Thoughts on🔹" LOVE 911 "
🔹" LOVE 911 "
Gnr :- Love Drama
Lang :- കൊറിയൻ 2012
ക്യൂട്ടും സ്മാർട്ടുമായ നായിക (ഡോക്ടർ),
പരുക്കനായ സർവ്വോപരി നല്ലവനായ നായകൻ(ഫയർമാൻ)
നന്മയിൽ ഗോപാലന്മാരായ ഒട്ടേറെ കഥാപാത്രങ്ങൾ
(അരകപ്പ് കൊറിയൻ Feel Good ക്ലീഷേ)
സീനിയർ ഡോക്ടറുടെ നിർദ്ദേശമില്ലാതെ "കോ മി സു" (നായിക) ഒരു രോഗിയെ ചികിത്സിക്കുകയും തെറ്റായ രോഗനിർണ്ണയം കാരണം ആ രോഗി മരിക്കുകയും ചെയ്യുന്നതിലൂടെയാണ് കഥ തുടങ്ങുന്നത്.
കേസ് വരികയാണെങ്കിൽ താൻ ശിക്ഷിക്കപ്പെടുകയും തൻറെ ഡോക്ടർ ലൈസൻസ് റദ്ദ് ചെയ്യപ്പെടുകയും എന്നറിഞ്ഞ കോ മി സു രക്ഷപ്പെടാൻ വേണ്ടി ശ്രമിക്കുന്ന വഴികളിലൂടെയാണ് ചിത്രത്തിൻറെ ആദ്യപകുതി കഥ പറയുന്നത്.
ശേഷം പ്രണയവും തമാശകളും ഇഴചേർത്ത് കഥ പറഞ്ഞ ഈ ചിത്രത്തിൽ നായകൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ആയതിനാൽ ആ പശ്ചാത്തലത്തിലുള്ള ഒട്ടേറെ രംഗങ്ങൾ ചിത്രത്തിലുണ്ട്.
Cold eyes എന്ന ഇഷ്ട ചിത്രത്തിലെ നായിക Han Hyo-joo ഈ ചിത്രത്തിലും മികച്ചുനിന്നു
അടുത്തതായി കാണുന്ന the beauty inside എന്ന ചിത്രത്തിലും ഇവരുടെ സാന്നിധ്യം ഉള്ളത് കാഴ്ച്ചയ്ക്ക് പ്രേരണയാകുന്നുണ്ട്...
കൂടാതെ new world, Train to Bussan , veteran , deepTrap തുടങ്ങി ഒട്ടേറെ കിടിലൻ ചിത്രങ്ങളുടെ ഭാഗമായ Ma Dong-seok ഉം ഈ ചിത്രത്തിൽ നല്ലൊരു വേഷം ചെയ്തു.
പ്രധാന താരങ്ങളുടെ കൊള്ളാവുന്ന പ്രകടനവും എന്റർടൈനർ ആഖ്യാനവും കാഴ്ചയിൽ സുഖം നൽകുന്നുണ്ടെങ്കിലും കഥാപരമായും കഥപര്യവസാനവും നിരാശപ്പെടുത്തുന്നുണ്ട്.
രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം വലിയ ഫീൽ ഒന്നും നൽകുന്നില്ലെങ്കിലും നേരമ്പോക്കിന് ചുമ്മാ കണ്ടിരിക്കാവുന്ന ഒന്നാണ് ലൗ 911.
"My Rating :- 2.5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
No comments: