Search This Blog

Thoughts

#ഇന്ത്യ,
മനുഷ്യനേക്കാൾ മതത്തിന് പ്രാധാന്യം കൊടുക്കുന്ന ഭരണാധികാരി.
സാധാരണക്കാരനെ ഊറ്റി ജീവിച്ച് കൊഴുക്കുന്ന അധികാരികളും അപ്പർ ക്ലാസ് കൊമ്പന്മാരും.
പൊളിച്ചെഴുതേണ്ട കാലഹരണപ്പെട്ട നിയമസംവിധാനങ്ങൾ.
എല്ലാത്തിനുമുപരി സ്വതന്ത്രരാജ്യമെന്ന ഓമനപ്പേരിട്ട് കൂട്ടിലടച്ച ജനതയ്ക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾ.

ആർക്ക് ആരിൽ നിന്നാണ് സ്വാതന്ത്ര്യം ലഭിച്ചതെന്ന തമാശ ഇന്നെങ്കിലും ഓർക്കേണ്ടതാണ്....!

സ്വാതന്ത്ര്യം ലഭിച്ചെന്നുപറയുന്ന ആ രാത്രി മുതൽ ഇന്നലെ നിർമ്മല സീതാരാമൻ വെച്ച വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി വരെ ഹിഡൻ അജണ്ടകളാൽ സമ്പന്നമായ ഈ നാട്ടിൽ ഇന്നും സ്വതന്ത്രരാവാത്ത വലിയൊരു വിഭാഗമുണ്ട്.
തൻ്റെ മുഖം കാണിക്കാൻ മതത്തിനെ പേടിക്കേണ്ട , ഇഷ്ട്ടഭക്ഷണം കഴിക്കാൻ സങ്കിയുടെ സർട്ടിഫിക്കറ്റ് വാങ്ങേണ്ട, പള്ളിയുടെ നിർബന്ധത്തിന് മൂന്നും നാലും കുട്ടികൾക്ക് ജന്മം നൽകേണ്ട
വലിയൊരു വിഭാഗം.
ആവിഷ്കാര സ്വാതന്ത്ര്യമോ വ്യക്തി സ്വാതന്ത്ര്യമോ സാധാരണക്കാരന് നിഷേധിക്കുന്ന മതമായിക്കൊള്ളട്ടെ രാഷ്ട്രീയമായിക്കൊള്ളട്ടെ എതിർക്കപ്പെടേണ്ടത് കാലത്തിൻറെ ആവശ്യമാണ്.

ഇടത്തെ കാലിലെ മന്ത് വലതിലേക്ക് എക്സ്ചേഞ്ച് ചെയ്ത നാറാണത്തപ്പനെ പോലെ അധികാരമെന്ന മന്ത് ജന്മിയുടെ കൈയിൽനിന്ന് മോദിയിലേക്കെന്ന 
വളരെ നേരിയ വ്യത്യാസം യഥാർത്ഥത്തിൽ ആഘോഷിക്കപ്പെടേണ്ടതല്ല ആകുലതപ്പെടേണ്ടതാണ്...

No comments: