Search This Blog

WORST10 - KUNCHACKO BOBAN

10 താരങ്ങളുടെ ഞാൻ കാണാൻ ആഗ്രഹിക്കാത്ത 10 സിനിമകൾ
#EPISODE08

ലിസ്റ്റിൽ എട്ടാമത് നമ്മുടെ #ചാക്കോച്ചൻ!
8. K U N C H A C K O  B O B A N

ഫീൽഡ് ഔട്ടിൽ നിന്നും ആരെയും അമ്പരപ്പിക്കുന്ന ഒരു തിരിച്ചുവരവ് നടത്തിയ നടനാണ് കുഞ്ചാക്കോ ബോബൻ. ഇദ്ദേഹമടക്കം മലയാളം അടക്കിവാണ 10 താരങ്ങളുടെ പത്ത് മോശം സിനിമകൾ പരിചയപ്പെടുത്തുകയാണിവിടെ👇.
  

🌹 ജൂനിയർ സീനിയർ

കോമഡി എന്ന പേരിൽ കാട്ടിക്കൂട്ടിയ കോമാളിത്തരമാണ് ഈ സിനിമ. പല പ്രാവശ്യമായി കണ്ടു തീർത്ത സിനിമയാണിത്, 
ഒരു ബോറൻ സിനിമ.

🌹 കിലുക്കം കിലുകിലുക്കം

ഇത്രയ്ക്കും അധപതിച്ച ഒരു രണ്ടാം ഭാഗം മറ്റൊരു ചിത്രത്തിനും ഉണ്ടാകില്ല.
കിലുക്കം എന്ന എക്കാലത്തെയും എൻറെ ഇഷ്ട്ടചിത്രത്തെ അങ്ങേയറ്റം അവഹേളിച്ച രണ്ടാം ഭാഗമാണിത്. പ്രധാന താരങ്ങളുടെ അഭിനയത്തോടൊപ്പം ഈ സിനിമയിലെ എല്ലാം തന്നെ എന്നെ സംബന്ധിച്ച് ബോറായിരുന്നു.

🌹 സകുടുംബം ശ്യാമള

ഇഷ്ടമില്ലാത്ത മറ്റൊരു സിനിമ. തീയേറ്ററിൽ നിന്ന് പലവട്ടം ഉറങ്ങിയും സ്വയം കുറ്റപ്പെടുത്തിയും തള്ളിനീക്കിയ രണ്ടു മണിക്കൂർ, ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു മോശം സിനിമ.

🌹 3 കിംഗ്‌സ്

ഈ സിനിമ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഉണ്ടാകും, എന്നെ സംബന്ധിച്ച് എനിക്ക് തലവേദന ഉണ്ടാക്കുന്ന ഒരു സിനിമയാണിത്. ലോജിക് നോക്കിയിട്ടല്ല, എന്നിലെ പ്രേക്ഷകനെ യാതൊരു തരത്തിലും രസിപ്പിക്കാത്ത ഒരു സിനിമയാണിത്.

🌹 സാൻഡ്വിച്ച്

ദുരന്ത സിനിമ, എന്തൊരു ബോർ ആണ് ഈ സിനിമ. 
കുഞ്ചാക്കോയുടെ കരിയറിലെ ഏറ്റവും മോശം സിനിമകളിൽ ഇത് എന്തായാലും ഉൾപ്പെടും.

🌹 പോളിടെക്നിക്

ശിക്കാർ, ജോസഫ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത പത്മകുമാർ ഒരുക്കിയ സിനിമയാണിത്. സെവൻത് ഡേയും ഗ്യാങ്സ്റ്ററും റിങ്മാസ്റ്ററും കണ്ടു കഴിഞ്ഞപ്പോൾ ആ സീസണിൽ ബാക്കിയുണ്ടായിരുന്നത് പോളിടെക്നിക്കും വൺബൈറ്റൂവും ആയിരുന്നു. അങ്ങനെ ടിക്കറ്റ് എടുക്കേണ്ടി വന്ന സിനിമയാണിത്. ഒരു മോശം സിനിമ.

🌹 വള്ളിയും തെറ്റി പുള്ളിയും തെറ്റി

മുത്തുഗൗ കാണാൻവേണ്ടി ചെന്നപ്പോൾ ആളില്ലാത്തതുകൊണ്ട് ഷോ നടന്നില്ല. ശേഷം തൊട്ടടുത്ത് കണ്ട ഈ വള്ളിക്കെട്ടിന് ടിക്കറ്റെടുത്തു, ഒരു മോശം തീയേറ്റർ അനുഭവം.
ക്ഷമ പരീക്ഷിച്ച സിനിമ.

🌹 ഷാജഹാനും പരീക്കുട്ടിയും

സംവിധായകനെ വിശ്വസിച്ച് കാണാനിരുന്നു. എൻറെ കണ്ണിനിട്ട് കുത്തുന്നത് പോലെ ആയിരുന്നു കാഴ്ച്ചാനുഭവം. 
 അസഹനീയ സിനിമ.
 
🌹 ജോണി ജോണി യെസ് അപ്പാ

ഒരു നല്ല സിനിമയ്ക്ക് ഒരു മോശം സിനിമ എന്ന റേഷ്യോ കീപ്പ് ചെയ്തുകൊണ്ട് സംവിധാനിക്കുന്ന സംവിധായകനാണ് മാർത്താണ്ഡൻ. 
അങ്ങനെ വന്ന ഒരു മോശം സിനിമയാണ് ഇത്.
കഥയില്ലായ്മ തന്നെയാണ് ഈ സിനിമയുടെ പ്രധാന പോരായ്മ.

🌹 തട്ടിൻപുറത്ത് അച്യുതൻ

വെളിപാടിൻറെ പുസ്തകത്തിന് ശേഷം ലാൽജോസിന്റെ മറ്റൊരു മോശം സിനിമ. 
മോശം എന്നല്ല അസഹനീയ സിനിമ എന്നുവേണം പറയാൻ. തിയറ്ററിൽ ചെന്ന് കണ്ട് തൃപ്ത്തി അടഞ്ഞ മറ്റൊരു വൃത്തികെട്ട സിനിമ ആണിത്.
 
➖➖➖➖➖➖➖➖➖➖➖➖
ശരാശരിയും അതിനു ആയി താഴെയും/മുകളിലും നിൽക്കുന്ന ചിത്രങ്ങൾ നമ്മൾ കാണാറുണ്ട്, എന്നാൽ ചില ചിത്രങ്ങൾ കാണുമ്പോൾ അതിൽ അഭിനയിച്ച ആളുകളോട് പോലും ദേഷ്യം തോന്നും. അത്തരത്തിലുള്ള എനിക്ക് തോന്നിയിട്ടുള്ള കുഞ്ചാക്കോ ബോബന്റെ 10 ചിത്രങ്ങളാണ് ഇവിടെ കൊടുത്തിട്ടുള്ളത് . 
               🔹🔸🔹
ഇത് എൻറെ അഭിപ്രായമാണ്, നിങ്ങളുടെ അഭിപ്രായം ചുവടെ ചേർക്കുക.

1 comment:

  1. തട്ടിൻ പുറത്ത് അച്യുതൻ പാട്ടുകൾ കൊള്ളാം

    ReplyDelete