Search This Blog

WORST10 - ASIF ALI

10 താരങ്ങളുടെ ഞാൻ കാണാൻ ആഗ്രഹിക്കാത്ത 10 സിനിമകൾ
#EPISODE07
ലിസ്റ്റിൽ ഏഴാമത് നമ്മുടെ #ആസിഫിക്ക!

6. A S I F  A L I

യുവതാരങ്ങൾക്കിടയിൽ നായകനടനായും , വില്ലൻ വേഷങ്ങളിലും, സഹതാരമായും  ഒരുപോലെ തിളങ്ങിയ നടനാണ് ആസിഫ് അലി. ഇദ്ദേഹമടക്കം മലയാളം അടക്കിവാണ 10 താരങ്ങളുടെ പത്ത് മോശം സിനിമകൾ പരിചയപ്പെടുത്തുകയാണിവിടെ👇.
  

🌹 ബെസ്റ്റ് ഓഫ് ലക്ക്

ആസിഫ് അലി നായകനായി ആയി മമ്മൂട്ടി ഗസ്റ്റ് റോളിൽ അഭിനയിച്ച സിനിമയാണ് ബെസ്റ്റ് ഓഫ് ലക്ക്. എന്നാൽ അറുബോറൻ സിനിമ എന്ന രീതിയിൽ കണ്ടാൽ പോലും അസഹനീയമാണ് ഈ സിനിമ.

🌹 അസുരവിത്ത്

തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുക എന്നതിന് ഉത്തമ ഉദാഹരണമാണ് അസുരവിത്ത്. തനിക്ക് ചേരാത്ത ഒരു കുപ്പായം സംവിധായകൻ ആസിഫിന് നേരെ ഉയർത്തിയപ്പോൾ യാതൊരു ജാഡയുമില്ലാതെ അതെടുത്തുടുത്ത് തൻറെ കരിയറിലെ തന്നെ മോശം കഥാപാത്രമാക്കി മാറ്റി ആസിഫ് അലി. 

🌹 ഹസ്ബൻസ് ഇൻ ഗോവ

പലർക്കും ഈ ചിത്രം ഇഷ്ടമാണ് എന്നറിയാം. ഈ സിനിമ തീയറ്ററിൽ ഇരുന്നു കാണുമ്പോൾ അപ്പോൾ ഓരോ കോമഡിയും എന്നെ സംബന്ധിച്ച് എൻറെ ക്ഷമ പരീക്ഷിക്കും വിധമായിരുന്നു. മികച്ച താരങ്ങളുടെ മോശം സിനിമ.

🌹 916

കണ്ടുമടുത്ത കഥയും, കഥാപാത്രങ്ങളും. മെലോഡ്രാമയുടെ അങ്ങേയറ്റം വെറുപ്പിക്കുന്ന ആഖ്യാനവും.
എന്നെ സംബന്ധിച്ച് ഒരു മോശം സീരിയൽ കണ്ട പ്രതീതിയാണ് 916 എന്ന ആസിഫ് അലി - അനൂപ് മേനോൻ ചിത്രം നൽകിയത്.

🌹 ഇഡിയറ്റ്സ്

ഇത് വല്ലാത്ത ഒരു സിനിമയാണ്. മൂന്നുനാലു ദിവസം കൊണ്ട് ഉണ്ട് ഡിവിഡി പ്ലേയറിൽ വെച്ച് കണ്ട സിനിമ. അസഹനീയം തന്നെ.

🌹 I LOVE ME

ന്യൂജനറേഷൻ സിനിമകൾ തരംഗമായ സമയത്ത് ബി ഉണ്ണിയേട്ടന്റെ അനാവശ്യ പെടപ്പാണ് I LOVE ME. 
ഒരു ബോറൻ സിനിമ.
കഥാപാത്രങ്ങളുടെ മോശം പ്രകടനവും, കഥയില്ലായ്മയും എല്ലാം കൊണ്ട് കണ്ടു തീർത്താൽ സമയനഷ്ട്ടം തോന്നിക്കുന്ന സിനിമ.

🌹 കൗബോയ്

ഈ സിനിമ എന്തിനു കണ്ടു എന്നതിന് ഇപ്പോഴും ഉത്തരമില്ല. ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത ഒരു സിനിമ.

🌹 ഇതു താൻടാ പോലീസ്

ആസിഫ് അലി തൻറെ കരിയറിൽ ഇനി ഒരു ആയിരം സിനിമ ചെയ്താലും ഇദ്ദേഹത്തിൻറെ മോശം അഞ്ചു സിനിമകളിൽ ഈ സിനിമ ഉണ്ടാകുമായിരിക്കും. അത്രയ്ക്ക് മോശം ആണ് ഈ സിനിമ. അസഹനീയം എന്നല്ല അതിനും താഴെയുള്ള ഒരു സിനിമ അനുഭവം.

🌹 തൃശ്ശിവപേരൂർ ക്ലിപ്തം

വളരെ പ്രതീക്ഷയോടെ ആണ് ഈ സിനിമയ്ക്ക് ടിക്കറ്റ് എടുത്തത്, പൂർണ നിരാശ നൽകിയ ഈ സിനിമ ഒരു ബോറൻ അനുഭവമാണ്.

🌹 മന്ദാരം

ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു തീയേറ്റർ അനുഭവമാണ് മന്ദാരം നൽകിയത്. കഥയില്ലായ്മ മുഴച്ചു നിൽക്കുന്ന കഥാസന്ദർഭങ്ങൾ, ഈയിടെ ഒരുപാട് ചിത്രങ്ങളിലായി കണ്ടു മടുത്ത ആഖ്യാനം അങ്ങനെ എല്ലാമായി ഒരു മോശം സിനിമാനുഭവമാണ് മന്ദാരം.

➖➖➖➖➖➖➖➖➖➖➖➖
ശരാശരിയും അതിനു ആയി താഴെയും/മുകളിലും നിൽക്കുന്ന ചിത്രങ്ങൾ നമ്മൾ കാണാറുണ്ട്, എന്നാൽ ചില ചിത്രങ്ങൾ കാണുമ്പോൾ അതിൽ അഭിനയിച്ച ആളുകളോട് പോലും ദേഷ്യം തോന്നും. അത്തരത്തിലുള്ള എനിക്ക് തോന്നിയിട്ടുള്ള ആസിഫ് അലിയുടെ 10 ചിത്രങ്ങളാണ് ഇവിടെ കൊടുത്തിട്ടുള്ളത് . 
               🔹🔸🔹
ഇത് എൻറെ അഭിപ്രായമാണ്, നിങ്ങളുടെ അഭിപ്രായം ചുവടെ ചേർക്കുക.

Next - കുഞ്ചാക്കോ ബോബൻ

1 comment:

  1. തൃശ്ശിവപേരൂർ നല്ല പടം ആണല്ലോ

    ReplyDelete