Thoughts on🔹" JUNGA "
🔹 " JUNGA "
Gnr :- Spoof Comedy
Lang :- തമിഴ്
തന്റെ സ്വതസിദ്ധമായ ഡയലോഗ് ഡെലിവറിയിലൂടെ ഇമോഷൻസ് എളുപ്പം convey ചെയ്യുന്ന നടനാണ് വിജയ് സേതുപതി, താൻ നിർമ്മിച്ച ജുംഗ എന്ന ഡോൺ സ്പൂഫ് കോമഡി ചിത്രം തിയേറ്ററിൽ പരാജയമായിരുന്നു.
എന്തായിരിക്കും കാരണം?
ഒരു ഡോൺ ഫാമിലി.
5000 രൂപയ്ക്ക് ക്വട്ടേഷൻ എടുത്ത് 50000 രൂപയുടെ ചിലവും ചെയ്ത് ശേഷം വീട്ടിലെത്തി സക്സെസ് പാർട്ടിയും നടത്തി കുത്തുപാളയെടുത്ത ഡോൺ ഫാമിലിയിലെ അവസാന കണ്ണിയാണ് ജുംഗ.
തന്റെ പിൻതലമുറ വിറ്റുനശിപ്പിച്ച ഒരു സിനിമ തിയേറ്റർ തിരിച്ച് പിടിക്കാനായ് ജുംഗയും ഡോൺ ആകുന്നു.
വെറും ഡോൺ അല്ല
അറുപിശുക്കനായ ഡോൺ.
"ഇദ്രക്ക് താനെ ആസൈപ്പെട്ട ബാലകുമാര" എന്ന വിജയ് സേതുപതി ചിത്രം സംവിധാനം ചെയ്ത ഗോകുൽ ആണ് ജുംഗയുടെയും സംവിധായകൻ.
കോമഡി പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിൽ വിജയ്യെ കൂടാതെ ശരണ്യ പൊൻവണ്ണൻ, യോഗിബാബു എന്നിവരു കിടിലൻ പ്രകടനമായിരുന്നു.
രസകരമായ ആദ്യപകുതിയിൽ മഡോണയുടെ പ്രകടനം പോരായ്മയായപ്പോൾ ശരാശരി മാത്രമായ രണ്ടാം പകുതിയിൽ നായികയായ സയിഷ ക്ഷമ പരീക്ഷിക്കുന്നുണ്ട്.
ഇതു തന്നെയാണ് ഈ സ്പൂഫ് ചിത്രത്തിന്റെ പോരായ്മയും.
പിശുക്കനായ ഡോൺ....
സങ്കൽപ്പിക്കാൻ പോലുമാകാത്ത പിശുക്കത്തരങ്ങളാണ് നർമ്മത്തിൽ ചാലിച്ച് ഈ ചിത്രത്തിലൂടെ പറയുന്നത്.
നല്ല അവതരണവും കോമിക് രംഗങ്ങളും അടങ്ങിയ ഈ ചിത്രം ജോണർ നോക്കി കാണാനിരിക്കുക.
മാസ്സും കോമഡിയും ലോജിക്ക് നോക്കാതെ ആസ്വദിക്കാൻ സാധിക്കുന്ന പ്രേക്ഷകൻ ആണെങ്കിൽ ജുംഗ നിങ്ങളെ തൃപ്തിപ്പെടുത്തും.
#Good_One👍
വിജയ് സേതുപതി
#Bad_One👎
നായികമാർ
#Last_worD
തീയേറ്ററിൽ പരാജയങ്ങളായി പല പടങ്ങളും ടൊറന്റിൽ എത്തുമ്പോൾ വാഴ്ത്തപ്പെടാറുണ്ട്. ജുംഗ തീയറ്ററിലും ടൊറന്റിലും സ്വീകരിക്കാതെ പൂർണ പരാജയമായ വിജയ് സേതുപതി ചിത്രമാണ്. അതുകൊണ്ടുതന്നെ സ്വന്തം റിസ്കിൽ കണ്ടു വിലയിരുത്താൻ ശ്രമിക്കുക. നിരാശപ്പെടുത്താൻ വഴിയില്ല....
"My Rating :- 3/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
No comments: