Thoughts on🔹"Millionaires First Love "
🔹"Millionaires First Love "
Gnr :- Love Drama
Lang :- കൊറിയൻ
18 വയസ്സു തികയുന്ന ദിവസം കോടാനുകോടി രൂപയുടെ സ്വത്ത് കൈകളിലേക്ക് വന്നു ചേരും. മരിക്കും മുൻപ് മാതാപിതാക്കൾ തയ്യാറാക്കിയ ആധാരപ്രകാരം ഇന്നാണ് ആ ദിവസം.
അഹങ്കാരിയും ധിക്കാരിയുമായ നായകന്റെ ഈ അവസരത്തിലെ മാനസികാവസ്ഥ മറ്റൊരു തരത്തിലായിരുന്നു.
സകലതിനോടും പുശ്ചവും ധൂർത്തുമായ അവനിലേക്ക് ആ ആധാരപ്രമാണത്തിലെ മറ്റൊരു വാക്കുകൾ പ്രഹരം സൃഷ്ട്ടിക്കുന്നു.
തന്റെ പണവും സൗകര്യങ്ങളും ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്ത് താമസിക്കേണ്ടിവരുന്നു.
അവിടം അവനെ മാറ്റുകയാണ്.
പ്രണയത്തോടൊപ്പം അവന്റെ ചിന്തകളും മാറിമറിയുന്നു.
ഒരു സമയം തന്റെ സ്വത്തും പണവും പൂർണമായും നഷ്ട്ടപ്പെടുന്ന അവസ്ഥ വരെ എത്തി നിൽക്കുമ്പോഴും അവൻ മുറുകേ പിടിക്കുന്ന മാനുഷികമൂല്യങ്ങളിലൂടെ കഥ സഞ്ചരിക്കുന്നു.
പേര് സൂചിപ്പിക്കുന്ന പോലെ കോടീശ്വരന്റെ ആദ്യ പ്രണയമാണ് ചിത്രത്തിന്റെ വിഷയം.
Dq ചിത്രം ABCD അടക്കം ചില ചിത്രങ്ങൾ അകന്ന ബന്ധം പുലർത്തുന്ന ആദ്യപകുതിയും മെലോ ഡ്രാമയിൽ തീർത്ത സ്ലോ പേസ്ഡ് രണ്ടാംപാതിയും സെന്റിമെന്റ്സിന് പ്രാധാന്യം നൽകിയ ക്ലൈമാക്സും കൊണ്ട് ബോറടിപ്പിക്കാതെ കണ്ടിരിക്കാവുന്ന ചിത്രമാണിത്.
കൂടാതെ പശ്ചാത്തലസംഗീതവും രസം പകരുന്നുണ്ട്.
എന്നാൽ രണ്ടാം പാതിയിലെ പല രംഗങ്ങളും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എന്ന് മാത്രമല്ല ഊഹിക്കാവുന്ന ക്ലൈമാക്സും പോരായ്മയാകുബോഴും
നേരംപോക്കിന് 2 മണിക്കൂർ കളയാവുന്ന ചിത്രമാണിത്.
"My Rating :- 3/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
No comments: