൻവന്ന ഒരു നിലയിൽ നിന്ന് താഴെയുള്ളവർക്ക് തന്നാൽ കഴിയുന്ന ദ്രോഹങ്ങൾ ചെയ്തും സാമൂഹികാവസ്ഥയെ വളരെ വ്യത്യസ്തമായി ചിത്രം വരച്ചുകാട്ടുന്നുണ്ട്.
ഇതുപോലൊരു കഥ പറഞ്ഞ് അവസാനിപ്പിക്കുന്നത് എത്തരത്തിലായിരിക്കുമെന്ന് കാണുന്ന ഓരോ പ്രേക്ഷകനെയും ചിന്തിപ്പിക്കും. അവിടെയും പ്ലാറ്റ്ഫോം എന്ന ഈ ചിത്രം ഒരുപാട് ഉയർന്നുനിൽക്കുന്നുണ്ട്.
പ്രധാന അഭിനേതാക്കളുടെ ഗംഭീര പ്രകടനവും വിഷ്വലി -ടെക്നിക്കലി വളരെ ബ്രില്യൻ്റായ ആഖ്യാനവും എല്ലാമായി ഏതൊരു സിനിമ പ്രേമിയും നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രങ്ങളിലൊന്നാണ് ദി പ്ലാറ്റ്ഫോം.
കഴിഞ്ഞ വർഷം ഓസ്കാർ അവാർഡ് കൊറിയയിൽ എത്തിയെങ്കിൽ ഇത്തവണ അത് സ്പെയിനിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു, കാരണം അത്രമേൽ ഗംഭീരമാണ് ഈ ചിത്രം.
പറയുന്ന വിഷയവും പറഞ്ഞ രീതിയും അത്രമേൽ അത്യുഗ്രൻ.
"My Rating : 5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: