Search This Blog

Thoughts on🔹"Raja Ranguski"

🔹"Raja Ranguski"

Gnr :- Thriller
Lang :- തമിഴ്
ഒരുപാട് ഗംഭീര അഭിപ്രായങ്ങൾ കേട്ടാണ് ഈ ചിത്രം കാണാനിരുന്നത്.... 
പ്രതീക്ഷയ്ക്കൊത്ത് ഉയർന്നോ?

പോലീസുക്കാരനായ നായകൻ, താൻ സ്നേഹിക്കുന്ന പെണ്ണിനെ ഇംപ്രസ്സ് ചെയ്യാൻ മറ്റൊരു ഫോൺ നമ്പറിൽ നിന്നും വിളിച്ച് നാടകം കളിയ്ക്കുകയും അതുവഴി അവൾ സെറ്റ് ആവുകയും ചെയ്യുന്നു. ശേഷം അതേ നമ്പറിൽ നിന്ന് തന്റെ തന്നെ ശബ്ദത്തിൽ കോൾ വരികയും 
ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്യുന്നു. പിന്നീടത് കൊലപാതകങ്ങളിലേക്ക് വഴിവെയ്ക്കുന്നു. 
തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ഈ തമിഴ് ത്രില്ലർ ചിത്രം പറയുന്നത്.

2 മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രത്തിൽ 
'രാജ' എന്ന നായകവേഷം യുവതാരം ഷിറിഷും, 'രഗുസ്ക്കി' എന്ന നായികാവേഷം (!) ചാന്ദ്നിയും ചെയ്തു.

അഭിനേതാക്കളുടെ ശരാശരി പ്രകടനവും ചില ഊഹിക്കാവുന്ന വഴിതിരിവുകളും(ചിലത് മാത്രം) ലോജിക്കും മാറ്റിനിർത്തിയാൽ
വേഗതയുള്ള ആഖ്യാനവും യുവന്റെ മികച്ച സംഗീതവും ചേർന്നപ്പോൾ ട്വിസ്റ്റും ത്രില്ലും ചേർന്ന ഈ ചിത്രം പ്രേക്ഷകനെ നിരാശപ്പെടുത്തുന്നില്ല.

"My Rating :- 3/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

No comments: