Thoughts on🔹"Sad Movie"
🔹"Sad Movie"
Gnr :- Love Drama
Lang :- കൊറിയൻ
പ്രണയം തുറന്ന് പറയാതെ മനസ്സിൽ കൊണ്ടുനടക്കുന്ന ഫയർമാൻ,
ഊമ ആയതിനാൽ പ്രണയം സഫലമാക്കാൻ സാധിക്കാത്ത പെൺക്കുട്ടി,
സ്നേഹിക്കുന്നവൾക്ക് വേണ്ടി ഒരുപാട് കഷ്ട്ടപ്പെട്ട് അതിന് വേണ്ടി ശ്രമിച്ച് പരാജയപ്പെടുന്ന കഥാപാത്രം,
കാൻസർ രോഗിയായ അമ്മയും അവരുടെ മകനും.
ഇങ്ങനെ 4 കഥാപാത്രങ്ങളിലൂടെ അവരുടെ ജീവിതത്തിലേക്കും അതുവഴി അവരുടെ സങ്കടത്തിലേക്കും പ്രേക്ഷകനെ കൊണ്ടുപോകുകയാണ് ഈ കൊറിയൻ ചിത്രം.
പ്രേക്ഷകന്റെ മനസ്സിലേക്ക് എത്രത്തോളം പ്രണയം പറയാൻ സാധിക്കുന്നുവോ ആ അളവ് അനുസരിച്ചിരിക്കും കഥാപാത്രങ്ങളുടെ നഷ്ട്ടങ്ങളും വിരഹവും നൽകുന്ന വേദനയും.
അങ്ങനെ നോക്കുമ്പോൾ ഈ ചിത്രം ശരാശരി അനുഭവം മാത്രമാണ്.
ചില രംഗങ്ങൾ ഒഴിച്ച് നിർത്തിയാൽ പ്രത്യേകിച്ച് ഫീലൊന്നും നൽകാതെ കണ്ടുമറക്കാവുന്ന ചിത്രവുമാണിത്.
കിടിലൻ പശ്ചാത്തല സംഗീതവും ഇഷ്ട്ടതാരം Cha Tae-hyunന്റെ ഒന്നാന്തരം പ്രകടനവും കാഴ്ച്ചയിൽ കേമനായപ്പോൾ ഈ കുറഞ്ഞ ദൈർഘ്യം പോലും ചെറുതായ് മുഷിപ്പിക്കുന്നു.
എന്നിരുന്നാലും സമയംപോക്കാൻ കാണാം ഈ സാഡ്മൂവി.
"My Rating :- 2.5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
No comments: