WORST10 - KALABHAVAN MANI
10 താരങ്ങളുടെ ഞാൻ കാണാൻ ആഗ്രഹിക്കാത്ത 10 സിനിമകൾ
#EPISODE09
ലിസ്റ്റിൽ ഒൻപതാമത് നമ്മുടെ #മണിച്ചേട്ടൻ !
9. K A L A B H A V A N M A N I
സാധാരണ പ്രേക്ഷകർക്കിടയിൽ ഇത്രത്തോളം സ്വാധീനമുള്ള ഉള്ള ഒരു മലയാളി താരം ഉണ്ടാകില്ല. പലഭാഷകളിലായി മികച്ച ഒരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നടനാണ് കലാഭവൻ മണി. ഇദ്ദേഹമടക്കം മലയാളം അടക്കിവാണ 10 താരങ്ങളുടെ പത്ത് മോശം സിനിമകൾ പരിചയപ്പെടുത്തുകയാണിവിടെ👇.
🌹 മാണിക്യൻ
ചെറുപ്പത്തിൽ ഡിവിഡി യിൽ കണ്ട സിനിമയാണിത്. ഇഷ്ടപ്പെടാത്ത സിനിമ.
🌹 രാവണൻ
ഒന്നുരണ്ടു തവണ ഈ സിനിമ കണ്ടിട്ടുണ്ട്. ഒരു അന്വേഷണ സിനിമ എന്ന രീതിയിൽ പൂർണ്ണ നിരാശ നൽകിയ സിനിമയാണിത്.
🌹 ഇന്ദ്രജിത്ത്
ഇഷ്ടപ്പെടാത്ത മറ്റൊരു സിനിമ. കണ്ടിരിക്കാൻ പോലും തോന്നാത്ത ചിത്രം.
🌹 ആണ്ടവൻ
കലാഭവൻ മണി ആരാധകർക്ക് വേണ്ട ചേരുവകളെ കൂട്ടിയിണക്കി ഒരുക്കാൻ നോക്കിയ സിനിമയാണിത്. എന്തോ ഇത്തരം സിനിമകൾ എനിക്കിഷ്ടമില്ല.
🌹 കബഡി കബഡി
കേൾക്കാൻ രസമുള്ള 2 പാട്ടുകളുണ്ട് എന്നതല്ലാതെ, കാര്യമായി ഒന്നും തന്നെ ഇല്ലാത്ത സിനിമ. മുകേഷ്, കലാഭവൻ മണി എന്നിവരുടെ ബോറൻ പ്രകടനം.
🌹 കേരളോത്സവം
വിനു മോഹൻ നായക വേഷത്തിൽ അഭിനയിച്ച സിനിമയാണിത്, ഈ ചിത്രം കണ്ടു തീർക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അസഹനീയ സിനിമ.
🌹 അണ്ണാറക്കണ്ണനും തന്നാലായത്
കലാഭവൻ മണിയുടെ കോമഡി കോമാളിത്തരം അതിൻറെ പരമോന്നതിയിൽ എത്തിയ സിനിമ.. ഇടയ്ക്ക് ചാനലിൽ വരുമ്പോൾ പേരുകേൾക്കുമ്പോൾ തന്നെ ചാനൽ മാറ്റാനാണ് തോന്നാറ്. ഇഷ്ടമില്ലാത്ത സിനിമ.
🌹 ക്യാൻവാസ്
ചിത്രത്തിൻറെ പേര് കണ്ടു ഡൗൺലോഡ് ചെയ്ത സിനിമയാണിത്. കലാഭവൻ മണിയുടെ കരിയറിലെ തന്നെ ഏറ്റവും മോശം സിനിമയായി ഈ ചിത്രത്തെ ഞാൻ കാണുന്നു.
🌹 പുള്ളിമാൻ
ചെറിയൊരു കഥയുടെ മോശം അവതരണമാണ് സിനിമ. മടുപ്പിക്കുന്ന ആഖ്യാനം പ്രധാന താരങ്ങളുടെയെല്ലാം മോശം പ്രകടനം എല്ലാമായി ഓർക്കാൻ പോലും ഇഷ്ടമില്ലാത്ത ഒരു സിനിമയാണ് പുള്ളിമാൻ.
🌹 ദി ഫിലിം സ്റ്റാർ
ദിലീപ് നായകനായ ഈ സിനിമയിൽ ഒരു സൂപ്പർസ്റ്റാർ ആയിട്ടാണ് കലാഭവൻമണി അഭിനയിക്കുന്നത്. ആ സിനിമയിലെ തന്നെ ഏറ്റവും മോശം പ്രകടനം മണിയുടെതാണെന്നാണ് എൻറെ കാഴ്ചപ്പാട്.
➖➖➖➖➖➖➖➖➖➖➖➖
ശരാശരിയും അതിനു ആയി താഴെയും/മുകളിലും നിൽക്കുന്ന ചിത്രങ്ങൾ നമ്മൾ കാണാറുണ്ട്, എന്നാൽ ചില ചിത്രങ്ങൾ കാണുമ്പോൾ അതിൽ അഭിനയിച്ച ആളുകളോട് പോലും ദേഷ്യം തോന്നും. അത്തരത്തിലുള്ള എനിക്ക് തോന്നിയിട്ടുള്ള കലാഭവൻ മണിയുടെ 10 ചിത്രങ്ങളാണ് ഇവിടെ കൊടുത്തിട്ടുള്ളത് .
🔹🔸🔹
ഇത് എൻറെ അഭിപ്രായമാണ്, നിങ്ങളുടെ അഭിപ്രായം ചുവടെ ചേർക്കുക.
മണിച്ചേട്ടനെ ഓർമിക്കുന്നവർ ലൈക് ചെയ്യൂ
ReplyDelete